scorecardresearch
Latest News

ഗൾഫ് തൊഴിൽ മേഖല ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ, തൊഴിലാളികളുടെ നൈപുണ്യശേഷി വികസിപ്പിക്കാൻ പുതിയ പദ്ധതി

ഒരു വർഷത്തിനുള്ളിൽ 10,000 ഇന്ത്യൻ തൊഴിലാളികക്ക് പരിശീലനം നൽകി അവർക്ക് ഗൾഫ് രാജ്യങ്ങളിൽ ജോലി ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം

gulf worker, uae, ie malayalam

ന്യൂഡൽഹി: കോവിഡിനു ശേഷമുള്ള സാഹചര്യങ്ങളെ മുന്നിൽ കണ്ട് ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ വിപണിയിൽ ഇന്ത്യൻ തൊഴിലാളികളുടെ ആവശ്യകത കണക്കിലെടുത്ത് അവരുടെ നൈപുണ്യശേഷി വികസിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ. തേജസ് (ട്രെയിനിങ് ഇൻ എമിറേറ്റ് ജോബ്സ് ആൻഡ് സ്കിൽസ്) എന്നു പേരിട്ടിരിക്കുന്ന പദ്ധതി യുഎഇയിലെ മുൻനിര തൊഴിലുടമകളുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. ഒരു വർഷത്തിനുള്ളിൽ 10,000 ഇന്ത്യൻ തൊഴിലാളികക്ക് പരിശീലനം നൽകി അവർക്ക് ഗൾഫ് രാജ്യങ്ങളിൽ ജോലി ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അടുത്ത 5 വർഷത്തിനുള്ളിൽ ജിസിസിയിൽ ഉടനീളം 100,000 ഇന്ത്യൻ തൊഴിലാളികൾക്ക് ജോലി ഉറപ്പാക്കും.

ഈ മാസമാദ്യം നടത്തിയ ദുബായ് സന്ദർശന വേളയിൽ കേന്ദ്രമന്ത്രി രജീവ് ചന്ദ്രശേഖർ യുഎഇയിലെ ഉദ്യോഗസ്ഥരുമായും ഉന്നത തൊഴിലുടമകളുമായും പുതിയ പദ്ധതി സംബന്ധിച്ച് ചർച്ച നടത്തി. അടുത്ത മാസം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും.

“പ്രവാസി ഇന്ത്യക്കാർ അവരുടെ കഠിനാധ്വാനത്താൽ ഇന്ത്യയ്ക്ക് ഗണ്യമായ സംഭാവന നൽകുന്നുവെന്നും മിഡിൽ ഈസ്റ്റ് രാജ്യങ്ങളുമായി ഇന്ത്യ പുലർത്തുന്ന ശക്തമായ ബന്ധത്തിൽ അത് നിർണായകമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് മൂലം പലർക്കും ജോലി നഷ്ടമായി. അവിടെ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികളുടെ നൈപുണ്യശേഷി വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി സ്കിൽ ഇന്ത്യയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്,” ചന്ദ്രശേഖർ ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞു.

കോവിഡ് കാലത്ത് ഗൾഫ് രാജ്യങ്ങളിൽനിന്നും തിരികെ ഇന്ത്യയിലേക്ക് എത്തിയ തൊഴിലാളികളെയും പദ്ധതിയിൽ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി. ഇതുവഴി അവർക്ക് ഗൾഫ് തൊഴിൽ മേഖലയിലേക്ക് മടങ്ങി പോകാനാകും.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യാന്തര രംഗത്ത് ഇന്ത്യൻ തൊഴിലാളികൾക്കുള്ള അവസരം 3.6 ദശലക്ഷമാകുമെന്ന് കണക്കാക്കപ്പെടുന്നു. ഇതിൽ 2.6 മില്യൺ ഇന്ത്യക്കാരെ ജിസിസി രാജ്യങ്ങളിലും ശേഷിക്കുന്നവർക്ക് യൂറോപ്പ്, ഓസ്‌ട്രേലിയ, കാനഡ, ജപ്പാൻ, ഫാർ ഈസ്റ്റ്, റഷ്യ, മലേഷ്യ എന്നിവിടങ്ങളിലും ജോലി ഉറപ്പാക്കാൻ കഴിയുമെന്ന് മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.

വിവിധ തലങ്ങളിലുള്ള തൊഴിലാളികൾക്ക് ഡിജിറ്റൽ വൈദഗ്ധ്യം നിർണായകമാകുന്നതോടെ, പുതിയ ഏറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. “ഇന്ത്യയിലും വിദേശത്തും തൊഴിൽ ലഭിക്കുന്നതിന് നമ്മുടെ യുവാക്കളെ ഡിജിറ്റലായി പ്രാപ്തരാക്കുകയുമാണ് പ്രധാന ലക്ഷ്യം. കോവിഡിന് ശേഷമുള്ള ലോകത്ത് ഓരോ ഇന്ത്യക്കാരനും ഡിജിറ്റൽ വൈദഗ്ധ്യം ആവശ്യമാണെന്ന് പ്രധാനമന്ത്രി എപ്പോഴും പറയാറുണ്ട്”, മന്ത്രി ചന്ദ്രശേഖർ പറഞ്ഞു.

സംസ്ഥാന സർക്കാരുകളുമായി, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ തൊഴിലാളികളെ അയക്കുന്നവരുമായി സഹകരിച്ച് മന്ത്രാലയം പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ നൈപുണ്യ വികസന കോർപ്പറേഷൻ, ഐടിഐകൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, സ്വകാര്യ, പൊതു നൈപുണ്യ പരിശീലന സ്ഥാപനങ്ങൾ എന്നിവയുടെ പരിശീലന അടിസ്ഥാന സൗകര്യങ്ങളെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലവിലുള്ള നൈപുണ്യ വികസന പരിപാടികളുമായി സംയോജിപ്പിച്ച് പരിപാടി പ്രയോജനപ്പെടുത്തും.

ഈ പദ്ധതിയിലൂടെ ഇന്ത്യൻ തൊഴിലാളികൾക്ക് ആവശ്യമായ വൈദഗ്ധ്യവും ആഗോള നിലവാരം അനുസരിച്ച് സർട്ടിഫിക്കേഷനും നൽകും. നൈപുണ്യ വികസന സ്ഥാപനങ്ങളുടെ ശൃംഖലയിൽ നിന്ന് മികച്ച ഉദ്യോഗാർത്ഥികളെ മാത്രം തിരഞ്ഞെടുക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്…” പ്രോജക്റ്റിനെക്കുറിച്ചുള്ള ഒരു കുറിപ്പ് പറയുന്നു.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് അന്തരീക്ഷത്തിലും വിപണി സാഹചര്യങ്ങളിലും കണക്കിലെടുത്ത് ഇന്ത്യൻ യുവാക്കളുടെ വൈദഗ്ധ്യവും നൈപുണ്യശേഷിയും വർധിപ്പിക്കേണ്ടതുണ്ടെന്ന പ്രധാനമന്ത്രി മോദിയുടെ കഴിഞ്ഞ വർഷത്തെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി.

ഇലക്‌ട്രീഷ്യൻമാർ, പ്ലംബർമാർ, മൾട്ടി-സ്കിൽഡ് ടെക്‌നീഷ്യൻമാർ, വെൽഡർമാർ, ഫുഡ് ആൻഡ് ബിവറേജ് സർവീസ് ഓപ്പറേറ്റർമാർ, പാചകക്കാർ, കാർ/ബൈക്ക് റൈഡർമാർ തുടങ്ങി ബ്ലൂ കോളർ ജോലികളിലുടനീളവും ഐടി, ഫിനാൻസ്, ഹെൽത്ത് കെയർ പ്രൊഫഷണലുകൾ ഉൾപ്പെടുന്ന മിഡ്-ലെവൽ വർക്ക്ഫോഴ്‌സിലും തേജസ് പദ്ധതി വ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിലെ സെക്ടർ സ്‌കിൽ കൗൺസിലുകളുമായും ജിസിസി രാജ്യങ്ങളിലെ തൊഴിലുടമകളുമായും അടുത്ത സഹകരണം സൃഷ്ടിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. “ജിസിസിയിൽ ആവശ്യമായ എല്ലാ ജോലികളെക്കുറിച്ചും അവലോകനം ചെയ്യും, കൂടാതെ തൊഴിലുടമയുടെ വീക്ഷണകോണിൽ നിന്ന് ഉദ്യോഗാർത്ഥിയുടെ നിലവാരം ഉറപ്പാക്കാൻ പദ്ധതി ലക്ഷ്യമിടുന്നു,” മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. “കൂടാതെ, വിദേശ ഭാഷ , സാംസ്കാരിക പ്രശ്നങ്ങൾ മുതലായവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സോഫ്റ്റ് സ്‌കിൽസ് പരിശീലനവും തൊഴിലാളികൾക്ക് നൽകും.”

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Eye on gulf job market govt to launch upskill project for overseas workers