ന്യൂഡൽഹി: ഉപഭോക്തൃ ഉൽപ്പന്ന കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവർ ബ്രാൻഡ് നാമത്തിൽ നിന്ന് ‘ഫെയർ’ എന്ന വാക്ക് നീക്കംചെയ്ത് അതിന്റെ മുൻനിര ബ്രാൻഡായ ഫെയർ & ലൗവ്ലി പുനർനാമകരണം ചെയ്യും. ഇന്നാണ് പുതിയ അറിയിപ്പ് നടത്തിയത്. വംശീയ അസമത്വത്തെക്കുറിച്ചും സൗന്ദര്യ നിലവാരത്തെക്കുറിച്ചും ആഗോള ചർച്ച നടക്കുന്ന പശ്ചാത്തലത്തിലാണ് കമ്പനിയുടെ തീരുമാനം.
പുതിയ പേരിന്റെ റെഗുലേറ്ററി അംഗീകാരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അടുത്ത കുറച്ച് മാസങ്ങളിൽ പേര് അംഗീകാരം ലഭിക്കുമെന്നും പേര് മാറ്റുമെന്നും കമ്പനി അറിയിച്ചു.
അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ, ഇന്ത്യയിലെ രണ്ട് ഫെയർനെസ് ക്രീമുകളുടെ വിൽപ്പന അവസാനിപ്പിക്കുന്നു എന്ന പ്രഖ്യാപനത്തിന് പുറകെയാണ് ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ പുതിയ പ്രഖ്യാപനം.
ഫെയർ ആൻഡ് ലൗവ്ലി എച്ച്യുഎല്ലിന്റെ മുൻനിര സ്കിൻകെയർ ഉൽപ്പന്നമാണ്, മാത്രമല്ല വാർഷിക വിൽപനയിൽ 560 ദശലക്ഷം ഡോളറാണ് ഇതിന്റെ വരുമാനമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ സൌന്ദന്യ വർധന വസ്തുക്കളുടെ വിപണിയിൽ 50-70 ശതമാനം വിഹിതം വിഹിതമാണ് ഫെയർ ആൻഡ് ലൗവ്ലിക്ക്.