Latest News

‘പറ്റിപ്പോയതാണ്’; #ResignModi ഹാഷ്ടാഗ് ബ്ലോക്ക് ചെയ്ത സംഭവത്തിൽ ഫെയ്സ്ബുക്കിന്റെ വിശദീകരണം

ബ്ലോക്ക് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഹാഷ്ടാഗ് കമ്പനി പുനഃസ്ഥാപിച്ചിരുന്നു

mann ki baat, mann ki baat today, mann ki baat live, narendra modi, pm modi mann ki baat, pm modi mann ki baat today, modi speech, narendra modi speech, modi, modi news, narendra modi news, coronavirus, covid 19, pm modi mann ki baat live, narendra modi mann ki baat, mann ki baat today live, mann ki baat today time,modi, modi live, modi live mann ki baat, narendra modi live mann ki baat, mann ki baat live today

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് സോഷ്യൽ മീഡിയയൽ ആരംഭിച്ച #ResignModi ഹാഷ്ടാഗ് ബ്ലോക്ക് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ഫെയ്സ്ബുക്ക്. അറിയാതെയാണ് ഹാഷ്ടാഗ് ബ്ലോക്ക് ചെയ്തതെന്നാണ് ഫെയ്സ്ബുക്കിന്റെ വിശദീകരണം. ബ്ലോക്ക് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഹാഷ്ടാഗ് കമ്പനി പുനഃസ്ഥാപിച്ചിരുന്നു.

ഹാഷ്‌ടാഗ് അബദ്ധവശാൽ ബ്ലോക്ക് ചെയ്തതാണെന്നും സർക്കാരിന്റെ നിർദേശപ്രകാരം അല്ലെന്നുമാണ് കൂടുതൽ വിശദീകരണങ്ങൾ നൽകാതെ ഫെയ്സ്ബുക്ക് അറിയിച്ചത്. വിവിധ കാരണങ്ങളാൽ ഫെയ്സ്ബുക്ക് ഹാഷ്ടാഗുകൾ ബ്ലോക്ക് ചെയ്യാറുണ്ട്. ചിലത് അറിയാതെ ബ്ലോക്ക് ആവുന്നതാണെങ്കിൽ ചിലത് നിലവില്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പ്രകാരം സാങ്കേതികമായി തനിയേ ബ്ലോക്ക് ആവുന്നതാണ്. ഹാഷ്‌ടാഗ് അല്ല, അതുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിൽ നിന്നാണ് പിശക് ഉണ്ടായതെന്ന് വക്താവ് കൂട്ടിച്ചേർത്തു.

ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവയ്ക്കണം എന്നാവശ്യപ്പെടുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെട്ടത്. മഹാമാരിയുടെ കാലത്ത് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ തടയുന്നത് വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ട്വിറ്റർ, ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഇത്തരം സെൻസറിങ്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യയ്ക്ക് അനുയോജ്യമാണോ എന്ന തരത്തിൽ ചർച്ചകളും ഉയരുന്നുണ്ട്.

“ഹാഷ്ടാഗ് അബദ്ധവശാലാണ് ബ്ലോക്ക് ചെയ്യപ്പെട്ടത്. അല്ലാതെ ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതു കൊണ്ടല്ല. അതിനാല്‍ തന്നെ അത് പുനഃസ്ഥാപിച്ചിട്ടുണ്ട്.” ഫെയ്‌സ്ബുക്ക് കമ്പനി വക്താവ് അറിയിച്ചു.

കൊറോണ വൈറസിന്റെ രണ്ടാം തരംഗം അപ്രതീക്ഷിതമായ ആഘാതമാണ് രാജ്യത്തിന് ഏൽപ്പിച്ചിരിക്കുന്നത്. ദിനംപ്രതി മൂന്ന് ലക്ഷത്തിലധികം ആളുകൾക്കാണ് രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഓക്സിജൻ ക്ഷാമം മൂലം നിരധി പേർ മരിക്കുകയും ചെയ്യുന്നു. ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സ്ഥിതി അതീവ ഗുരുതരമാണ്. ഈ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Facebook blocks resignmodi posts for hours amid covid crisis

Next Story
‘രാജ്യത്തിന് തീ പിടിക്കുമ്പോൾ നിങ്ങളെവിടെ?’; ബിജെപിയോട് ആർഎസ്എസ് നേതാവ്Covid-19 India second wave, Delhi covid cases, Delhi covid deaths, Delhi covid hospitals, Delhi vaccine shortage, RSS leader on Delhi covid, Indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express