മുംബെെ: വ്യാജ ടിആർപി റേറ്റിങ് കുംഭകോണത്തിൽ മുംബെെ പൊലീസിന്റെ ഇടപെടൽ. റിപ്പബ്ലിക് ടിവിയടക്കം ചില ചാനലുകൾ ടിആർപി റേറ്റ് നിയമവിരുദ്ധമായി വർധിപ്പിക്കുന്നതായ ആരോപണം മുംബൈ പൊലീസ് അന്വേഷിച്ചുവരികയാണ്. ടിആർപി റേറ്റിൽ കൃത്രിമത്വം കാണിച്ചതുമായി ബന്ധപ്പെട്ട് രണ്ട് ചാനലുകളുടെ ഉടമകളെ അറസ്റ്റ് ചെയ്തതായും റിപ്പബ്ലിക് ടിവിക്ക് നോട്ടീസ് അയച്ചതായും മുംബെെ പൊലീസ് പറഞ്ഞു.
Read Also: സൈബര്‍ അധിക്ഷേപം നടത്തിയ യുവാവിനെ കൊണ്ട് മാപ്പ് പറയിപ്പിച്ച് ജെസ്ല, വീഡിയോ
ടിആർപികളെ വിലയിരുത്തുന്ന ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) ഡാറ്റ അളക്കുന്നതിനായി മുംബൈയിൽ രണ്ടായിരത്തിലധികം ബാരോമീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ബാരോമീറ്ററുകൾ ഇൻസ്റ്റാൾ ചെയ്ത സ്ഥലങ്ങൾ രഹസ്യാത്മകമാണ്. ഈ ബാരോമീറ്ററുകൾ സ്ഥാപിക്കുന്നതിനായി ബാർക് കരാർ ചെയ്തിട്ടുള്ള കമ്പനിയുടെ മുൻ ജീവനക്കാർ സ്വാധീനിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി,” മുംബൈ പൊലീസ് കമ്മിഷണർ പരം ബിർ സിംഗ് പറഞ്ഞു.
Read Also: ‘രാഹുൽ ഗാന്ധിക്ക് ഇത്ര നല്ല മയക്കമരുന്ന് കിട്ടുന്നത് എവിടെനിന്നാണ്’ ? പരിഹസിച്ച് മധ്യപ്രദേശ് മന്ത്രി
“ചില പ്രത്യേക ചാനലുകൾ ഓൺ ചെയ്തുവയ്ക്കാൻ ഇതിലൂടെ ആവശ്യപ്പെടും. ഇംഗ്ലീഷ് അറിയാത്ത ആളുകളെ കൊണ്ട് ഇംഗ്ലീഷ് ചാനൽ ഓണാക്കിവയ്ക്കാൻ ആവശ്യപ്പെടും. റിപ്പബ്ലിക് ടിവി അടക്കമുള്ള ചാനലുകൾ നിരീക്ഷണത്തിലാണ്. ഇതിനോടകം രണ്ട് ചാനൽ ഉടമകളെ അറസ്റ്റ് ചെയ്തു. റിപ്പബ്ലിക് ടിവിക്ക് നോട്ടീസ് അയച്ചു. ടിആർപി റേറ്റ് പരിഗണിച്ച് പല ചാനലുകളും പരസ്യങ്ങൾ സ്വന്തമാക്കുന്നുണ്ട്. അതിൽ വ്യാജ ടിആർപി റേറ്റ് ഉപയോഗിക്കുന്ന ചാനലുകൾക്കെതിരെ നടപടി സ്വീകരിക്കും.” മുംബെെ പൊലീസ് വ്യക്തമാക്കി.
Read in English:Mumbai Police busts ‘fake TRPs’ scam; Republic TV, other channels under scanner