മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ കര്‍ഷകനെ മരത്തില്‍ കെട്ടിയിട്ട് വെടിവച്ച് കൊന്നു. ഉത്തര്‍ പ്രദേശിലെ ശംലിയിലാണ് സംഭവം. ശംലിയിലെ കുത്തുബ്ഗഢ് ഗ്രാമത്തിലെ ലോകേഷ് കുമാര്‍ എന്ന കര്‍ഷകനെയാണ് വെടിവച്ച് കൊന്നത്.
കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. രാജേഷ്, ധിമാന്, രാജ്കുമാര് എന്നിവരും തിരിച്ചറിയാത്ത നാലാമനുമാണ് പ്രതികള്‍.
ഞായറാഴ്ചയായിരുന്നു സംഭവം. വെടിയേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ലോകേഷ് കുമാറിന്റെ മകന്റെ പരാതിയിലാണ് പൊലീസ് നടപടി.