ബേട്ടൂൾ: ആവർത്തിച്ചാവശ്യപ്പെട്ടിട്ടും വീട്ടിലെ കക്കൂസ് ഉപയോഗിക്കാതെ തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം നടത്തിയ കുടുംബത്തിന് മദ്ധ്യപ്രദേശിൽ 75000 രൂപ പിഴ ചുമത്തി. ബേട്ടൂൽ ജില്ലയിലെ പഞ്ചായത്താണ് കുടുംബത്തിനെതിരെ ഉയർന്ന പിഴ ശിക്ഷയായി ചുമത്തിയത്.

“ഒരു മാസം മുൻപ് കൂടി കുടുംബത്തോട് തുറസ്സായ സ്ഥലത്തെ മലമൂത്ര വിസർജനം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവരിത് ചെവിക്കൊള്ളാൻ തയ്യാറായില്ല. ഇതാണ് പത്തംഗ കുടുംബത്തിന് മുകളിൽ ഉയർന്ന തുക പിഴ ചുമത്താൻ കാരണം”, രംഭാക്കേതി വില്ലേജ് പഞ്ചായത്ത് എംപ്ലോയ്മെന്റ് അസിസ്റ്റന്റ് കൻവർലാൽ പറഞ്ഞു.

ഒരു മാസക്കാലം ഉത്തരവ് ലംഘിച്ചതിന് ആളൊന്നിന് പ്രതിദിനം 250 രൂപ നിരക്കിലാണ് പിഴ ശിക്ഷ വിധിച്ചത്. 1999 ലെ മദ്ധ്യപ്രദേശിലെ പഞ്ചായത്ത് നിയമ പ്രകാരമാണ് നടപടി. ഇതോടൊപ്പം 43 കുടുംബങ്ങൾക്ക് കൂടി വീട്ടിലെ കക്കൂസ് നിർബന്ധമായും ഉപയോഗിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ