ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ദീപാവലി ആഘോഷങ്ങള്‍ക്ക് ഇത്തവണ പടക്കത്തിന്‍റെ വർണപ്പകിട്ടുണ്ടാകില്ല. ദീപാവലി സീസണിൽ പടക്ക വില്‍പന നിരോധിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിറക്കിയതിനെ തുടർന്നാണ് ഡൽഹിയിലെ ആഘോഷങ്ങളിൽ നിന്നും പടക്കം ഒഴിവാകുന്നത്. നവംബര്‍ ഒന്ന് വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. സംസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് കോടതിയുടെ നടപടിയെന്നാണ് വിവരം. നവജാത ശിശുക്കളുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവിറക്കിയത്. ജനവാസ മേഖലയില്‍ പടക്കം പൊട്ടിക്കുന്നത് വിലക്കി 2005 ജൂലൈയില്‍ സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു.

എന്നാല്‍ കോടതി ഉത്തരവ് പ്രായോഗികമായി ഡല്‍ഹിയില്‍ നടപ്പാക്കിയിരുന്നില്ല. ചില സംസ്ഥാനങ്ങളില്‍ ഇത് വിജയകരമായി നടപ്പാക്കിയിരിക്കുന്നു. വിധിയെ തുടര്‍ന്ന് ദേശവ്യാപകമായി ശബ്ദമലിനീകരണം തടയാനുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ കേന്ദ്രം ഒരു സമിതിയെയും നിയോഗിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook