ന്യൂഡൽഹി: കുഴഞ്ഞുവീണതിനെ തുടന്ന് ന്യൂഡൽഹിയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഇ.അഹമ്മദിന് അടുത്തേക്ക് ബന്ധുക്കളെ കടത്തിവിട്ടില്ല. മക്കളെയും അടുത്ത ബന്ധുക്കളെയുമാണ് ആശുപത്രി അധികൃതർ തടഞ്ഞത്. പ്രവേശനം നിഷേധിച്ചതിനെതിരെ മക്കൾ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.

ഒരു മണിക്കൂറിലധികം ആശുപത്രിയിൽ കാത്തിരുന്ന മക്കൾ നസീര്‍ അഹമ്മദ്, റയിസ് അഹമ്മദ്, ഡോ.ഫൗസിയ, മരുമകന്‍ ഡോ.ബാബു ഷെര്‍സാദ് എന്നിവർക്കാണ് അഹമ്മദിനടുത്തേക്ക് പ്രവേശനം നിഷേധിച്ചത്. ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദും, അഹമ്മദ് പട്ടേലും ആശുപത്രിയിൽ നേരിട്ടെത്തി. ആശുപത്രിക്ക് മുന്നിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധിക്കുകയും ചെയ്തു. പുലർച്ചെ ആശുപത്രിക്ക് മുന്നിൽ അസ്വാഭാവിക സംഭവങ്ങൾ അരങ്ങേറി.

ഡൽഹിയിലെ ഉന്നത പൊലീസുദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് മക്കളെയും മരുമകനെയും അഹമ്മദിന് അടുത്തേക്ക് പ്രവേശിപ്പിച്ചത്. ഇതിന് ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇ. അഹമ്മദ് കുഴഞ്ഞുവീണ സമയത്ത് തന്നെ മരണം സംഭവിച്ചതായി കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങൾക്ക് വിവരം ലഭിച്ചിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook