ന്യൂഡൽഹി: സിംഘു അതിർത്തിയിൽ കർഷകരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. സമരം ചെയ്യുന്ന കർഷകരെ ഒഴിപ്പിക്കാനെത്തിയ സംഘം കർഷകരുടെ ടെന്റുകൾ പൊളിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. കർഷകരും പ്രതിഷേധക്കാരും പരസ്പരം കല്ലെറിഞ്ഞു. ഇതോടെ പൊലീസ് ലാത്തി വീശുകയും കണ്ണീർ വാതകവും പ്രയോഗിക്കുകയും ചെയ്തു. സംഘർഷത്തിൽ നിരവധി പൊലീസുകാർക്കും പ്രതിഷേധക്കാർക്കും പരുക്കേറ്റു. ഇപ്പോൾ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു.
കർഷകർ സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് 200 ഓളം പേരടങ്ങിയ സംഘം സമരവേദിയിലേക്ക് എത്തിയത്. തങ്ങളുടെ ദൈനംദിന ജീവിതത്തെ കർഷക സമരം പ്രതികൂലമായി ബാധിച്ചുവെന്ന് സംഘം ആരോപിച്ചു. കർഷകർക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചു. അതിനുശേഷം പ്രതിഷേധക്കാർ കർഷകരുടെ ടെന്റ് പൊളിക്കാൻ ശ്രമിച്ചു. കർഷകർ ഇത് ചെറുക്കാൻ ശ്രമിച്ചു. ഇതോടെ കർഷകരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
#WATCH | Delhi: Group of people claiming to be locals gather at Singhu border (Delhi-Haryana border) demanding that the area be vacated. pic.twitter.com/AHGBc2AuXO
— ANI (@ANI) January 29, 2021
At #TikriBorder speakers on stage talk of how the #RedFort violence was the Govt’s method of breaking, dividing & defaming the movt & was dirty politics @IndianExpress @ieDelhi pic.twitter.com/e0enAeEqve
— Ananya Tiwari (@Ananyati) January 29, 2021
സംഘർഷത്തെ തുടർന്ന് സിംഘുവിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് മറ്റു രണ്ടു പ്രധാന അതിർത്തികളായ തിക്രിയിലും ഗാസിപൂരിലും കൂടുതൽ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.
Read More: മരിച്ചാലും പിന്നോട്ടില്ലെന്ന് കർഷകർ; പൊലീസും കേന്ദ്രസേനയും പിന്മാറി
അതിനിടെ, ഭാരതീയ കിസാൻ യൂണിയന്റെ (ബികെയു) ആഹ്വാനത്തെ തുടർന്ന് ഉത്തർപ്രദേശിലെ മീററ്റ്, ബാഗ്പട്, ബിജ്നോർ, മുസാഫർനഗർ, മൊറാദാബാദ്, ബുലന്ദ്ഷഹർ എന്നീ ജില്ലകളിൽനിന്നായി കൂടുതൽ കർഷകർ സമരത്തിൽ പങ്കെടുക്കാനായി ഇന്നു പുലർച്ചയോടെ യുപി ഗേറ്റിലെത്തി. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് കർഷകരുടെ നീക്കം.