Latest News

കർഷക പ്രതിഷേധം: അഭിഭാഷകൻ ജീവനൊടുക്കി, സമരത്തെ തള്ളി വീണ്ടും കേന്ദ്രം

കാർഷിക നിയമങ്ങൾ എങ്ങനെയാണ് കർഷകരെ സഹായിക്കുന്നതെന്ന് കേന്ദ്ര നേതാക്കളാരും ഇതുവരെ വിശദീകരിച്ചിട്ടില്ലെന്ന് കെജ്‌രിവാൾ കുറ്റപ്പെടുത്തി

Farmers Protest

ന്യൂഡൽഹി: രാജ്യത്ത് കർഷക പ്രതിഷേധം തുടരുന്നു. കർഷക സമരത്തിനു പിന്തുണയുമായി പഞ്ചാബിൽ നിന്നെത്തിയ അഭിഭാഷകൻ അമർജീത് സിങ്, ഡൽഹി–ഹരിയാന അതിർത്തിയിലെ തിക്രിയിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കർഷകരുടെ പ്രതിഷേധം നടക്കുന്ന സിംഘു അതിർത്തിക്ക് സമീപം എത്തി. കാർഷിക നിയമങ്ങൾ എങ്ങനെയാണ് കർഷകരെ സഹായിക്കുന്നതെന്ന് കേന്ദ്ര നേതാക്കളാരും ഇതുവരെ വിശദീകരിച്ചിട്ടില്ലെന്ന് കെജ്‌രിവാൾ കുറ്റപ്പെടുത്തി.

അതേസമയം, കർഷകരുടെ സമരത്തെ തള്ളി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് രംഗത്തെത്തി. താങ്ങുവില ഇല്ലാതാക്കില്ലെന്നും കർഷകരുടെ ഭൂമി ഒരിഞ്ച് പോലും നഷ്ടപ്പെടുത്തേണ്ടിവരില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

Read Also: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4905 പേർക്ക്; രോഗമുക്തി നേടിയത് 3463 പേർ

“കൃഷിയെ കുറിച്ച് യാതൊന്നും അറിയാത്തവരാണ് നിഷ്‌കളങ്കരായ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നത്. മിനിമം താങ്ങുവില ഇല്ലാതാക്കാൻ സർക്കാർ ആലോചിക്കുന്നില്ല. കർഷകരുടെ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെടില്ല,” രാജ്‌നാഥ് സിങ് പറഞ്ഞു.

അതേസമയം, ഇന്നത്തെ ‘മൻ കി ബാത്തി’ൽ കർഷക സമരത്തെ കുറിച്ച് പ്രധാനമന്ത്രി യാതൊന്നും പ്രതിപാദിച്ചില്ല. മാത്രമല്ല, പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ കർഷകർ പാത്രം കൊട്ടി പ്രതിഷേധിക്കുകയും ചെയ്തു. സിംഘു, ഗാസിപ്പൂർ അതിർത്തികളിലെ വലിയൊരു കൂട്ടം കർഷകർ പാത്രങ്ങൾ കൊട്ടി പ്രതിഷേധിച്ചു.

പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ അവസാനത്തെ മന്‍ കി ബാത്തിന്റെ വേളയില്‍ പരിപാടി ബഹിഷ്കരിച്ചുകൊണ്ട് പാത്രം കൊട്ടി പ്രതിഷേധിക്കാന്‍ തങ്ങളെ പിന്തുണക്കുന്ന എല്ലാവരോടും കര്‍ഷകര്‍ അഭ്യര്‍ഥിച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Farmers protest delhi narendra modi

Next Story
പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്തിനിടെ പാത്രംകൊട്ടി പ്രതിഷേധിച്ച് കര്‍ഷകര്‍Farmer protests New Delhi, Singhu border protests, Centre farm laws, PM Modi Mann ki baat, Farmers beat thaalis, Farmer agitation PM Modi
The moderation of comments is automated and not cleared manually by malayalam.indianexpress.com