ന്യൂഡൽഹി: പ്രവർത്തന മേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ച 16 ജില്ലാ കലക്ടർമാർക്ക് ദി ഇന്ത്യൻ എക്സ്പ്രസ് നൽകുന്ന എക്സലെൻസ് ഇൻ ഗവേണൻസ് അവാർഡുകൾ ഇന്നു വിതരണം ചെയ്യും. കൃഷി, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, വനിതാ വികസനം തുടങ്ങി 16 വിഭാഗങ്ങളിലായി മികച്ച പ്രവർത്തനത്തിനുള്ള അവാർഡുകൾ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കുന്ന അഞ്ചു കേന്ദ്രമന്ത്രിമാരാണ് വിജയികൾക്ക് നൽകുക.

24 സംസ്ഥാനങ്ങളിലെ 84 ജില്ലകളിൽനിന്നും ലഭിച്ച 249 എൻട്രികളിൽനിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, റാം വിലാസ് പസ്വാൻ, രവി ശങ്കർ പ്രസാദ്, പീയൂഷ് ഗോയൽ, ഡോ.ജിതേന്ദ്ര സിങ് എന്നിവരാണ് ചടങ്ങിലെ മുഖ്യാതിഥികൾ.

സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ആർ.എം.ലോധയുടെ നേതൃത്വത്തിലുളള ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. ന്യൂനപക്ഷങ്ങൾക്കുളള ദേശീയ കമ്മിഷൻ മുൻ ചെയർപേഴ്സൺ വജാഹത് ഹാബിബുളള, ചീഫ് കമ്മിഷണർ ഓഫ് ഇന്ത്യയുടെ ആദ്യ മേധാവിയായ നിരുപമ റാവു, 2009 മുതൽ 2011 വരെ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയും യുഎസിലും ചൈനയിലും ഇന്ത്യൻ അംബാസഡറുമായി പ്രവർത്തിച്ച കെ.എം.ചന്ദ്രശേഖർ എന്നിവരായിരുന്നു ജൂറിയിലെ മറ്റു അംഗങ്ങൾ.

ഫീൽഡ് സന്ദർശനങ്ങൾക്കും ഓഡിറ്റിനുംശേഷം ഷോർട്ട് ലിസ്റ്റ് ദി ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടർമാരും എഡിറ്റർമാരും പരിശോധിച്ചു, തുടർന്ന് ജൂറി വിജയികളെ തിരഞ്ഞെടുത്തു. രാജ്യത്തുടനീളം ജില്ലാ തലത്തിലുള്ള ഭരണ വെല്ലുവിളികൾക്കുള്ള ഏറ്റവും നൂതനമായ പരിഹാരങ്ങൾക്കാണ് ഈ അവാർഡുകൾ നൽകുന്നത്. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, കേന്ദ്ര പദ്ധതികൾ നടപ്പാക്കൽ, സാങ്കേതികവിദ്യ, സ്ത്രീ വികസനം, ശിശു വികസനം, സമഗ്രമായ നവീകരണം, നൈപുണ്യ വികസനം, സംരംഭകത്വം, ഊർജം എന്നീ കാറ്റഗറികളിലാണ് അവാർഡ്.

വിജയികള്‍ (പേര്, ജില്ല എന്ന അടിസ്ഥാനത്തില്‍)

സ്‌കില്‍ ഡെവലപ്പ്‌മെന്റ്

കാര്‍ത്തികേയ മിശ്ര-ഈസ്റ്റ് ഗോദാവരി

കേന്ദ്ര പദ്ധതികളുടെ നടത്തിപ്പ്

സന്ദീപ് നന്ദൂരി തിരുനല്‍വേലി

ആരോഗ്യം

അയ്യജ് താമ്പോലി-ബിജാപൂര്‍

കമ്യൂണിറ്റി ഇന്‍വോള്‍വ്‌മെന്റ്

അസ്തിക് കുമാര്‍ പാണ്ഡെ-അകോല

നോര്‍ത്ത് ഈസ്റ്റ് ജില്ലകള്‍

രാജ് കെആര്‍ യാദവ്-സൗത്ത് സിക്കിം

ഊര്‍ജം

വിവേക് യാദവ്-വിസിയനഗരം

വിദ്യാഭ്യാസം

ഡോക്ടര്‍ എ ശരത്-ജഗ്തിയാല്‍

ടെക്‌നോളജി ഇംപ്ലിമെന്റേഷന്‍

തുക്കാറാം മുണ്ടെ-നവി മുംബൈ

കൃഷി

ഡോക്ടര്‍ പ്രശാന്ത് ഭോലേനാത് നാര്‍നവാരെ-ഒസ്മാനാബാദ്

ഇന്‍ക്ലൂസിവ് ഇന്നോവേഷന്‍

സിആര്‍ ഖര്‍സാന്‍-വല്‍സാദ്

ലെഫ്റ്റ് വിങ് എക്ട്രീമിസം ജില്ല

കാര്‍ത്തികേയ മിസ്ര-ഈസ്റ്റ് ഗോദാവരി

സോഷ്യല്‍ വെല്‍ഫെയര്‍

രാകേഷ് കന്‍വാര്‍-കുളു

ശിശു വികസനം

ഡോക്ടര്‍ മാധവി ഖോഡെ ചാവ്രെ-നാഗ്പൂര്‍

വനിത വികസനം

ആശിഷ് സക്‌സേന-ജബുവ

ജമ്മു കശ്മീര്‍ ജില്ലകള്‍

ഡോക്ടര്‍ ഷാഹിദ് ഇക്ബാല്‍ ചൗധരി-ഉദ്ദംപൂര്‍

അതിര്‍ത്തി ജില്ലകള്‍

ഡോക്ടര്‍ ലക്മനന്‍-കച്ചര്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook