ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷ സംഘടനകള്‍ ജൂണ്‍ ഒന്നുമുതല്‍ നടത്തിവരുന്നതായ പത്ത് ദിവസത്തെ ബന്ദ് സമാപിച്ചു. ജൂണ്‍ പത്താം തീയതി ഭാരത ബന്ദ് നടത്തുമെന്ന് അറിയിച്ചു കൊണ്ടായിരുന്നു രാഷ്ട്രീയ കിസാന്‍ മഹാസംഘ് ആഹ്വാനം ചെയ്ത കര്‍ഷക ബന്ദിന് സമാപനം കുറിച്ചത്.

പത്താം ദിവസം ബന്ദ് പലയിടത്തും അക്രമാസക്തമായതോടെ മഹാരാഷ്ട്രയിൽ രണ്ട് കർഷ നേതാക്കളെ അറസ്റ്റ് ചെയ്യുകയും 44 കർഷകർക്കെതിരെ കേസ് എടുക്കുകയും ചെയ്തു. അഹമ്മദ് നഗറിൽ 144 പ്രഖ്യാപിച്ചു.  രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തിലാണ് ബന്ദ്. ബന്ദിന് മുന്നോടിയായി കര്‍ഷകര്‍ ഇന്നലെ നിരാഹാര സമരം നടത്തിയിരുന്നു.

മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് സമരം ചെയ്തതും ഇന്ന് ബന്ദ പ്രഖ്യാപിച്ചതും. ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ കര്‍ഷക സമര കോര്‍ഡിനേഷന്‍ കമ്മിറ്റി ഇന്ന് കരിദിനം ആചരിക്കുയാണ്. കേരളത്തില്‍, രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന വിവിധ കര്‍ഷക സംഘടനകളുടെ ഏകോപന സമിതി സമരത്തിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നു മഹാസംഘ് നേതാക്കള്‍ അറിയിച്ചു.

ഉല്‍പാദന ചെലവിന്റെ 50% വര്‍ധനയോടെ താങ്ങുവില നിര്‍ദേശിക്കുന്ന എം.എസ്.സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നതായിരുന്നു കര്‍ഷകരുടെ പ്രധാന ആവശ്യം. കടക്കെണിയില്‍നിന്നു രക്ഷിക്കാനുള്ള നടപടിയടക്കം ആവശ്യപ്പെട്ടാണ് സമരം നടത്തിയത്.

മധ്യപ്രദേശില്‍ സമരത്തിന് പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെന്ന് ഭാരതീയ കിസാന്‍ സഭയുടെ എംപി സെക്രട്ടറി അനില്‍ യാദവ് സമ്മതിച്ചു. ഭാരത് ബന്ദ് നടത്തുന്നത് കൊണ്ട് ഇന്ന് ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് ഉത്പന്നങ്ങള്‍ അയക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook