മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് രാജിവച്ചു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. കാവല്‍മന്ത്രിസഭയുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് രാജി. പുതിയ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലാണ്. ബിജെപി-ശിവസേന സഖ്യത്തിനു ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടെങ്കിലും ശിവസേനയുടെ ഉപാധികള്‍ അംഗീകരിക്കാന്‍ ബിജെപി ഇതുവരെ തയ്യാറായിട്ടില്ല. ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമേ ബിജെപിക്കു പിന്തുണ നല്‍കൂ എന്ന തീരുമാനത്തിലാണ് ശിവസേനയും. ശിവസേന-ബിജെപി നേതാക്കൾ തമ്മിൽ ചർച്ച തുടരുകയാണ്. സമവായത്തിലെത്തി സർക്കാർ രൂപീകരിക്കാനാണ് ബിജെപിയും ശിവസേനയും ലക്ഷ്യമിടുന്നത്.

Read Also: സിക്‌സറടിക്കാൻ എളുപ്പവഴിയുണ്ട്; ചാഹലിനു രഹസ്യം പറഞ്ഞുകൊടുത്ത് ഹിറ്റ്‌മാൻ

അതേസമയം, എൻസിപിയുമായി ശിവസേന ചർച്ചകൾ നടത്തുന്നതായാണ് സൂചന. ബിജെപി ബന്ധം ഉപേക്ഷിച്ച് എൻസിപിക്കൊപ്പം സഖ്യം രൂപീകരിക്കാൻ ശിവസേന ശ്രമങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. കാവൽമന്ത്രിസഭയുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിൽ ഉടൻ തന്നെ സർക്കാർ രൂപീകരണം നടക്കണം. ബിജെപി – ശിവസേന സഖ്യത്തിനു ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. എന്നാൽ, ശിവസേനയുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ബിജെപി തയ്യാറാകണം. അധികാരം തുല്യമായി വിഭജിക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. രണ്ടര വർഷം മുഖ്യമന്ത്രി പദം തങ്ങൾക്കു ലഭിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ബിജെപി ഇത് അംഗീകരിക്കാൻ തയ്യാറായിട്ടില്ല.

Read Also: ഒരു ഹോട്ടല്‍ മുറിയില്‍ രണ്ടുപേര്‍, സൗകര്യം പോരെന്ന് എംഎല്‍എമാര്‍; മഹാരാഷ്ട്രയിലും റിസോര്‍ട്ട് രാഷ്ട്രീയം

രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യതകള്‍ ഉണ്ടെന്നാണ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പറയുന്നത്. എന്നാല്‍, വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമില്ലെന്നും പവാര്‍ വ്യക്തമാക്കി. ബിജെപി-ശിവസേന സഖ്യത്തിനു സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. പ്രതിസന്ധിയുണ്ടെങ്കില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാര്‍ രൂപീകരണത്തിനായി സര്‍ക്കാര്‍ ക്ഷണിക്കുകയാണ് വേണ്ടത്. എന്തുകൊണ്ടാണ് ഗവര്‍ണര്‍ അതു ചെയ്യാത്തതെന്നും ശരദ് പവാര്‍ ചോദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook