/indian-express-malayalam/media/media_files/uploads/2021/02/farmers-4.jpg)
ന്യൂഡൽഹി: കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകർ 26 ന് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തു. ഭാരത് ബന്ദ് ആസൂത്രണം ചെയ്യുന്നതിനായി ട്രേഡ് യൂണിയനുകളും മറ്റ് ബഹുജന സംഘടനകളുമായി കൂടിയാലോചന നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു.
നവംബർ 26 ന് ഡൽഹി അതിർത്തിയിൽ ആരംഭിച്ച പ്രതിഷേധം മാർച്ച് 26ന് നാലുമാസം പൂർത്തിയാകും. ജനുവരി 26 ന് പ്രതിഷേധം രണ്ടുമാസം പൂർത്തിയായപ്പോൾ കർഷകർ ട്രാക്ടർ റാലി നടത്തിയിരുന്നു. കർഷകർ ചെങ്കോട്ടയിലേക്ക് മാർച്ച് ചെയ്തതോടെ റാലി അക്രമാസക്തമായി.
Read More: നന്ദിഗ്രാമിൽ നടന്നത് അപായപ്പെടുത്താനുള്ള ശ്രമം; ഗൂഢാലോചന നടന്നതായി മമത ബാനർജി
കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തിന്റെ അടിത്തറ വിശാലമാക്കാനുള്ള കർഷകരുടെ പദ്ധതിയുടെ ഭാഗമാണ് ട്രേഡ് യൂണിയനുകളുമായും മറ്റ് ബഹുജന സംഘടനകളുമായുള്ള സഹകരണം. പ്രതിഷേധം 100 ദിവസം പിന്നിട്ടു. 15ന് കർഷകർ "കോർപറേറ്റ് വിരുദ്ധ ദിനം", "സർക്കാർ വിരുദ്ധ ദിനം" എന്നിവ ആചരിക്കാനും തീരുമാനിച്ചു.
ഭഗത് സിങ്ങിന്റെ രക്തസാക്ഷി ദിനമായ മാർച്ച് 23 ന് ഡൽഹി അതിർത്തികളിൽ നടക്കുന്ന കർഷകരുടെ പ്രതിഷേധത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചെറുപ്പക്കാർ പങ്കുചേരും. 28 ന് കർഷക വിരുദ്ധ നിയമങ്ങൾ കത്തിക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.
ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ പരാജയപ്പെടുത്തിയതിനെ തുടർന്ന് കോൺഗ്രസ് മുന്നോട്ടുവച്ച ഹരിയാനയിലെ അവിശ്വാസ പ്രമേയത്തെക്കുറിച്ചും കർഷക സമിതി സംസാരിച്ചു.
കാർഷിക സമുദായത്തിൽ പെട്ട പാർട്ടിയാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ജെജെപിയുടെ (ദുഷ്യന്ത് ചൗതാലയുടെ ജന നായക് ജനതാ പാർട്ടി) കർഷക വിരുദ്ധ മുഖം പൂർണ്ണമായും തുറന്നുകാട്ടിയിട്ടുണ്ട്. ഇപ്പോഴത്തെ സർക്കാരിൽ ഈ പ്രസ്ഥാനത്തിലെ എംഎൽഎമാർക്ക് രാഷ്ട്രീയ ഭാവിയില്ല,” എസ്‌കെഎം പ്രസ്താവനയിൽ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.