ന്യൂഡല്‍ഹി : ആദ്യ നിരയില്‍ കടംകയറി ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിധവകള്‍. വേദിയില്‍ രാജ്യത്തുടനീളമുള്ള 180ഓളം വരുന്ന കര്‍ഷക സംഘടനകളുടെ നേതാക്കള്‍. കാണികളായി ഒരു ഫുട്ബോള്‍ മൈതാനം തിങ്ങിനിറയ്ക്കാവുന്ന ജനങ്ങള്‍. അവരുടെ കൈകളില്‍ വിവിധ ഭാഷകളിലുള്ള ബാനറുകളും കൊടികളും പോസ്റ്ററുകളും. ‘ കര്‍ഷകര്‍ മരിമ്പോള്‍ ഭരണാധികാരികള്‍ ഉറങ്ങുകയാണ്’ ‘അഭിമാനത്തോടെ പറയൂ നമ്മള് കര്‍ഷകരാണെന്ന്.’ ‘ഡീസലിന് അമ്പത് ശതമാനം സബ്സിഡി നല്‍കൂ കര്‍ഷകരുടെ ജീവിതം രക്ഷിക്കൂ’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മാറ്റൊലി കൊള്ളുന്നു.
രാജ്യമൊട്ടാകെയുള്ള കര്‍ഷകരാണ് അഖിലേന്ത്യാ കര്‍ഷക സമര സംയുക്ത മുന്നണിയുടെ പേരില്‍ ഡല്‍ഹിയിലെ തെരുവുകള്‍ ഏറ്റെടുത്തതിരിക്കുന്നത്. ഒറ്റ തവണയായി കര്‍ഷക കടം എഴുതി തള്ളുക, കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ലാഭകരമായ വില ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കര്‍ഷകരുടെ മഹാപ്രക്ഷോഭം.
” കടം എഴുതി തള്ളുക എന്നത് മാത്രമല്ല. കാര്‍ഷിക ഉത്പന്നങ്ങളുടെ താങ്ങുവിലയും പുനര്നിര്ണയിക്കേണ്ടാതായുണ്ട്. ഇല്ലായെങ്കില്‍ കര്‍ഷകകടം ആവര്‍ത്തിക്കുക തന്നെ ചെയ്യും.” പ്രതിഷേധത്തില്‍ പങ്കെടുത്ത സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.

നിലവില്‍ കര്‍ഷകരില്‍ നിന്നും ഉത്പന്നങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ സര്‍ക്കാര്‍ നല്കുന്ന താങ്ങുവില ചെലവായ പണം പോലും തിരിച്ചു നല്‍കുന്നില്ല എന്ന് പറഞ്ഞ യോഗേന്ദ്ര യാദവ് ‘ വിലനിര്‍ണയത്തിലും സംഭരണത്തിലും സ്വാമിനാഥന് കമ്മീഷന് ശുപാര്‍ശകള്‍ നടപ്പിലാക്കണം’ എന്നും യോഗേന്ദ്ര യാദവ് ആവശ്യപ്പെട്ടു.
2004 നവംബര്‍ 18നാണ് പ്രൊഫസര്‍ എംഎസ് സ്വാമിനാഥനെ അദ്ധ്യാക്ഷനാക്കിക്കൊണ്ട് ഇന്ത്യന്‍ സര്‍ക്കാര്‍ കാര്‍ഷിക കമ്മീഷനെ നിയമിക്കുന്നത്.. ” പ്രതികൂല കാലാവസ്ഥയിലും കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുകളെ തരണം ചെയ്യാന്‍ സഹായിക്കുന്നതാണ് ആ റിപ്പോര്‍ട്ട്.” സ്വരാജ് ഇന്ത്യ നേതാവ് കൂട്ടിച്ചേര്‍ത്തു.
രാംലീലാ മൈതാന്‍, അംബേദ്കര്‍ ഭവന്, ഗുരുദ്വാര രാകാബ്ഗഞ്ച്, വിവിധ റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച പ്രതിഷേധം പാര്ലമെന്റിനരികിലുള്ള കിസാന്‍ മുക്തി സന്‍സദിലാണ് പര്യവസാനിച്ചത്.
” വിത്തുകളും മറ്റും വാങ്ങുന്നതിനുള്ള പ്രാഥമിക ചെലവ്, ഇന്ധനം, കീടനാശിനി, വളം മുതല്‍ വെള്ളം വരെ എല്ലാത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്’ എന്നും ‘സബ്സിഡികള്‍ പിന്‍വലിച്ചു’ എന്നതും അധികഭാരമായതായും കര്ഷകരെല്ലാവും അഭിപ്രായപ്പെടുന്നു.

” ഞങ്ങളുടെ പ്രദേശത്ത് നല്ല വിളയാണ് ലഭിച്ചത് എങ്കിലും എനിക്ക് രണ്ടു ലക്ഷത്തിനുമേല്‍ കടമുണ്ട്. എനിക്ക് മൂന്ന് ഏക്കറോളം ഭൂമിയാണുള്ളത്. അവിടെ മുഴുവന്‍ ഞാന്‍ ഗോതമ്പ് കൃഷി നടത്തുന്നുണ്ട് എങ്കിലും എനിക്ക് ചെലവിട്ട തുക വരെ തിരിച്ചു കിട്ടുന്നില്ല. ഒരു കിന്റലിനു 3000രൂപ ചെലവിട്ടെടുത്ത് എനിക്ക് മടക്കി ലഭിച്ചത് വെറും 1,580 രൂപയാണ്. ” പഞ്ചാബിലെ മാന്‍സയില്‍ നിന്നുമുള്ള രാം പാല് സിങ് എന്ന കര്ഷകന് പറഞ്ഞു.
” കര്‍ഷകരുടെ താത്പര്യങ്ങളെ പരിഗണിക്കും എന്നാണ് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പറയുന്നത്. എന്നാല്‍ കൃഷി നിര്‍ത്തിയാലോ എന്നാണ് ഞങ്ങള്‍ ആലോചിക്കുന്നത്. ഒരു വര്‍ഷം ക്ഷാമം ആണ്, അടുത്ത വര്‍ഷം വരള്‍ച്ചയും. ഇത്തരം സാഹചര്യങ്ങളില്‍ ആരാണ് കൃഷി ചെയ്യാന്‍ തയ്യാറാകുക. ? ” ബീഹാറിലെ മുങ്ങേര് ജില്ലയില്‍ നിന്നുമുള്ള വിനോദ് യാദവ് എന്ന കര്ഷകന് ആരായുന്നു.
കൃഷി ഒരു ‘നഷ്ടക്കച്ചവടം’ ആയി എന്നാണു സംയുക്ത സമര സമിതി കണ്‍വീനര്‍ വിഎം സിങ് അഭിപ്രായപ്പെട്ടത്. ” ഒറ്റപ്പെട്ടുപോയ ഈ സ്ത്രീകളുടെ കഥ അത്യന്തം ഞെട്ടിക്കുന്നതാണ്” എന്നാണു ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബത്തില്‍ നിന്നുമുള്ള 545ഓളം വരുന്ന സ്ത്രീകളുടെ കൂട്ടായ്മയ്ക്ക് അദ്ധ്യക്ഷത വഹിച്ച മേധാ പട്കര്‍