ന്യൂഡല്‍ഹി: മൂന്നാമത് ഗൂഗിള്‍ ആന്റ് വാന്‍-ഇന്‍ഫ്രാ പുരസ്കാരങ്ങളില് ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പിന് രണ്ട് പുരസ്കാരങ്ങള്‍. പത്ത് വിഭാഗങ്ങളിലായി മുപ്പതില്‍ അധികം മാധ്യമസ്ഥാപനങ്ങളാണ് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്. ഡിജിറ്റല്‍ രംഗത്തെ മികവിനാണ് ഗൂഗിളും വാൻ ഇൻഫ്രയും സംയുക്തമായി ചേർന്ന് പുരസ്കാരങ്ങള്‍ നല്‍കുന്നത്.
സൗത്ത് ഏഷ്യ, ഏഷ്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ ഡിജിറ്റൽ മീഡിയകൾക്കാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. ഗോള്‍ഡ് അവാര്‍ഡ് ലഭിക്കുന്നവര്‍ക്ക് വേള്‍ഡ് ഡിജിറ്റല്‍ മീഡിയ അവാര്‍ഡിനായി മത്സരിക്കും. 2019 ജൂണിൽ ഗ്ലാസ്ഗോവിൽ നടക്കുന്ന 71-ാമത് വേള്‍ഡ് ന്യൂസ് മീഡിയ കോണ്‍ഗ്രസില്‍ അവാർഡുകൾ പ്രഖ്യാപിക്കും.
ഇത്തവണത്തെ മികച്ച ബ്രാന്റഡ് കണ്ടന്റ് അവാര്‍ഡ് ലഭിച്ചത് ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പിന്റെ യുവേഴ്സ് വൈസ്ലിയ്ക്കാണ്. വേള്‍ഡ് ഹിയറിങ് ഡേയ്ക്ക് ചെയ്ത മെഡ്ട്രോണിക്കിനെ കുറിച്ചുള്ള ആര്ട്ടിക്കിളിനാണ് അവാര്‍ഡ്. സില്‍വര്‍ നേടിയത് ക്വിന്റാണ്. മധ്യപ്രദേശിലെ ടൂറിസത്തെ കുറിച്ച് ചെയ്ത കണ്ടന്റിനാണ് പുരസ്കാരം. ജങ് മീഡിയ ഗ്രൂപ്പാണ് മൂന്നാമതെത്തിയത്.
ശ്രവണ ചികിത്സ കൂടുതല്‍ പേര്‍ക്ക് ഉപകാര പ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഡ്ട്രോണിക് ശ്രുതി ബിസിനസിനെ കുറിച്ച് കണ്ടന്റ് തയ്യാറാക്കിയതെന്ന് യുവേഴ്സ് വൈസ്ലിയുടെ ബിസിനസ് ഹെഡ് ഹിതേഷ് ഭാഗിയ പറഞ്ഞു.
യുവാക്കളെ ലക്ഷ്യം വച്ചു കൊണ്ടുള്ള ഇന്ത്യന്‍ എക്സ്പ്രസിന്റെ ഇന്യൂത്തിനാണ് ബെസ്റ്റ് ഇന്നൊവേഷനുള്ള വെങ്കലം. വീഡിയോയ്ക്ക് പ്രാധാന്യം നല്കുന്ന ഇന്യൂത്ത് രാജ്യത്ത് അധിവേഗം വളരുന്ന വെബ്സൈറ്റുകളിലൊന്നാണ്. അവാര്‍ഡ് ഒരു പ്രചോദനമായിരിക്കുമെന്ന് ഇന്യൂത്തിന്റെ എഡിറ്റര്‍ പ്രേംകുമാര്‍ ബിസ്വാസ് പറഞ്ഞു.