റെയിൽ ഉപരോധിക്കും, മുന്നറിയിപ്പുമായി കർഷകർ; ചർച്ചക്ക് തയാറെന്നു സർക്കാർ

ഡിസംബർ 12 ന് ഡൽഹി-ജയ്‌പൂർ ഹൈവേ തടഞ്ഞ് പ്രതിഷേധിക്കാനാണ് കർഷകരുടെ തീരുമാനം

delhi farmer protest, farmers protest in delhi, ഡൽഹി കർഷക പ്രക്ഷോഭം, delhi chalo protest,ദില്ലി ചലോ പ്രക്ഷോഭം, farmers protest in punjab, punjab farmer protest, പഞ്ചാബ് കർഷക പ്രക്ഷോഭം, farmer protest in haryana, ഹരിയാന കർഷക പ്രക്ഷോഭം, farmer protest today, farmer protest latest news, കർഷക പ്രക്ഷോഭം പുതിയ വാർത്തകൾ, farmers protest today, farm bill, farm bill news, farm bill latest news, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങൾ കർഷകനെ സഹായിക്കാനും കാർഷികമേഖലയിലെ വികസനത്തിനുമെന്ന് ആവർത്തിച്ച് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ. അതേസമയം നിയമങ്ങൾ പിൻവലിക്കാതെ പ്രതിഷേധത്തിൽ നിന്നു പിന്നോട്ടില്ലെന്ന നിലപാടിലാണ് കർഷകർ. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ റെയിൽ ഉപരോധിക്കുമെന്ന് കർഷക യൂണിയൻ നേതാവ് ബൂട്ട സിങ് പറഞ്ഞു. തിയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യതലസ്ഥാനത്ത് കർഷകരുടെ പ്രതിഷേധം തുടരുകയാണ്. കർഷക പ്രതിഷേധം 15-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ കേന്ദ്ര സർക്കാർ പ്രതിരോധത്തിലാണ്. ഡിസംബർ 12 ന് ഡൽഹി-ജയ്‌പൂർ ഹൈവേ തടഞ്ഞ് പ്രതിഷേധിക്കാനാണ് കർഷകരുടെ തീരുമാനം. പ്രതിഷേധിക്കുന്ന കർഷക സംഘടനകളുടെ പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ആറ് വട്ടം ചർച്ച നടത്തി. എന്നാൽ, ചർച്ചകളെല്ലാം പരാജയമായിരുന്നു.

രാജ്യതലസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനാൽ വാഹന ഗതാഗതത്തിനു ഡൽഹി പൊലീസ് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു.

Read Also: കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നവർ രണ്ട് മാസത്തേക്ക് മദ്യപിക്കരുത്; വേണം മുൻകരുതൽ

“കർഷകരുടെ പ്രതിഷേധം അടിച്ചമർത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. എന്നാൽ, കൂടുതൽ കർഷകർ ഞങ്ങളുടെ പ്രതിഷേധത്തിൽ പങ്കാളികളാകുന്ന കാഴ്‌ചയാണ് ഇപ്പോൾ കാണുന്നത്. ദിനംപ്രതി കൂടുതൽ കർഷകർ ഡൽഹിയിലേക്ക് എത്തുന്നു. ഞങ്ങൾക്കൊപ്പം നിൽക്കണമെന്ന് ഡൽഹിയിലെ ജനങ്ങളോടും അഭ്യർത്ഥിക്കുകയാണ്,” ഭാരതീയ കിസാൻ യൂണിയൻ നേതാക്കൾ പറഞ്ഞു.

“ഇതുവരെ നടന്നത് ആവർത്തിക്കുന്നതിൽ അർത്ഥമില്ല. മൂന്ന് നിയമങ്ങളും റദ്ദാക്കണമെന്നും കുറഞ്ഞ താങ്ങുവിലയ്ക്ക് ഉറപ്പ് നൽകണമെന്നും ഞങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കരട് നിർദേശങ്ങൾ അവ്യക്തമാണ്. ഡൽഹിയിലേക്കുള്ള റോഡുകൾ ഞങ്ങൾ ഒന്നിനുപുറകെ ഒന്നായി തടയും, ”കർഷക യൂണിയൻ പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. രാജസ്ഥാനിലെ തദ്ദേശ തിരഞ്ഞെടുപ്പ് വിജയം ബിജെപി കൊണ്ടുവന്ന കാർഷിക നിയമങ്ങളെ രാജ്യത്തെ കർഷകർ അംഗീകരിക്കുന്നതിനു തെളിവാണെന്ന് ബിജെപി അവകാശപ്പെടുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Farmers protest delhi narendra modi amit shah

Next Story
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com