കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർ ആവശ്യപ്പെട്ടു. കേന്ദ്രവുമായി രണ്ടാംഘട്ട ചർച്ച നടക്കാനിരിക്കവേയാണ് കർഷകർ ഈ കാര്യം ആവശ്യപ്പെട്ടത്. കർഷകർ ഉന്നയിച്ച എല്ലാ എതിർപ്പുകളും പരിഗണിക്കുമെന്ന് കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമർ നേരത്തേ ഉറപ്പ് നൽകിയിരുന്നു.

പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന തങ്ങളുടെ ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കർഷകർ നേരത്തേ വ്യക്തമാക്കിയിരുന്നു.

കര്‍ഷകപ്രക്ഷോഭം ശക്തമായി തുടരവെ, കാർഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. കര്‍ഷകര്‍ തെറ്റിദ്ധരിക്കപ്പെടുകയാണെന്നും പരിഷ്കാരങ്ങൾ അവരെ കൂടുതൽ ശക്തരാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കര്‍ഷകര്‍ക്കു വലിയ വിപണി സാധ്യതകളും നിയമപരമായ പരിരക്ഷ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook