മഹാരാഷ്ട്രയിൽ മഞ്ഞുരുകുന്നു; ശിവസേനയുടെ 50:50 അംഗീകരിച്ച് ഫഡ്‌നാവിസ്

രണ്ടര വർഷത്തെ മുഖ്യമന്ത്രി പദം എന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയ്ക്ക് ശിവസേനയും തയ്യാറായി എന്നാണ് സൂചന

Shiv BJP Maharashtra, Uddhav Thackeray, Devendra Fadnavis, BJP Shiv Sena seat sharing Maharashtra, indian express,President's Rule in Maharashtra, മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം, BJP president rule, ബിജെപി രാഷ്ട്രപതി ഭരണണം, shiv sena on presidents rule, ശിവസേന, shiv sena bjp alliance, maharashtra govt formation, maharashtra elections, maharashtra govt, maharashtra, iemalayalam, ഐഇ മലയാളം

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും തമ്മിലുള്ള തർക്കത്തിന് പരിഹാരമാകുന്നു. മന്ത്രിസഭാ രൂപീകരണ വേളയിൽ, മന്ത്രിതല വകുപ്പുകൾ തുല്യമായി വിഭജിക്കാമെന്ന വാഗ്ദാനവുമായി ദേവേന്ദ്ര ഫഡ്നാവിസ് ശിവസേന മേധാവി ഉദ്ദവ് താക്കറെയെ സമീപിച്ചു. നവംബർ എട്ടിന് മഹാരാഷ്ട്രയിലെ സർക്കാരിന്റെ കാലാവധി അവസാനിക്കുകയാണ്.

രണ്ടര വർഷത്തെ മുഖ്യമന്ത്രി പദം എന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയ്ക്ക് ശിവസേനയും തയ്യാറായി എന്നാണ് സൂചന. എന്നാൽ ഇതിന് പകരമായി രണ്ട് മന്ത്രിസ്ഥാനങ്ങൾ ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ക്യാബിനറ്റ് മന്ത്രി പദവിയും ഒരു കേന്ദ്ര മന്ത്രി പദവിയുമാണ് മുന്നോട്ട് വച്ചിരിക്കുന്ന ആവശ്യങ്ങൾ. അതിന് പുറമേ പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് രണ്ട് സംസ്ഥാനങ്ങളിലെ ഗവർണർ പദവിയും ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിൽ സർക്കാർ നടത്തുന്ന കോർപ്പറേഷനുകളുടെ നിയന്ത്രണത്തിൽ 50:50 വിഹിതം നൽകണമെന്നും ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്.

Read More: രാഷ്ട്രപതി നിങ്ങളുടെ പോക്കറ്റിലാണോ? ബിജെപിയോട് ശിവസേന

വെള്ളിയാഴ്ച വൈകുന്നേരമാണ് ഇരു പാർട്ടികളും തമ്മിലുള്ള കൂടിക്കാഴ്ച നടന്നതെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം ഇരുകക്ഷികളും തമ്മിൽ നിലനിൽക്കുന്ന യുദ്ധത്തിൽ ഇതുവരെ ഔപചാരിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും മുതിർന്ന ബിജെപി നേതാവ് ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

ബിജെപിയുടെ ഏറ്റവും പുതിയ ഓഫറുമായി ഫഡ്‌നാവിസിന്റെ ഒരു ദൂതൻ ഉദ്ദവിന്റെ വസതി സന്ദർശിച്ചതായി വൃത്തങ്ങൾ അറിയിച്ചു. കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഫഡ്‌നാവിസുമായി കൂടിക്കാഴ്‌ച നടത്താനുള്ള സന്നദ്ധത ഉദ്ദവ് അറിയിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത രണ്ട് ദിവസത്തിനുള്ളിൽ നടന്നേക്കാം.

നവംബർ ഏഴിനകം പുതിയ സർക്കാർ രൂപീകരിച്ചില്ലെങ്കിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പാക്കുമെന്ന് മഹാരാഷ്ട്ര ധനമന്ത്രി സുധീർ മുങ്കന്തിവാർ പറഞ്ഞിരുന്നു. നിലവിലുള്ള നിയമസഭയുടെ കാലാവധി നവംബർ എട്ടിന് അവസാനിക്കും. ഇതിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേനയുടെ മുഖപത്രം സാംന എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരുന്നു.

ബിജെപി നടത്തിയത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് ശിവസേന പറഞ്ഞ്. ഇത് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം‌എൽ‌എമാർക്ക് ഭീഷണിയാണോയെന്നു ചോദിച്ച ശിവസേന, ബിജെപിയുടെ പരാമർശം മഹാരാഷ്ട്രയെ അപമാനിക്കുന്നതാണെന്നും പറഞ്ഞു.

“സാധാരണ ജനങ്ങൾ ഈ ഭീഷണിയിൽ നിന്നും എന്താണ് മനസിലാക്കേണ്ടത്? പ്രസിഡന്റ് ബിജെപിയുടെ പോക്കറ്റിൽ ആണെന്നോ, അതോ പ്രസിഡന്റിന്റെ സീൽ മഹാരാഷ്ട്രയിലെ ബിജെപിയുടെ ഓഫീസിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നോണോ അതിന്റെ അർഥം? ഈ പാർട്ടിക്ക് സർക്കാരുണ്ടാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആ സീൽ ഉപയോഗിച്ച് മഹാരാഷ്ട്രയിൽ രാഷ്ട്രപതിയുടെ ഭരണം ബിജെപിക്ക് അടിച്ചേൽപ്പിക്കാൻ കഴിയുമെന്നാണോ ഇവർ പറയാൻ ശ്രമിക്കുന്നത്” ശിവസേന ചോദിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതു മുതൽ ഇരു സഖ്യകക്ഷികൾക്കും അധികാരം പങ്കിടുന്നത് സംബന്ധിച്ച് ധാരണയിൽ എത്താൻ കഴിഞ്ഞിട്ടില്ല. 288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ 105 സീറ്റുകൾ ബിജെപി നേടി. 56 സീറ്റുകൾ നേടിയ സേനയെ സർക്കാർ രൂപീകരിക്കുന്നതിനായി ബിജെപി ക്ഷണിച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Fadnavis offers uddhav thackeray 5050 division of portfolios

Next Story
വിവരചോർച്ച: സംഭവത്തെ കുറിച്ച് രണ്ടു തവണ സർക്കാരിനെ അറിയിച്ചിരുന്നുവെന്ന് വാട്സാപ്
The moderation of comments is automated and not cleared manually by malayalam.indianexpress.com