/indian-express-malayalam/media/media_files/2KpWSs20eoHMHbMaGkbD.jpg)
പ്രതീകാത്മക ചിത്രം
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ ഓടുന്ന വാഹനത്തിൽ 25 കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി പരാതി. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രിയാണ് ദാരുണ സംഭവം നടന്നത്. സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന യുവതിക്ക് പ്രതികൾ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു. വാഹനത്തിൽ കയറിയ യുവതിയെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് പകരം ഗുരുഗ്രാം ഭാഗത്തേക്ക് കൊണ്ടുപോവുകയും വാഹനത്തിനുള്ളിൽ വെച്ച് ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് വിവരം.
Also Read: ഇന്ത്യ-പാക് സംഘർഷങ്ങൾക്ക് മധ്യസ്ഥത വഹിച്ചു; അവകാശവാദവുമായി ചൈനീസ് വിദേശകാര്യ മന്ത്രി
പീഡന ശേഷം പുലർച്ചെ മൂന്നു മണിയോടെ രാജാ ചൗക്കിനു സമീപം യുവതിയെ റോഡിലേക്ക് തള്ളിയിടുകയിയിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി സഹോദരിയെ ഫോണിൽ വിളിച്ച് സംഭവം അറിയിച്ചു. സഹോദരി സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Also Read: 200 കിലോ കഞ്ചാവ് എലി തിന്നെന്ന് പൊലീസ്; മയക്കുമരുന്ന് കേസിലെ പ്രതിയെ വെറുതെ വിട്ട് കോടതി
ഉത്തർപ്രദേശ്, മധ്യപ്രദേശ് സ്വദേശികളായ പ്രതികൾ നിലവിൽ ഫരീദാബാദിലാണ് താമസമെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു. പ്രതികളെ തിരിച്ചറിയൽ പരേഡിന് വിധേയരാക്കുമെന്നും പൊലീസ് വക്താവ് വ്യക്തമാക്കി. കുടുംബപ്രശ്നങ്ങളെത്തുടർന്ന് മാതാപിതാക്കളുടെ വീട്ടിലായിരുന്നു യുവതി താമസിച്ചിരുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Read More: ഉത്തർപ്രദേശിൽ എസ്ഐആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് മൂന്നാം തവണയും നീട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us