scorecardresearch

പാനമ പേപ്പേഴ്സ്: മൊസാക് ഫൊന്‍സെക്ക വിദേശ ഇടപാടുകള്‍ മലയാളി അക്കൗണ്ടന്റ് വഴി നടത്തി, ഇ ഡി അന്വേഷണം തുടരുന്നു

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22ന് മാത്യു ജോര്‍ജിന്റെ കൊച്ചിയിലെ വസതിയിലും ഓഫീസിലും ഇഡി പരിശോധന നടത്തിയിരുന്നു

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22ന് മാത്യു ജോര്‍ജിന്റെ കൊച്ചിയിലെ വസതിയിലും ഓഫീസിലും ഇഡി പരിശോധന നടത്തിയിരുന്നു

author-image
Ritu Sarin
New Update
panama papers

പാനമ പേപ്പേഴ്സ്

ന്യൂഡല്‍ഹി: 2016ലെ പാനമ പേപ്പേഴ്സ് അന്വേഷണത്തില്‍ അനധികൃത അന്താരാഷ്ട്ര പണമൊഴുക്കിന്റെ പ്രധാന കേന്ദ്രമെന്ന് വെളിപ്പെടുത്തിയ നിയമ സ്ഥാപനമായ മൊസാക് ഫൊന്‍സെക്ക ആഗോള പരിശോധനയ്ക്ക് ശേഷവും വിദേശ ഇടപാടുകള്‍ നടത്തിയതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട്. വിവാദ സ്ഥാപനം കേരള ബന്ധമുള്ള കമ്പനികളുടെ ശൃംഖലയ്ക്ക് വിദേശ ഇടപാടുകള്‍ ഔട്ട് സോഴ്സ് ചെയ്തതായാണ് റിപ്പോര്‍ട്ട്. (പ്രമുഖര്‍ നടത്തിയ രഹസ്യ വിദേശ നിക്ഷേപങ്ങള്‍ പുറത്തുകൊണ്ടുവന്ന അന്വേഷണമാണ് പാനമ പേപ്പേഴ്സ്)

Advertisment

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നേതൃത്വത്തില്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റും (എഫ്ഐയു), ഇന്‍കം ടാക്സും (ഐടി) ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍, മൊസാക്ക് ഫൊന്‍സെക്കയ്ക്കും അതിന്റെ ഇടപാടുകാര്‍ക്കും വേണ്ടി ''മൂന്നാം കക്ഷി പിരിവ്'' നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മാത്യു ജോര്‍ജിനായുള്ള അന്വേഷണം നടക്കുന്നുണ്ട്

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22ന് മാത്യു ജോര്‍ജിന്റെ കൊച്ചിയിലെ വസതിയിലും ഓഫീസിലും ഇഡി പരിശോധന നടത്തിയിരുന്നു. ഇയാളുടെ കമ്പ്യൂട്ടറുകളിലെ തെളിവുകള്‍, മൊസാക്ക് ഫൊന്‍സെകയുമായുള്ള ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

ഇന്ത്യയില്‍ ഇന്ത്യന്‍ എക്സ്പ്രസ് ഉള്‍പ്പെടുന്ന ഒരു ആഗോള കണ്‍സോര്‍ഷ്യത്തിന്റെ അന്വേഷണത്തില്‍ 11.5 ദശലക്ഷം ഇന്റേണല്‍ റെക്കോര്‍ഡുകള്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് 2018-ല്‍ മൊസാക് ഫൊന്‍സെക്ക അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായിരുന്നു. മൊസാക് ഫൊന്‍സെക്കയുടെ ഇടപാടുകാര്‍ ലോകമെമ്പാടും ഉള്ളതിനാല്‍ കേരളത്തിലെ കേസിനെക്കുറിച്ച് അന്താരാഷ്ട്ര സാമ്പത്തിക, എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളെ ഉടന്‍ അറിയിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Advertisment

മാത്യു ജോര്‍ജുമായി ബന്ധമുള്ള ഇടങ്ങളിലെ ഇഡി പരിശോധനയില്‍ മൊസാക് ഫൊന്‍സെക്കയുടെ 599 ക്ലയന്റുകളുടെ ഒരു മാസ്റ്റര്‍ ലിസ്റ്റ് കണ്ടെടുത്തിരുന്നു. മാത്യു ജോര്‍ജ് രജിസ്റ്റര്‍ ചെയ്ത നാല് കമ്പനികളില്‍ ഒന്നിന്റെ ബാങ്ക് അക്കൗണ്ടുകള്‍ വഴി പണമടച്ച രേഖകളാണ് അന്വേഷണ സംഘം കണ്ടെടുത്തത്. സ്റ്റാര്‍ സൈറ്റ് ജനറല്‍ കോണ്‍ട്രാക്ടിംഗ് എല്‍എല്‍സി, സ്റ്റാര്‍ സൈറ്റ് ട്രേഡിംഗ് ലിമിറ്റഡ്, സമാഗ് റിസോഴ്സ് ലിമിറ്റഡ്, കൂടാതെ എം ആന്‍ഡ് എ റിസോഴ്‌സസ് ലിമിറ്റഡ് എന്നി കമ്പനികളാണിവ. 2016 ലെ പുലിറ്റ്സര്‍ സമ്മാനം നേടിയ പനാമ പേപ്പേഴ്സ് അന്വേഷണത്തിന് രണ്ട് വര്‍ഷത്തിന് ശേഷം, ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളും (ഐസിഐജെ) ഇന്ത്യന്‍ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള അതിന്റെ പങ്കാളികളും 2018 ല്‍ - ദി പനാമ പേപ്പേഴ്സ് 2 പ്രസിദ്ധീകരിച്ചിരുന്നു. കൂടുതല്‍ വായിക്കാന്‍

Panama Papers India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: