ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കർഷകനിയമത്തിനെതിരായ കർഷകസംഘടനകളുടെ ‘ഡൽഹി ചലോ’ മാർച്ചിന് മുന്നോടിയായി ഡൽഹിയിലേക്ക് സമീപ സംസ്ഥാനങ്ങളിൽ നിന്നുള്ള മെട്രൊസർവീസുകൾ നിർത്തിവയ്ക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ചു. യുപി, ഹരിയാന സംസ്ഥാനങ്ങളിലെ എൻസിആർ പ്രദേശങ്ങളിൽ നിന്ന് ഡൽഹിയിലേക്കുള്ള സർവീസുകളാണ് വെള്ളിയാഴ്ച വരെ നിർത്തിവച്ചത്. എന്നാൽ ഡൽഹിയിൽ നിന്ന് ഈ സംസ്ഥാനങ്ങളിലേക്കുള്ള മെട്രോ സർവീസുകൾക്ക് മുടക്കമില്ല.
ഇന്ത്യാ ഗേറ്റ് പരിസരത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പഞ്ചാബിൽ നിന്നുള്ള കർഷകർക്ക് ഐക്യധാർഢ്യമർപ്പിച്ച് ഡൽഹി ജന്തർ മന്ദറിൽ ഒത്തുകൂടിയ എഴുപതിലധികം പ്രതിഷേധക്കാരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇടത് തൊഴിലാളി സംഘടനാ പ്രവർത്തകരും വിദ്യാർത്ഥി സംഘടനാ പ്രവർത്തരും ജെഎൻയു വിദ്യാർത്ഥികളും അടക്കമുള്ളവരാണ് അറസ്റ്റിലായത്.
കേന്ദ്രസർക്കാരിന്റെ കർഷകനിയമത്തിനെതിരായ കർഷകസംഘടനകളുടെ ‘ഡൽഹി ചലോ’ മാർച്ചിന് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചിരുന്നു. പഞ്ചാബിൽ നിന്ന് എത്തിയ കർഷകർക്ക് നേരെ അംബാലയിൽ ജലപീരങ്കി പ്രയോഗിച്ചു. ഹരിയാന, യുപി അതിർത്തിയിൽ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറുകയാണ്. അംബാലയിൽ കർഷകർ പൊലീസ് ബാരിക്കേഡുകൾ മറികടന്നു. ബാരിക്കേഡുകൾ കർഷകർ പുഴയിലേക്ക് വലിച്ചെറിഞ്ഞു. ഹരിയാനയിലെ അംബാലയിലും നൈനിറ്റാൾ – ഡൽഹി റോഡിലും റാലിയായി എത്തിയ കർഷകരെ പൊലീസ് തടഞ്ഞു.
ഹരിയാന കർഷകർ ഫത്തേഹാബാദ് ജില്ലയിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. ജലപീരങ്കികൾ, ഉപരോധങ്ങൾ, തണുത്തുറഞ്ഞ താപനില എന്നിവയെ വകവയ്ക്കാതെ, പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള ആയിരക്കണക്കിന് കർഷകർ ട്രാക്ടറുകളിലും ട്രോളികളിലും മറ്റ് വാഹനങ്ങളിലും ദേശീയ തലസ്ഥാനത്തേക്ക് മാർച്ച് നടത്തുകയാണ്. സിങ്കു അതിർത്തിയിൽ അവരുടെ നീക്കങ്ങൾ തടയാൻ പോലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും സ്ഥിതി നിരീക്ഷിക്കാൻ ഡ്രോണുകൾ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.
#WATCH Farmers’ protest continues at Shambhu border, near Ambala (Haryana) as police stop them from proceeding to Delhi pic.twitter.com/UtssadGKpU
— ANI (@ANI) November 26, 2020
അംബാലയ്ക്ക് സമീപമുള്ള ശംഭു അതിർത്തിയിൽ തടിച്ചുകൂടിയ കർഷകരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.
#WATCH Police use tear gas shells to disperse farmers who are gathered at Shambhu border, near Ambala (Haryana) to proceed to Delhi to stage a demonstration against the farm laws pic.twitter.com/ER0w4HPg77
— ANI (@ANI) November 26, 2020
#WATCH Police use water cannon to disperse farmers gathered at Shambhu border, near Ambala (Haryana), to proceed to Delhi to stage a demonstration against the farm laws pic.twitter.com/U1uXO0MdOs
— ANI (@ANI) November 26, 2020
ഭേദഗതി വരുത്തിയ കാർഷിക നിയമം പിൻവലിക്കുന്നതിന് പകരം, സർക്കാർ പൊലീസിനെ ഉപയോഗിച്ച് സമാധാനപരമായ പ്രകടനം നടത്തുന്നതിൽ നിന്ന് കർഷകരെ തടയുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
केंद्र सरकार के तीनों खेती बिल किसान विरोधी हैं। ये बिल वापिस लेने की बजाय किसानों को शांतिपूर्ण प्रदर्शन करने से रोका जा रहा है, उन पर वॉटर कैनन चलाई जा रही हैं। किसानों पर ये जुर्म बिलकुल ग़लत है। शांतिपूर्ण प्रदर्शन उनका संवैधानिक अधिकार है।
— Arvind Kejriwal (@ArvindKejriwal) November 26, 2020
കർഷകരുടെ മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പശ്ചിമബംഗാളിൽ ഇടതുപാർട്ടികളും കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി. പ്രവർത്തകർ ബരാസത്-ചംബദാലി റോഡ് ഉപരോധിച്ചു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook