scorecardresearch

യുഎഇയിലും സൗദിയിലും ബഹ്‌റൈനിലും ആക്രമണം; അബുദാബിയിൽ ഒരു മരണം

ഗൾഫ് മേഖലയിലെ നിരവധി യുഎസ് സൈനിക താവളങ്ങൾക്കുനേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്

ഗൾഫ് മേഖലയിലെ നിരവധി യുഎസ് സൈനിക താവളങ്ങൾക്കുനേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്

author-image
WebDesk
New Update
Iran Attack

ചിത്രം: എക്സ്

ഡൽഹി: ഇസ്രായേലും അമേരിക്കയും 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന പേരിൽ സംയുക്തമായി നടത്തുന്ന സൈനിക നീക്കത്തിൽ ശക്തമായ തിരിച്ചടിയുമായി ഇറാൻ. യുഎഇ, സൗദി, ബഹ്റൈൻ, കുവൈത്ത്, ഖത്തർ തുടങ്ങി മിഡിൽ ഈസ്റ്റ് മേഖലയിലെ നിരവധി അമേരിക്കൻ സൈനിക താവളങ്ങൾക്കുനേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായും പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതായും ഗൾഫ് മോഖലയിലുള്ള മലയാളികൾ പറഞ്ഞു.

Advertisment

ഇറാനിൽ നിന്ന് വിക്ഷേപിച്ച നിരവധി മിസൈലുകൾ തടയുന്നതിനിടയിൽ അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടതായി യുഎഇ സ്റ്റേറ്റ് ന്യൂസ് ഏജൻസി അറിയിച്ചു. ആക്രമണം ദേശീയ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് യുഎഇ പ്രതികരിച്ചു. സ്വയം പ്രതിരോധിക്കാനുള്ള പൂർണ്ണമായ അവകാശം തങ്ങൾക്കുണ്ടെന്നും യുഎഇ കൂട്ടിച്ചേർത്തു.

കുവൈത്തിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി അൽ ജസീറ അറബിക് റിപ്പോർട്ട് ചെയ്തു. പ്രദേശത്തുടനീളം സൈറണുകൾ മുഴങ്ങിയതായാണ് വിവരം. ഗൾഫ് രാജ്യങ്ങളിലെ വിവിധ യൂഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇറാൻ വ്യോമാക്രമണം നടത്തുന്നത്. ജനവാസ കേന്ദ്രങ്ങൾക്കുനേരെ ആക്രമണങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് സൂചന.

Advertisment

Also Read: തിരിച്ചടിച്ച് ഇറാൻ; ഗൾഫ് രാജ്യങ്ങളിൽ ആക്രമണം; യുഎസ് അഞ്ചാം കപ്പൽപ്പടയെ ലക്ഷ്യമിട്ട് മിസൈലുകൾ

യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പട ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടന്നതായി ബഹ്‌റൈൻ അറിയിച്ചു. പ്രതിരോധ സംവിധാനമായ സാറ്റർഡി ഇറാനിയൻ മിസൈലുകളെ വിജയകരമായി പ്രതിരോധിച്ചതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അബുദാബിയുടെ കോർണിഷിനടുത്ത് അഞ്ച് സ്ഫോടനങ്ങൾ തുടർച്ചയായി കേട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു.

Also Read: ഇറാൻ-ഇസ്രായേൽ സംഘർഷം: പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ഇന്ത്യൻ എംബസി

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ്ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചു. സഹായം ആവശ്യമുളള കേരളീയര്‍ക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിലെ ഹെല്‍പ് ഡെസ്ക്  നമ്പറുകളായ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും) എന്നിവയില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇന്ത്യന്‍ പൗരന്മാര്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്.

Read More: ഇറാനിൽ അപ്രതീക്ഷിത ആക്രമണവുമായി ഇസ്രായേൽ; യുദ്ധ ഭീതിയിൽ പശ്ചിമേഷ്യ

Attack Iran Gulf Countries

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: