scorecardresearch

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, 2.5 കോടി രൂപ ആവശ്യപ്പെട്ടു; അസമില്‍ വ്യവസായിയുടെ പരാതിയില്‍ ഐപിഎസ് ഉദ്യോഗസ്ഥരുള്‍പ്പെടെ പിടിയില്‍

പൊലീസ് അന്യായമായി കസ്റ്റഡിയിലെടുക്കുകയും 2.5 കോടി രൂപ നല്‍കണമെന്ന് ഭീഷണിപ്പെടുത്തിയതായും വ്യവസായിയയായ റബിബുള്‍ ഇസ്ലാം പറഞ്ഞു

പൊലീസ് അന്യായമായി കസ്റ്റഡിയിലെടുക്കുകയും 2.5 കോടി രൂപ നല്‍കണമെന്ന് ഭീഷണിപ്പെടുത്തിയതായും വ്യവസായിയയായ റബിബുള്‍ ഇസ്ലാം പറഞ്ഞു

author-image
Sukrita Baruah
അപ്‌ഡേറ്റ് ചെയ്‌തു
New Update
Assam|Businessman| alleges

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, 2.5 കോടി രൂപ ആവശ്യപ്പെട്ടു; അസമില്‍ വ്യവസായിയുടെ പരാതിയില്‍ ഐപിഎസ് ഉദ്യാഗസ്ഥരുള്‍പ്പെടെ പിടിയില്‍

ഗുവാഹത്തി: പൊലീസ് തന്നെ കൊള്ളയടിക്കുകയാണെന്ന പ്രാദേശിക വ്യവസായിയുടെ ആരോപണത്തില്‍ അസമിലെ ബജാലി ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ ഒമ്പത് പേരെ സംസ്ഥാന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സിഐഡി) അറസ്റ്റ് ചെയ്തു. തന്നെ പൊലീസ് അന്യായമായി കസ്റ്റഡിയിലെടുക്കുകയും 2.5 കോടി രൂപ നല്‍കണമെന്ന് ഭീഷണിപ്പെടുത്തിയതായും വ്യവസായിയയായ റബിബുള്‍ ഇസ്ലാം പറഞ്ഞു. ഏറ്റുമുട്ടലില്‍ കൊല്ലുമെന്നും പാകിസ്ഥാന്‍, ബംഗ്ലാദേശ് ജിഹാദി ഘടകങ്ങള്‍ ആരോപിക്കുമെന്നും പറഞ്ഞതായി റബീഉള്‍ ഇസ്ലാം ആരോപിച്ചു.'. 'ഏറ്റുമുട്ടല്‍ വിദഗ്ധന്‍' എന്ന് അവകാശപ്പെടുന്ന ഒരാളാണ് ഭീഷണിപ്പെടുത്തിയതെന്ന് റബിബുള്‍ തന്റെ പരാതിയില്‍ പറഞ്ഞു.

Advertisment

ബജാലി പൊലീസ് സൂപ്രണ്ടായിരുന്ന 2014 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സിദ്ധാര്‍ത്ഥ ബുരാഗോഹനെ അസം പൊലീസ് അറസ്റ്റ് ചെയ്തു. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (എച്ച്ക്യു) പുഷ്‌കല്‍ ഗൊഗോയ്, അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ഗായത്രി സോനോവാള്‍, അവരുടെ ഭര്‍ത്താവ് സുഭാഷ് ചന്ദര്‍, സബ് ഇന്‍സ്‌പെക്ടര്‍ ദേബജിത് ഗിരി, കോണ്‍സ്റ്റബിള്‍ ഇഞ്ചമാമുല്‍ ഹസ്സന്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. കിഷോര്‍ ബറുവ, പൊലീസ് ഡ്രൈവര്‍മാരായ നബീര്‍ അഹമ്മദ്, ദിപ്ജോയ് കലിത എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേര്‍.

ബജാലി പൊലീസ് ഉദ്യോഗസ്ഥര്‍ പണം ആവശ്യപ്പെട്ടെന്ന പരാതി പൊലീസിന് ലഭിച്ചതിനെത്തുടര്‍ന്ന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡയറക്ടറേറ്റിനോട് 'കെണിയൊരുക്കാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും പ്രതികള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആയതിനാല്‍ വിജയിച്ചില്ലെന്ന് അസം ഡിജിപി ജി പി സിംഗ് വെള്ളിയാഴ്ച പറഞ്ഞു. എന്നാല്‍ പരാതി പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കണ്ടെത്തിയതിനാലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ഓഗസ്റ്റ് 31 ന്, റബിബുള്‍ ഇസ്ലാമിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍, അസം സിഐഡി ഒന്നിലധികം ഐപിസി വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബുറാഗോഹൈന്‍, സോനോവാള്‍, ഗോഗോയ്, ഗിരി എന്നിവരും മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരുരും, പടച്ചാര്‍കുച്ചി പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അര്‍ണാബ് ജ്യോതി പതിര്‍, ഭബാനിപൂര്‍ ഔട്ട്പോസ്റ്റിലെ എഎസ്ഐ സശാങ്ക ദാസ് എന്നിവരാണ് എഫ്ഐആറില്‍ പേരുള്ള ആറ് പ്രതികള്‍. കൂടുതല്‍ വായിക്കാന്‍

Assam Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: