ലക്നൗ: ഹര്‍പ്രസാദ് എന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ കര്‍ഷകന്‍ ഇനിയൊരിക്കലും ഉറങ്ങും മുമ്പ് കട്ടിലിന്റെ അടിയില്‍ പരിശോധിക്കാന്‍ മറക്കില്ല. ചൊവ്വാഴ്ച്ച പുലര്‍ച്ചയ്ക്ക് എഴുന്നേറ്റ കര്‍ഷകന്‍ തന്റെ കട്ടിലിന് അടിയിലാണ് അഞ്ചടി നീളമുള്ളൊരു മുതലയെ കട്ടിലിന് അടിയില്‍ കണ്ടെത്തിയത്. നനാവു ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

വരാന്തയിലെ കട്ടിലിലാണ് അദ്ദേഹം ജോലി കഴിഞ്ഞ് കിടന്നുറങ്ങിയത്. രാത്രി 12 മണി കഴിഞ്ഞതോടെ നായ്ക്കളുടെ കരച്ചില്‍ കേട്ടാണ് അദ്ദേഹം ഉറക്കം ഉണര്‍ന്നത്. കട്ടിലിന് അടിയിലേക്ക് നോക്കിയായിരുന്നു നായ്ക്കള്‍ കുരച്ചിരുന്നത്. വെളിച്ചം തെളിച്ച് നോക്കിയപ്പോഴാണ് കട്ടിലിന് അടിയില്‍ പ്രസാദ് മുതലയെ കണ്ടത്.
ഉടന്‍ തന്നെ അദ്ദേഹം അയല്‍ക്കാരെ സഹായത്തിന് വിളിച്ച് കൂട്ടുകയായിരുന്നു. തുടര്‍ന്ന് ഗ്രാമവാസികള്‍ ചേര്‍ന്ന് മുതലയെ വരിഞ്ഞുകെട്ടി വനംവകുപ്പിനെ വിവരം അറിയിച്ചു.

ഫോറസ്റ്റ് റെയിഞ്ചര്‍ അശോക് കുമാറും സംഘവും രാവിലെയോടെ നാനുവയിലെത്തി മുതലയെ സങ്കരയിലെ ഹസാരാ കനാലില്‍ തുറന്നുവിട്ടു. രണ്ട് വയസ് പ്രായമുളള മുതലയെ ആണ് പിടികൂടിയതെന്ന് വനംവകുപ്പ് വ്യക്തമാക്കി. കനാലിലൂടെ സഞ്ചരിച്ചാകാം ഇത് ഗ്രാമത്തിലെത്തിയതെന്നാണ് വനംവകുപ്പിന്റെ നിഗമനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ