Fani Cyclone, Cancellation of Trains: ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് എത്തിയതിനെ തുടര്‍ന്ന്, നിരവധി ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. ഈസ്റ്റ് കോസ്റ്റ് റെയില്‍വേ ഒഡീഷയില്‍ മാത്രം 103 ട്രെയിനുകളാണ് റദ്ദാക്കിയത്. സാഹചര്യം കൂടുതല്‍ തീവ്രമായതിനെ തുടര്‍ന്ന് നാല് ട്രെയിനുകള്‍ കൂടി ഇന്ന് റദ്ദാക്കി.

Fani Cyclone, Cancellation of Trains: റദ്ദാക്കിയ പ്രധാന ട്രെയിനുകൾ

മെയ് 3

Train No.12842 – പുറച്ചി തലൈവര്‍ ഡോ. എംജി രാമചന്ദ്രന്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ – ഹൗറ കോറോമാന്റല്‍ എക്‌സ്‌പ്രസ്

Train No.12245 – ഹൗറ – യെശ്വന്ത്പൂര്‍ എക്‌സ്‌പ്രസ്

Train No.22603 – ഖാരാഗ്പൂര്‍ – വില്ലുപുറം എക്‌സ്‌പ്രസ്

Train No.12841 – ഹൗറ – പുറച്ചി തലൈവര്‍ ഡോ. എംജി രാമചന്ദ്രന്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

Train No.22817 – ഹൗറ – മൈസൂരു എക്‌സ്‌പ്രസ്

Train No.22807 – സാന്ത്രഖാച്ചി – പുറച്ചി തലൈവര്‍ ഡോ. എംജി രാമചന്ദ്രന്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

Train No.18496 – ഭുവനേശ്വര്‍ – രാമേശ്വരം എക്‌സ്‌പ്രസ്

മെയ് 4

Train No. 02842 എംജിആര്‍ ചെന്നൈ സെന്‍ട്രല്‍-സന്ത്രഗച്ചി സ്‌പെഷ്യല്‍ ഫെയര്‍

Train No.228552 മാംഗളൂര്‍-സന്ത്രഗച്ചി വിവേക് വീക്ക്‌ലി എക്‌സ്‌പ്രസ്

Train No. 22606 വില്ലുപുരം-പുരുല്യ വീക്ക്‌ലി എക്‌സ്‌പ്രസ്

Train No.18495 രാമേശ്വരം ഭുവനേശ്വര്‍ വീക്ക്‌ലി എക്‌സ്‌പ്രസ്

മെയ് 5

Train No.82636 കൊച്ചുവേളി-ഗുവാഹത്തി സുവിധാ സ്‌പെഷ്യല്‍

മെയ് 7

Train No. 12507 തിരുവനന്തപുരം-സില്‍ച്ചാര്‍ അരോനൈ വീക്ക്‌ലി എക്‌സ്‌പ്രസ്

മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് ആഞ്ഞടിക്കുന്നത്. ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ അതിതീവ്ര മഴയാണ് ലഭിക്കുന്നത്. ഒഡീഷയില്‍ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഫോനി ബംഗാളിലേക്ക് കടക്കുമെന്നും ഏതാനും മണിക്കൂറുകള്‍ക്കകം കാറ്റിന്റെ തീവ്രത കുറയുമെന്നും ഐഎംഡി അറിയിച്ചിട്ടുണ്ട്.

Read More: Cyclone Fani Odisha, West Bengal Live: വിമാനത്താവളം അടച്ചു, ട്രെയിനുകൾ റദ്ദാക്കി; കാറ്റിന്റെ തീവ്രത കുറയും

നാല് കമ്പനിയോളം സുരക്ഷാ പ്രവര്‍ത്തകരെ ഇരു സംസ്ഥാനങ്ങളിലും നിയോഗിച്ചിട്ടുണ്ട്. നേതാക്കൾ രാഷ്ട്രീയ പരിപാടികള്‍ മാറ്റിവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഇന്നത്തെയും നാളെത്തെയും രാഷ്ട്രീയ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.

11 ലക്ഷത്തോളം ആളുകളെയാണ് തീരപ്രദേശത്ത് നിന്നും മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. കിഴക്കന്‍ തീരപ്രദേശത്തുള്ള പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളേയും ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്. പശ്ചിമ ബംഗാളിലേക്ക് കാറ്റ് എത്തുന്നതോടെ തീവ്രത കുറയുമെന്നാണ് അറിയിച്ചിരിക്കുന്നത്. നാശനഷ്ടങ്ങളുണ്ടാകാതിരിക്കാൻ ബംഗാളിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധി നല്‍കാനും അവധിക്കാല പരിപാടികള്‍ റദ്ദാക്കാനും ഉത്തരവ് നല്‍കി.

ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും സാഹചര്യങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഇന്നും നാളെയും ഭുവനേശ്വരില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും വരികയും പോകുകയും ചെയ്യുന്ന എല്ലാ വിമാനങ്ങളും റദ്ദാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook