മെൽബൺ: ഓൺലൈനിൽ പോണ്‍ വീഡിയോ കാണുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ഓസ്ട്രേലിയൻ സർക്കാർ. ഓണ്‍ലൈനില്‍ പോണ്‍ വീഡിയോ കാണുന്നവർ അവരവരുടെ മുഖം സ്കാൻ ചെയ്യണമെന്ന പുതിയ നിർദേശം സർക്കാരിനു മുന്നിൽ വച്ചിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. പോൺ വീഡിയോ കാണുന്നവർക്ക് പ്രായപൂർത്തിയായിട്ടുണ്ടോയെന്ന് തെളിയിക്കുന്നതിനാണിത്. ദ ന്യൂയോര്‍ക്ക് ടൈംസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിലവിൽ ഓസ്‌ട്രേലിയയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പോണ്‍ വീഡിയോ കാണുന്നതിനു തടസമില്ലായിരുന്നു. എന്നാൽ, ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദേശമനുസരിച്ച് 18 വയസ് പൂർത്തിയായവർക്ക് മാത്രമായിരിക്കും പോൺ വീഡിയോകൾ കാണാനാവുക. ഇതനുസരിച്ച് ഓൺലൈനിൽ പോൺ വീഡിയോ കാണുന്നവർ മുഖം സ്കാൻ ചെയ്യണം. അവരുടെ സർക്കാർ തിരിച്ചറിയൽ രേഖയിലെ പ്രായവുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് ഇതിലൂടെ പരിശോധിക്കും.

Read Also: സെക്‌സിനിടെ യുവാവ് മരിച്ച സംഭവം; കമ്പനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് കോടതി

ഇതിനായൊരു ഫെയ്സ് വെരിഫിക്കേഷൻ സർവീസ് ആഭ്യന്തര മന്ത്രാലയം വികസിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. ഇതുവഴി ഒരു വ്യക്തിയുടെ പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നിവയിലെ ഫോട്ടോകളുമായി മുഖം പൊരുത്തപ്പെടുത്തിക്കൊണ്ട് അവരുടെ വ്യക്തിത്വം സ്ഥിരീകരിക്കാൻ കഴിയും.

അതേസമയം, പുതിയ നിർദേശവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കൊന്നും പ്രതികരിക്കാൻ ആഭ്യന്തര മന്ത്രാലയം തയ്യാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് അറ്റോർണി ജനറലിന്റെ ഓഫിസിനോട് ചോദിച്ചപ്പോൾ, ആഭ്യന്ത്രമന്ത്രാലയത്തിലേക്കാണ് എല്ലാ ചോദ്യങ്ങളും കൈമാറിയത്.

Read Also: മറ്റൊരാളോട് ഇഷ്ടം തോന്നിയപ്പോൾ ഭാര്യയോട് തുറന്നുപറയുകയായിരുന്നു; രണ്ടാം വിവാഹത്തെക്കുറിച്ച് ബഷീർ ബഷി

പോൺ വീഡിയോകൾ കാണുന്നവരുടെ പ്രായം തെളിയിക്കുന്നതിന് പുതിയ രീതി കൊണ്ടുവരുന്നതിനെക്കുറിച്ച് അമേരിക്കയിലെ വിവിധ നഗരങ്ങളിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഓസ്ട്രലിയൻ സർക്കാരിന്റെ നീക്കം. ബ്രിട്ടനാണ് ആദ്യം ഇത്തരമൊരു നിർദേശം കൊണ്ടുവന്നത്. എന്നാൽ സ്വകാര്യതയ്ക്കുമേലുളള കടന്നുകയറ്റമാണ് പുതിയ നിർദേശമെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നുമുളള പ്രതിഷേധങ്ങൾ ശക്തമായതോടെ അവർ ഈ നീക്കം ഉപേക്ഷിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook