Latest News

ന്യൂസ് ഫീഡിൽ രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കാൻ ഫെയ്സ്ബുക്ക്

രാഷ്ട്രീയ ഗ്രൂപ്പുകള്‍ ഉപയോക്താക്കള്‍ക്കായി ശുപാര്‍ശ ചെയ്യില്ലെന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കി കഴിഞ്ഞു

facebook, facebook india hate speech, facebook india parliament panel, shashi tharoor facebook, facebook bjp hate speech, bjp facebook, shashi tharoor, facebook congress letter, facebook hate speech rules, ie malayalam

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടയിൽ രാഷ്ട്രീയ ഉള്ളടക്കങ്ങൾക്ക് കടിഞ്ഞാണിടാൻ ഫെയ്സ്ബുക്ക്. ന്യൂസ്ഫീഡിൽ രാഷ്ട്രീയം കുറയ്ക്കാനുള്ള നിർണായക തീരുമാനമാണ് കമ്പനി എടുത്തിരിക്കുന്നത്. ആളുകൾ തമ്മിലുള്ള ഭിന്നത ഒഴിവാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പോസ്റ്റുകളുടെ റീച്ച് കുറയ്ക്കുകയാണെന്ന് ഫെയ്സ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് അറിയിച്ചു.

രാഷ്ട്രീയ ഗ്രൂപ്പുകള്‍ ഉപയോക്താക്കള്‍ക്കായി ശുപാര്‍ശ ചെയ്യില്ലെന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കി കഴിഞ്ഞു. ഒപ്പം പ്രധാന ന്യൂസ്ഫീഡിൽ രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കാനും കമ്പനി ഒരുങ്ങുന്നു. ക്യാപിറ്റോൾ കലാപത്തിന് ശേഷം അമേരിക്കയിലെ ഫെയ്സ്‌ബുക്ക് ഉപയോക്താക്കൾക്ക് ഈ മാറ്റങ്ങൾ നടപ്പാക്കിയിരുന്നു. ഇത് ആഗോള തലത്തിൽ വ്യാപിപ്പിക്കാനാണ് നീക്കം.

Also Read: അർണബ് ഗോസ്വാമിക്കെതിരെ രേഖാമൂലം പരാതി നൽകി കോൺഗ്രസ് നേതാക്കൾ

അതേസമയം, ഉപയോക്താക്കള്‍ ആഗ്രഹിക്കുകയാണെങ്കില്‍ രാഷ്ട്രീയ ഗ്രൂപ്പുകളിലും ചര്‍ച്ചകളിലും ഭാഗമാകുന്നതിന് സാധിക്കുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.

Also Read: നിർദേശം അംഗീകരിച്ചാൽ മാത്രം ഇനി ചർച്ച; കർഷക പ്രക്ഷോഭത്തിൽ നിലപാട് കടുപ്പിച്ച് കേന്ദ്രം

‘അനീതിക്കെതിരെ സംസാരിക്കുന്നതിനോ, വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള ആളുകളില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നതിനോ ഇത്തരം ചര്‍ച്ചകള്‍ സഹായകമാകാം. എന്നാല്‍ രാഷ്ട്രീയമോ, പോരാട്ടമോ ഞങ്ങളുടെ സേവനങ്ങളില്‍ നിന്ന് ഉപയോക്താക്കളുടെ അനുഭവങ്ങളെ കീഴടക്കുന്നതിനോട് താൽപര്യമില്ലെന്നാണ് ഞങ്ങളുടെ കമ്മ്യൂണിറ്റിയില്‍ നിന്ന് ലഭിച്ച പ്രധാന പ്രതികരണം.’ അനലിസ്റ്റുകളുടെ യോഗത്തിൽ സക്കർബർഗ് വ്യക്തമാക്കി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Facebook plans to reduce political content in the news feed

Next Story
അർണബ് ഗോസ്വാമിക്കെതിരെ രേഖാമൂലം പരാതി നൽകി കോൺഗ്രസ് നേതാക്കൾArnab Goswami, അര്‍ണബ് ഗോസ്വാമി, TRP manipulation case, ടിആര്‍പി തട്ടിപ്പ് കേസ്, TRP manipulation case Arnab Goswami, ടിആര്‍പി തട്ടിപ്പ് കേസ് അര്‍ണബ് ഗോസ്വാമി, Bombay HC, ബോംബെ ഹൈക്കോടതി, Mumbai Police, മുംബൈ പോലീസ്, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com