രാജ്യത്ത് ഒരു വർഷം നീണ്ട കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ചയുടെ (എസ്‌കെഎം) ഭാഗമായ 22 കർഷക സംഘടനകൾ രാഷ്ട്രീയ സംഘടന രൂപീകരിച്ചു. സംയുക്ത സമാജ് മോർച്ച (എസ്എസ്എം) എന്ന പേരിലാണ് രാഷ്ട്രീയ മുന്നണി രൂപീകരിച്ചത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ 117 സീറ്റുകളിലും മുന്നണിയുടെ ഭാഗമായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.
ബൽബീർ സിംഗ് രാജേവൽ മുന്നണിയുടേ നേതാവാകും. കുറഞ്ഞത് മൂന്ന് കർഷക സംഘടനകളെങ്കിലും തങ്ങളിൽ ചേരുമെന്ന് ഒരു യോഗത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത രാജേവാളും കർഷക നേതാക്കളായ ഹർമീത് സിംഗ് ഖാദിയനും കുൽവന്ത് സിംഗ് സന്ധുവും പറഞ്ഞു.
“ഇത് സംസ്ഥാനത്തെ ജനങ്ങളുടെ ആവശ്യമായിരുന്നു, കർഷക പ്രക്ഷോഭത്തിൽ ഞങ്ങൾ വിജയിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ മുന്നണിയിലും പോരാടണമെന്നും അവർ പറഞ്ഞു,” ഖാദിയൻ പറഞ്ഞു. “തങ്ങൾ മുന്നണിയെ നയിക്കുന്നതേയുള്ളൂ, അവരുടെ ശക്തിയാണ്, സംസ്ഥാനത്തെ ജനങ്ങൾ,” അദ്ദേഹം കൂട്ടിച്ചേർത്തു.
ആം ആദ്മി പാർട്ടിയുമായി (എഎപി) സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമില്ലെന്ന് കർഷക നേതാക്കൾ പറഞ്ഞു. അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രധാന പ്രതിപക്ഷമായി ഉയർന്നുവന്ന പാർട്ടിയുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും വൃത്തങ്ങൾ അറിയിച്ചു.
Also Read: ഒമിക്രോണ്‍: കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം
ബികെയു (ദാകൊണ്ട), ബികെയു (ലാഖോൻവാൽ), ബികെയു(മേജർ സിംഗ് പൂനെവാല) സംഘടനകളും തങ്ങളോടൊപ്പം ചേരുമെന്ന് എസ്എസ്എം നേതാക്കൾ പറഞ്ഞു. അവരുടെ ഭരണഘടന അവരെ രാഷ്ട്രീയത്തിലേക്ക് കടക്കാൻ അനുവദിക്കുന്നില്ലെന്നും അവർ ആദ്യം ഇത് ഭേദഗതി ചെയ്യേണ്ടതുണ്ടെന്നും എസ്എസ്എം വ്യക്തമാക്കി.
രാഷ്ട്രീയ മുന്നണിക്ക് എസ്കെഎം എന്ന പേരു നൽകേണ്ടതില്ലെന്ന തീരുമാനമെടുത്തത്, സംയുക്ത് കിസാൻ മോർച്ചയെ തികച്ചും കർഷകരുടെ സംഘടനയായി നിലനിർത്താനാണ്. മോർച്ചയുടെ ഭാഗമായ 32 സംഘടനകൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് എസ്‌കെഎമ്മിന്റെ പ്രതിനിധികളായ ദർഷാൽ പാലും ജഗ്ജിത് സിംഗ് ദല്ലേവാളും ഉൾപ്പെടെയുള്ള ഒമ്പതംഗ കോ-ഓർഡിനേഷൻ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ബികെയു (ദർശൻ പാൽ), ബികെയു (ക്രാന്തികാരി), ബികെയു (സിദ്ധുപൂർ), ആസാദ് കിസാൻ കമ്മിറ്റി (ദോബ), ജയ് കിസാൻ ആന്ദോളൻ, ദസൂയ ഗന്ന സംഘർഷ് കമ്മിറ്റി, കിസാൻ സംഘർഷ് കമ്മിറ്റി, ലോക് ഭലായ് ഇൻസാഫ് വെൽഫെയർ സൊസൈറ്റി, കീർത്തി കിസാൻ എന്നിവ ഈ ആശയത്തെ എതിർക്കുന്ന സംഘടനകളിൽ ഉൾപ്പെടുന്നു.
രാജ്യത്തുടനീളമുള്ള 400 സംഘടനകൾ ഉൾപ്പെടുന്ന കർഷകരുടെ പ്രശ്‌നങ്ങൾക്കായുള്ള രാഷ്ട്രീയേതര വേദിയാണ് എസ്‌കെഎം എന്ന് ചൂണ്ടിക്കാട്ടിയ എസ്‌കെഎം കമ്മിറ്റിതിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനോ മത്സരിക്കാനോ മോർച്ച ആഹ്വാനം ചെയ്യില്ലെന്നും പറഞ്ഞു.\
Also Read: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഫെബ്രുവരിയില്‍ തീവ്രമാകും: ഐഐടി പഠനം
തർക്കവിഷയമായ മൂന്ന് കാർഷിക നിയമങ്ങൾ സർക്കാർ റദ്ദാക്കിയതിനെത്തുടർന്ന് കർഷക പ്രക്ഷോഭം അവസാനിപ്പിച്ചതിനാൽ, ഭാവി നടപടി തീരുമാനിക്കാൻ ജനുവരി 15 ന് എസ്‌കെഎം യോഗം ചേരാൻ ഒരുങ്ങുകയാണ്.
കർഷക രാഷ്ട്രീയ മുന്നണി ഒറ്റയ്ക്ക് മത്സരിച്ചാൽ, പഞ്ചാബിൽ എസ്എസ്എം, കോൺഗ്രസ്, എഎപി, അകാലിദൾ-ബിഎസ്പി സഖ്യം, അമരീന്ദർ സിങ്ങിന്റെ സഖ്യകക്ഷിയായ പഞ്ചാബ് ലോക് കോൺഗ്രസും ബിജെപിയുമുള്ള സഖ്യം എന്നിവയുൾപ്പെടെ പഞ്ചകോണ മത്സരമാവും നടക്കുക.