ചാണ്ഡിഗഡ് : ഏറെ കോളിളക്കം സൃഷ്ടിച്ച ജുനൈദിന്‍റെ ആള്‍കൂട്ട കൊലപാത കേസ് വിസ്തരിക്കെ പ്രതിഭാഗത്തിനു സര്‍ക്കാര്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന്‍റെ സഹായം ലഭിച്ചതായി പരാതി. 2014ല്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറ്റപ്പോള്‍ സര്‍ക്കാര്‍ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ അഭിഭാഷകനായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ നവീന്‍ കൗശിക്കാണ് പ്രതികള്‍ക്ക് സഹായകമാവും വിധം നിലപാടെടുത്തത്.

ചെറുപ്പം മുതല്‍ ആര്‍എസ്എസ്സുമായി ബന്ധമുള്ള നവീന്‍. കഴിഞ്ഞ രണ്ടര വര്‍ഷമായി ഭാരതീയ ഭാഷാ അഭ്യാന്‍റെ ഉത്തരമേഖലാ സെക്രട്ടറിയും. ആര്‍എസ്എസ് അനുകൂല അഭിഭാഷക സംഘടനയായ അധിവക്ത പരിഷത്തിന്‍റെ ചാണ്ഡിഗഡ് യൂണിറ്റ് അംഗവുമാണ്.

ജുനൈദ് വധക്കേസ് പരിഗണിക്കുന്ന ഫാരിദാബാദ് സെഷന്‍ കോടതി ” സാക്ഷികളോട് ചോദിക്കാനുള്ള ചോദ്യം തയ്യാറാക്കുക” എന്ന ആവശ്യമുന്നയിച്ചതും നവീന്‍ കൗശിക്കിനോടാണ്. എന്നാല്‍ തനിക്ക് ജുനൈദിന്‍റെ കേസുമായി ബന്ധപ്പെട്ട് ഒന്നും തന്നെ ചെയ്യാനില്ല എന്നായിരുന്നു നവീനിന്‍റെ പക്ഷം. തെളിവുകള്‍ ഹിന്ദിയില്‍ തന്നെ ശേഖരിക്കണം എന്നുള്ള തന്‍റെ സുഹൃത്തായ അഭിഭാഷകനെ സഹായിക്കാനായിരുന്നു താന്‍ കോടതിയില്‍ എത്തിയതും ഇടപെട്ടതും എന്നും നവീന്‍ വിശദീകരിച്ചു.

” എനിക്കെതിരെ ഒന്നുമില്ല. എപ്പോഴൊക്കെ എന്നോട് ചോദ്യങ്ങള്‍ വന്നിട്ടുണ്ടോ. അപ്പോഴൊക്കെ ഞാന്‍ വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട്. എല്ലാമൊരു തെറ്റിദ്ധാരണയായിരിക്കും. അത് ശരിയാവും എന്നു ഞാന്‍റെ പ്രതീക്ഷിക്കുന്നു” ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട്‌ നവീന്‍ കൗശിക് പറഞ്ഞു.

Read More : ‘ജുനൈദ് റെയില്‍വേസ്റ്റേഷനില്‍ രക്തംവാര്‍ന്നു മരിച്ചപ്പോള്‍ ആരും ഒന്നും കാണുന്നുണ്ടായിരുന്നില്ല’

കെ എല്‍ ഖട്ടര്‍ സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നവീന്‍ കൗശിക് 2014ലെ സംസ്ഥാന തിരഞ്ഞെടുപ്പിന്‍റെ സമയത്ത് ടിവി ചര്‍ച്ചകളില്‍ ബിജെപിക്ക് വേണ്ടി സംസാരിക്കാരുണ്ടായിരുന്നു. ” അദ്ദേഹത്തെ എപ്പോഴും പരിചയപ്പെടുത്തിയത് ബിജെപി വക്താവെന്നോ നേതാവ് എന്നോ ആയിരുന്നു. നവീന്‍ കൗശിക്കിനൊപ്പം പല തവണ ടിവി ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുള്ള രാഷ്ട്രീയ നിരീക്ഷകന്‍ പറഞ്ഞു..

തന്‍റെ വീട്ടിലൊരുക്കിയ വിരുന്നില്‍ പങ്കെടുത്ത സംസ്ഥാന മുഖ്യമന്ത്രി ഖട്ടറിന്‍റെയും അഡ്വക്കേറ്റ് ജനറലിന്‍റെയും ചിത്രങ്ങള്‍ കൗശിക്ക് തന്‍റെ സാമൂഹ്യ മാധ്യമം വഴി പങ്കുവെച്ചിട്ടുണ്ട്.

കേസിലെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന്‍റെ ഇടപെടല്‍ അധാര്‍മ്മികമെന്നു വിശേഷിപ്പിച്ച സെഷന്‍ ജഡ്ജി. വിഷയം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുന്ന കാര്യം പഞ്ചാബ്, ഹര്യാന കോടതിക്കളുമായി സംസാരിക്കും എന്നും. അഡ്വക്കേറ്റ് ജനറല്‍, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ ബാര്‍ കൗണ്‍സില്‍ എന്നിവരോട് വേണ്ട നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും എന്ന്‍ വിധിയില്‍ പറയുന്നു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ അറിയിപ്പൊന്നും കിട്ടിയിട്ടില്ല എന്ന്‍ പഞ്ചാബ്, ഹരിയാന ബാര്‍ കൗണ്‍സില്‍ അദ്ധ്യക്ഷന്‍ ജയ്‌ വീര്‍ യാദവ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട്‌ പറഞ്ഞു.

ജൂണ്‍ 22നാണ് പെരുന്നാളിനുള്ള വസ്ത്രങ്ങളും ഷൂവും വാങ്ങാന്‍ ഡല്‍ഹിയിലേക്ക് പോയ ജുനൈദിനെ ട്രെയിനില്‍ വച്ച് ബീഫ് കൈയ്യില്‍ വച്ചു എന്ന് ആരോപിച്ച് ആക്രമിക്കുന്നത്. ആക്രമിക്കപ്പെട്ട ജുനൈദ് സംഭവസ്ഥലത്ത് തന്നെ രക്തം വാര്‍ന്നു മരിക്കുകയായിരുന്നു.

Read More : ഇവിടെ ഏവർക്കും പ്രിയപ്പെട്ട,നിഷ്കളങ്കനായ ഒരു ബാലൻ ജീവിച്ചിരുന്നു, പേര് ജുനൈദ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ