scorecardresearch

Delhi Red Fort Blast: രാജ്യത്തെ ഞെട്ടിച്ച് ഡൽഹി സ്ഫോടനം; ഒൻപത് മരണം, 20 പേർ ചികിത്സയിൽ, എങ്ങും ജാഗ്രതാ നിർദേശം

Delhi Red Fort Explosion: ചെങ്കോട്ടയിലെ മെട്രോ സ്‌റ്റേഷന്റെ ഒന്നാം ഗേറ്റിന് സമീപം തിങ്കളാഴ്ച വൈകിട്ട് 6.52-നാണ് സ്‌ഫോടനം ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന കാറിലാണ് ഉഗ്രശബ്ദത്തോടെയുള്ള സ്‌ഫോടനം നടന്നത്‌

Delhi Red Fort Explosion: ചെങ്കോട്ടയിലെ മെട്രോ സ്‌റ്റേഷന്റെ ഒന്നാം ഗേറ്റിന് സമീപം തിങ്കളാഴ്ച വൈകിട്ട് 6.52-നാണ് സ്‌ഫോടനം ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന കാറിലാണ് ഉഗ്രശബ്ദത്തോടെയുള്ള സ്‌ഫോടനം നടന്നത്‌

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Delhi blast new latest

Delhi Red Fort Blast Updates (Express Photo by Taashi Tobgya)

Delhi Blast Updates: ന്യൂഡൽഹി:രാജ്യത്തെ ഞെട്ടിച്ച് ഡൽഹിയിൽ വൻ സ്ഫോടനം. അതീവ സുരക്ഷ മേഖലയായ ചെങ്കോട്ടയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ഇതുവരെ ഒൻപത് മരണം സ്ഥിരീകരിച്ചു. 20 പേർ ഗുരുതരാവാസ്ഥയിൽ ചികിത്സയിലാണ്. 

Advertisment

മരിച്ചവരിൽ ഒരാളെ മാത്രമാണ് ഇതുവരെ തിരിച്ചറിയാനായത്. കൊല്ലപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം. 

Also Read:350 കിലോ സ്ഫോടകവസ്തുക്കൾ, എകെ-47 തോക്ക്; ജമ്മു കശ്മീര്‍ സ്വദേശിയായ ഡോക്ടര്‍ അറസ്റ്റിൽ

തിങ്കളാഴ്ച വൈകിട്ട് 6.52-നാണ് സ്ഫോടനം ഉണ്ടായത്. ചെങ്കോട്ട ലാല്‍കില  മെട്രോ സ്റ്റേഷൻറെ  ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന കാറിനുള്ളിലാണ് സ്ഫോടനം ഉണ്ടായത്. ഇതിനുപിന്നാലെ ആറോളം വാഹനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. ഓട്ടോ റിക്ഷ, കാർ എന്നിവ അടക്കമുള്ള വാഹനങ്ങൾക്കാണ് തീപിടിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

Advertisment

blast at redfort new

വലിയൊരു സ്‌ഫോടനം ഉണ്ടായെന്നും തുടർന്ന് മൂന്ന് മുതൽ നാല് വരെ വാഹനങ്ങൾക്ക് തീപിടിച്ചെന്നുമാണ് പോലീസ് നൽകുന്ന വിവരം. രണ്ടരകിലോമീറ്ററോളം സ്ഫോടനത്തിൻറെ ശബ്ദം കേട്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. 

Also Read: രാജ്യത്തെ ഞെട്ടിച്ച് ഡൽഹി സ്‌ഫോടനം; വീഡിയോ

ഡല്‍ഹിയിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് ചെങ്കോട്ട. ആള്‍ക്കൂട്ടം തിങ്ങി നിറഞ്ഞ മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന് പിന്നാലെ സമീപത്തുനിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. സ്ഫോടനം ഉണ്ടായ സ്ഥലത്തെ ഗതാഗതം പൂർണമായി നിരോധിച്ചു. എന്നാൽ ഡൽഹി മെട്രോ സർവ്വീസുകൾ തുടരുന്നുണ്ട്.

സ്ഫോടനത്തിൽ രാഷ്ട്രപതി  ദ്രൗപതി മൂർമു അനുശോചനം രേഖപ്പെടുത്തി.കൊല്ലപ്പെട്ടവരുടെ പ്രിയപ്പെട്ടവരുടെ ദുഖത്തിൽ പങ്കുചേരുന്നെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും രാഷ്ട്രപതി അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

delhi blast 111111111-crop

സ്ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പരിക്കേറ്റവർക്ക് എല്ലാവിധ സഹായവും ഉറപ്പുവരുത്തും. ആഭ്യന്തര മന്ത്രി അമിത് ഷായുമായും മറ്റ് അധികൃതരുമായും സംസാരിച്ച് സ്ഥിതിഗതി വിലയിരുത്തിയതായും മോദി എക്‌സിൽ കുറിച്ചു. 

mumbai station checking
സ്ഫോടനത്തിന് പിന്നാലെ മുംബൈ റെയിൽവേ സ്റ്റേഷനിൽ പരിശോധന ശക്തമാക്കിയപ്പോൾ

പരിക്കേറ്റ് എല്‍എന്‍ജെപി ആശുപത്രിയില്‍ കഴിയുന്നവരെ അമിത് ഷാ സന്ദർശിച്ചു. ചെങ്കോട്ടയ്ക്കു സമീപമുള്ള ലാല്‍കില മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഗേറ്റിന് മുന്നില്‍ ഓടിക്കൊണ്ടിരിക്കുന്ന ഐ20 കാറിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് അമിത് ഷാ പറഞ്ഞു.

സ്‌ഫോടനം ഉണ്ടായി പത്തുമിനിറ്റിനുള്ളില്‍ തന്നെ എല്ലാ അന്വേഷണം ഏജന്‍സികളും സ്ഥലത്തെത്തിയതായും അമിത് ഷാ പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായും ആഭ്യന്തരമന്ത്രി പറഞ്ഞു.

സ്ഫോടനം ഉണ്ടായത് ഒരു ഹ്യുണ്ടായ് i20 കാറിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സ്ഫോടനം കാരണം 3-4 വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു, കൂടാതെ ആളുകൾക്ക് പരിക്കേൽക്കുകയും ചിലർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഉണ്ടെന്നും അമിത് ഷാ പ്രതികരിച്ചു. 

സംഭവം ഭീകരാക്രമണമാണോ എന്ന ചോദ്യത്തിന് എല്ലാ വശങ്ങളും അന്വേഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. "ഒന്നും തള്ളിക്കളയുന്നില്ല. എല്ലാ കോണുകളിൽ നിന്നും അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിനു പിന്നിലെ കാരണം എന്താണെന്ന് ഇപ്പോള്‍ പറയാൻ വളരെ പ്രയാസമാണ്. സ്ഫോടന സ്ഥലത്ത് നിന്ന് കണ്ടെടുത്ത സാംപിളുകൾ വിശകലനം ചെയ്ത ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയൂ- അമിത് ഷാപറഞ്ഞു.

Also Read:ഡൽഹി സ്‌ഫോടനത്തിന് പിന്നിലുള്ളവരെ ഉടൻ കണ്ടെത്തും: അമിത് ഷാ

സ്ഫോടനത്തിൻറെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കി. മുംബൈ, കൊൽക്കത്ത, ചെന്നൈ അടക്കമുള്ള പ്രധാന നഗരങ്ങളിൽ പോലീസ് പട്രോളിംങ് ശക്തമാക്കി. രാജ്യത്തെ എല്ലാ നഗരങ്ങളിലെയും തിരക്കേറിയ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷൻ എന്നിവടങ്ങളിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നുണ്ട്. കേരളത്തിലും പരിശോധന ശക്തമാക്കിയെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു. 

delhi blast

തിങ്കളാഴ്ച രാവിലെ ഫരീദാബാദിൽ നടന്ന ഓപ്പറേഷനിൽ ജമ്മു കശ്മീർ സ്വദേശിയായ ഡോക്ടറുടെ പക്കൽനിന്നും 350 കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ, ഒരു എകെ-47 റൈഫിൾ, ഒരു പിസ്റ്റൾ, മൂന്ന് മാഗസിനുകൾ, 20 ടൈമറുകൾ, ഒരു വാക്കി-ടോക്കി സെറ്റ്, വെടിമരുന്ന് എന്നിവ പോലീസ് പിടിച്ചെടുത്തിരുന്നു. ധൗജ് ഗ്രാമത്തിലെ വാടക വീട്ടിൽ ജമ്മു കശ്മീർ പോലീസിലെ ഒരു സംഘം നടത്തിയ ഓപ്പറേഷനിലാണ് ഇവ കണ്ടെടുത്തത്. ഡോക്ടറെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.

ഒക്ടോബർ 27 ന് ശ്രീനഗറിൽ നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ ഒട്ടിച്ചതിന് ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്ന് കശ്മീർ സ്വദേശിയായ ആദിൽ അഹമ്മദ് റാത്തറിനെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ റാത്തർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ നടന്നതെന്ന് ഫരീദാബാദ് പോലീസ് കമ്മീഷണർ സതേന്ദർ കുമാർ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ പരിശോധന ശക്തമാക്കുന്നതിനിടയിലാണ് സ്ഫോടനം. 

Read More:ഡൽഹി സ്‌ഫോടനം; കേരളത്തിലും അതീവ ജാഗ്രത, പരിശോധന ശക്തമാക്കി

Delhi Blast

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: