മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. വരുന്ന പാർലമെന്റ് സമ്മേളനത്തിൽ ഈ ബില്ല് അവതരിപ്പിക്കും.
ഇപ്പോൾ മന്ത്രിസഭ അംഗീകരിച്ച ബിൽ അടുത്തയാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും.
“ഇന്ന് (ബുധനാഴ്‌ച), പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യ നേതൃത്വത്തിൽ കാബിനറ്റ് യോഗം ചേർന്നപ്പോൾ, നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഞങ്ങൾ പൂർത്തിയാക്കി,” എന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. “വരാനിരിക്കുന്ന സമ്മേളനത്തിൽ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനാണ് ഞങ്ങളുടെ മുൻഗണന,” ഠാക്കൂർ പറഞ്ഞു.
എന്നിരുന്നാലും, പ്രതിഷേധിക്കുന്ന കർഷകരുടെ മറ്റൊരു പ്രധാന ആവശ്യമായ മിനിമം താങ്ങുവില ഉറപ്പുനൽകാൻ സർക്കാർ നിയമം കൊണ്ടുവരുമോ എന്ന ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകിയില്ല.
പ്രധാനമന്ത്രി പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) പദ്ധതി 2022 മാർച്ച് വരെ നീട്ടുന്നതിനും മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി.
Also Read: നമ്മൾ ലോകത്തിന് നൽകുന്ന സൂചന എന്തെന്ന് നോക്കൂ; വായു മലിനീകരണത്തിൽ സുപ്രീം കോടതി
പിഎംജികെഎവൈ നാല് മാസത്തേക്ക് (2021 ഡിസംബർ മുതൽ 2022 മാർച്ച് വരെ) നീട്ടാൻ ക്യാബിനറ്റ് തീരുമാനിച്ചതായി ഠാക്കൂർ പറഞ്ഞു. പിഎംജികെഎവൈ പ്രകാരം രാജ്യത്തെ 80 കോടിയിലധികം ആളുകൾക്ക് ഗോതമ്പോ അരിയോ പോലുള്ള ഭക്ഷ്യധാന്യങ്ങൾ എല്ലാ മാസവും സൗജന്യമായി ലഭിക്കും
“2020 മാർച്ചിൽ പദ്ധതി ആരംഭിച്ചതു മുതൽ കോടിക്കണക്കിന് ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു,” താക്കൂർ പറഞ്ഞു.
അടുത്ത നാല് മാസത്തിനുള്ളിൽ പദ്ധതിക്കായി 53,344 കോടി രൂപ ചെലവ് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ദേശീയ ഭക്ഷ്യസുരക്ഷാ നിയമം, 2013, അന്ത്യോദയ അന്ന യോജന (എഎവൈ) സ്കീം എന്നിവയ്ക്ക് കീഴിലുള്ള ഗുണഭോക്താക്കൾക്ക് പിഎംജികെഎവൈയുടെ കീഴിലുള്ള സൗജന്യ ഭക്ഷ്യധാന്യങ്ങൾ അവരുടെ അർഹതയ്‌ക്ക് മുകളിൽ നൽകും,” താക്കൂർ പറഞ്ഞു.