scorecardresearch

ഗാസ പുനർനിർമ്മാണം: ഇന്ത്യ-അറബ് വിദേശകാര്യ മന്ത്രിമാരുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ

സമ്മേളനത്തിന് മുന്നോടിയായി പലസ്തീൻ വിദേശകാര്യ മന്ത്രി വർസെൻ അഗബെകിയൻ ഷാഹിൻ ഇന്ത്യൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തി

സമ്മേളനത്തിന് മുന്നോടിയായി പലസ്തീൻ വിദേശകാര്യ മന്ത്രി വർസെൻ അഗബെകിയൻ ഷാഹിൻ ഇന്ത്യൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തി

author-image
WebDesk
New Update
palestine min

Palestinian minister Varsen Aghabekian Shahi Source: (X/VarsenAghShahin)

ന്യൂഡൽഹി: പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള വിദേശകാര്യ മന്ത്രിതല സമ്മേളനം  ശനിയാഴ്ച ന്യൂഡൽഹിയിൽ നടക്കും. ഇസ്രായേൽ-പലസ്തീൻ സംഘർഷത്തെത്തുടർന്ന് തകർന്നടിഞ്ഞ ഗസയുടെ പുനർനിർമ്മാണത്തിൽ ഇന്ത്യയുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന യോഗം ചേരുന്നത്.

Advertisment

Also Read:ഗാസയിലെ സംഘർഷങ്ങൾ നിരാശാജനകം, കരാർ നിലനിൽക്കുമെന്ന് ഖത്തർ

ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും (യു.എ.ഇ) സംയുക്തമായി അധ്യക്ഷത വഹിക്കുന്ന ഈ സമ്മേളനത്തിൽ അറബ് ലീഗിലെ 20 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും അറബ് ലീഗ് ജനറൽ സെക്രട്ടറിയും പങ്കെടുക്കും.

ഇന്ത്യയുടെ സഹായം തേടി പലസ്തീൻ

സമ്മേളനത്തിന് മുന്നോടിയായി പലസ്തീൻ വിദേശകാര്യ മന്ത്രി വർസെൻ അഗബെകിയൻ ഷാഹിൻ ഇന്ത്യൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തി. ഗാസയിലെ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ ഇന്ത്യ കൂടുതൽ സംഭാവനകൾ നൽകണമെന്നും അഭയാർത്ഥികൾക്കായി പ്രവർത്തിക്കുന്ന യുഎൻ ഏജൻസിയ്ക്കുള്ള പിന്തുണ തുടരണമെന്നും അവർ ആവശ്യപ്പെട്ടു.

Also Read: ഹമാസ് സമാധാന കരാർ പാലിച്ചില്ലെങ്കിൽ ഇസ്രായേൽ വീണ്ടും യുദ്ധം ആരംഭിക്കും: ട്രംപ്

പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തിനും 'ദ്വിരാഷ്ട്ര പരിഹാരത്തിനും ഇന്ത്യ നൽകി വരുന്ന പിന്തുണയെ ഷാഹിൻ പ്രശംസിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതിൽ ഇന്ത്യ പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാട് പലസ്തീൻ വിശ്വാസത്തിലെടുക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ പങ്ക് നിർണ്ണായകം

ഇസ്രായേലുമായും പലസ്തീനുമായും ഒരേസമയം സുഹൃദ്‌ബന്ധം പുലർത്തുന്ന ഇന്ത്യയ്ക്ക്, മേഖലയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഒരു മധ്യസ്ഥന്റെ റോളിൽ പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് പലസ്തീൻ പ്രത്യാശ പ്രകടിപ്പിച്ചു. 

Also Read:ഗാസ യുദ്ധം അവസാനിച്ചെന്ന് ട്രംപ്

വെസ്റ്റ് ബാങ്കിലും ഗാസയിലുമായി നിരവധി സ്കൂളുകളും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും നിർമ്മിക്കാൻ ഇന്ത്യ സഹായിച്ചിട്ടുണ്ടെന്നും, യുദ്ധത്തിൽ തകർന്ന ഇത്തരം സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന് ഇന്ത്യയുടെ കൈത്താങ്ങ് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

10 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച

2016-ൽ ബഹ്‌റൈനിൽ വെച്ചാണ് ആദ്യത്തെ ഇന്ത്യ-അറബ് വിദേശകാര്യ മന്ത്രിതല സമ്മേളനം നടന്നത്. അതിനുശേഷം നീണ്ട പത്ത് വർഷത്തെ ഇടവേള കഴിഞ്ഞാണ് രണ്ടാമത്തെ യോഗം നടക്കുന്നത്.

സാമ്പത്തികം, ഊർജ്ജം, വിദ്യാഭ്യാസം, മാധ്യമം, സംസ്കാരം എന്നീ അഞ്ച് മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനൊപ്പം പശ്ചിമേഷ്യയിലെ സമാധാനവും സുസ്ഥിരതയുമായിരിക്കും നാളത്തെ യോഗത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ.

Read More: യുക്രെയ്ൻ യുദ്ധം; റഷ്യയുടെ നിർണായക നീക്കം, സമാധാന ചർച്ചകൾക്കായി സെലെൻസ്‌കിയെ ക്ഷണിച്ചു

gaza war Gaza

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: