Latest News
കോവിഡ്: എ, ബി പ്രദേശങ്ങളിൽ ഓഫീസുകളിൽ 50 ശതമാനം ഹാജർ
അനന്യ അലക്‌സിന്റെ സുഹൃത്ത് ജിജു മരിച്ചനിലയില്‍
സുരേന്ദ്രൻ ഏഴാം സാക്ഷി; കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു
ദേശീയപാത വികസനം: ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്ന് ഹൈക്കോടതി
കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാം; അനുമതി നൽകി ഹൈക്കോടതി
കനത്ത മഴ: മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലില്‍ 36 മരണം
വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
പെഗാസസ് അവസാനിക്കുന്നില്ല; അനില്‍ അംബാനിയും അലോക് വര്‍മയും നിരീക്ഷണപ്പട്ടികയില്‍
കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
രാജ്യത്ത് 35,342 പേര്‍ക്ക് കോവിഡ്; രോഗമുക്തി നിരക്ക് 97.36 ശതമാനം

വിവാദങ്ങൾക്ക് പിന്നാലെ പടിയിറങ്ങൽ; ഫെയ്‌സ്‌ബുക്ക് പബ്ലിക് പോളിസി മേധാവി അങ്കിദാസ് രാജിവച്ചു

ചുമതലയിലിരിക്കെ ഹിന്ദുത്വ സംഘടനകളുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് അനുകൂലമായി അങ്കി ദാസ് നിലപാടെടുത്തെന്ന വെളിപ്പെടുത്തല്‍ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു

ഫെയ്സ്ബുക്ക് ഇന്ത്യ, ദക്ഷിണ- മധ്യ ഏഷ്യൻ പബ്ലിക് പോളിസി ഡയറക്ടർ അങ്കി ദാസ് രാജിവെച്ചു. ഫെയ്‌സ്‌ബുക്ക് എക്‌സിക്യൂട്ടീവായിരിക്കെ അവരുടെ നിലപാടുകൾ ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് അങ്കി ദാസിന്റെ രാജിവച്ചതായി വാർത്ത ഏജൻസിയായ റോയ്‌റ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.

ചുമതലയിലിരിക്കെ ഹിന്ദുത്വ സംഘടനകളുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് അനുകൂലമായി അങ്കി ദാസ് നിലപാടെടുത്തെന്ന വെളിപ്പെടുത്തല്‍ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. രാഷ്ട്രീയ ഉള്ളടക്കം എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് ജീവനക്കാരിൽ നിന്ന് ചോദ്യം ഉയർന്നതിന് പിന്നാലെയാണ് അങ്കി ദാസിന്റെ രാജി.

പൊതുസേവനത്തിലുള്ള താത്പര്യം കാരണമാണ് അങ്കി ദാസ് രാജിവച്ചതെന്ന് ഫെയ്സ്ബുക്ക് ഇന്ത്യ എംഡി അജിത് മോഹൻ വ്യക്തമാക്കി. “ഇന്ത്യയിലെ ഞങ്ങളുടെ ആദ്യകാല ജോലിക്കാരിൽ ഒരാളായ അങ്കി കഴിഞ്ഞ 9 വർഷമായി കമ്പനിയുടെയും സേവനങ്ങളുടെയും വളർച്ചയിൽ ഒരു പ്രധാന പങ്ക് വഹിച്ചു. കഴിഞ്ഞ 2 വർഷമായി അവർ എന്റെ നേതൃത്വത്തിന്റെ ഭാഗമാണ്, അതിൽ അവർ വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ട്. അവളുടെ സേവനത്തിന് ഞങ്ങൾ നന്ദിയുള്ളവരാണ്, മാത്രമല്ല ഭാവിക്ക് ഏറ്റവും മികച്ചത് നേരുന്നു,” അജിത് മോഹൻ പറഞ്ഞു.

Read Also: പക്ഷപാതമില്ല, എല്ലാ വിദ്വേഷ പ്രചരണങ്ങളെയും അപലപിക്കുന്നു; കോൺഗ്രസിന് ഫെയ്‌സ്‌ബുക്കിന്റെ മറുപടി

നേരത്തെ ഫെയ്സ്ബുക്ക് “വിദ്വേഷത്തിൽ നിന്ന് ലാഭമുണ്ടാക്കുന്നു” എന്ന് ആരോപിച്ച് ഫെയ്സ്ബുക്ക് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ രാജിവെച്ചു. കമ്പനിയെ പരസ്യമായി വിമർശിച്ചുകൊണ്ടാണ് അശോക് ചന്ദ്‌വാനി എന്ന ജീവനക്കാരന്റെ രാജി.

ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി എക്സിക്യൂട്ടിവ്, ബി‌ജെപിയുമായി ബന്ധമുള്ള കുറഞ്ഞത് നാല് വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും എതിരേ “വിദ്വേഷ പ്രചാരണ നിയമങ്ങൾ പ്രയോഗിക്കുന്നതിനെ എതിർത്തു” എന്ന് വാൾസ്ട്രീറ്റ് ജേണൽ (ഡബ്ല്യുഎസ്ജെ) ശനിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.

ബിജെപിയുമായി ബന്ധപ്പെട്ടതും, ഹിംസാത്മകമായ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതോ അത്തരം കാര്യങ്ങളിൽ പങ്കാളിയാവുന്നതോ ആയ തരത്തിൽ ഫ്ലാഗ് ചെയ്തതും ആയ ചുരുങ്ങിയത് നാല് വ്യക്തികളുടെയോ ഗ്രൂപ്പുകളുടെയോ അക്കൗണ്ടുകളുടെ കാര്യത്തിലാണ് വിദ്വേഷ പ്രചാരണത്തിനെതിരായ നിയമം ഉപയോഗിക്കുന്നതിനെ കമ്പനി എതിർത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ഫെയ്സ്ബുക്കിനെതിരെ ആരോപണം ശക്തമായപ്പോള്‍ വിദ്വേഷ പ്രചരണത്തേയും അക്രമത്തെ മഹത്വവല്‍ക്കരിക്കുന്ന ഉള്ളടക്കത്തെയും ഓഡിറ്റ് ചെയ്യാന്‍ ഫെയ്സ്ബുക്ക് തയ്യാറായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Facebook india head of public policy ankhi das quits says company

Next Story
മാർപാപ്പ ഉദ്ദേശിച്ചത് അതല്ല; സ്വവർഗാനുരാഗ വിഷയത്തിൽ സിബിസിഐയുടെ വിശദീകരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com