Fani Cyclone, Cancellation of Trains: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ വിവിത ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. മെയ് ഒന്ന്, രണ്ട്, മൂന്ന് തിയ്യതികളിലായി 81 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.

റദ്ദാക്കിയ ട്രെയിനുകള്‍:

ഹൗറ-ചെന്നൈ സെന്‍ട്രല്‍ കോറോമാന്‍ഡല്‍ എക്സ്പ്രസ്, പട്ന-എറണാകുളം എക്സ്പ്രസ്, ന്യൂഡല്‍ഹി-ഭുവനേശ്വര്‍ രാജധാനി എക്സ്പ്രസ്, ഹൗറ ഹൈദരാബാദ് ഈസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, ഭുവനേശ്വര്‍-രാമേശ്വരം എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ ചില പ്രധാന ട്രെയിനുകള്‍.

മെയ് 2

Train No.22641 തിരുവനന്തപുരം – ഷാലിമാര്‍ എക്‌സ്പ്രസ്

Train No.22644 പാട്‌ന-എറണാകുളം എക്‌സ്പ്രസ്

Train No. 22808 – പുറച്ചി തലൈവർ ഡോ. എംജി രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്റ്റേഷൻ – സാന്ത്രഖാച്ചി എക്സ്പ്രസ്

Train No. 22826 – പുറച്ചി തലൈവർ ഡോ. എംജി രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്റ്റേഷൻ – ഷാലിമാർ എക്സ്പ്രസ്

Train No.12840 – പുറച്ചി തലൈവർ ഡോ. എംജി രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്റ്റേഷൻ – ഹൗറ മെയിൽ

Train No.12246 – യെശ്വന്ത്പൂർ – ഹൗറ എക്സ്പ്രസ്

Train No.22888 – യെശ്വന്ത്പൂർ – ഹൗറ എക്സ്പ്രസ്

Train No.12864 -യെശ്വന്ത്പൂർ – ഹൗറ എക്സ്പ്രസ്

Train No.12663 – ഹൗറ – തിരിച്ചിപ്പള്ളി എക്സ്പ്രസ്

Train No.12863 – ഹൗറ – യെശ്വന്ത്പൂർ എക്സ്പ്രസ്

Train No.12839 – ഹൗറ – പുറച്ചി തലൈവർ ഡോ. എംജി രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്റ്റേഷൻ

മെയ് 3

Train No.12842 – പുറച്ചി തലൈവർ ഡോ. എംജി രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്റ്റേഷൻ – ഹൗറ കോറോമാന്റൽ എക്സ്പ്രസ്

Train No.12245 – ഹൗറ – യെശ്വന്ത്പൂർ എക്സ്പ്രസ്

Train No.22603 – ഖാരാഗ്പൂർ – വില്ലുപുറം എക്സ്പ്രസ്

Train No.12841 – ഹൗറ – പുറച്ചി തലൈവർ ഡോ. എംജി രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്റ്റേഷൻ

Train No.22817 – ഹൗറ – മൈസൂരു എക്സ്പ്രസ്

Train No.22807 – സാന്ത്രഖാച്ചി – പുറച്ചി തലൈവർ ഡോ. എംജി രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്റ്റേഷൻ

Train No.18496 – ഭുവനേശ്വർ – രാമേശ്വരം എക്സ്പ്രസ്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് അതീവ ശക്തി പ്രാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 175 മുതല്‍ 185 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ഒഡീഷയുടെ തീരങ്ങളില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. തീരദേശത്തു നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങി.

Also Read: Cyclone Fani: തീരദേശത്തു നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങി

കാറ്റ് അകന്നുപോകുന്നതിനാല്‍ കേരളത്തില്‍ ഇതിന്റെ പ്രഭാവം കുറയുമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍, വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook