മാൻഹാട്ടൻ: അമേരിക്കയിലെ പ്രധാന നഗരങ്ങളിലൊന്നായ മാൻഹാട്ടനിലെ ബസ് ടെർമിനലിൽ സ്ഫോടനം. സ്ഫോടനത്തിൽ ഇതുവരെയായും ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം സ്ഥലത്ത് വൻ സുരക്ഷാ സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

അതേസമയം സ്ഫോടനവുമായി ബന്ധപ്പെട്ട് മുസ്ലിം നാമധാരിയായ ബംഗ്ലാദേശ് സ്വദേശിയെ പൊലീസ് പിടികൂടി. സ്ഫോടക വസ്തുക്കൾ ഇയാളിൽ നിന്ന് കണ്ടെടുത്തു. ബസ് ടെർമിനലിൽ നടന്ന ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റതായാണ് വിവരം. ചാവേറാക്രമണമാണ് നടന്നതെന്ന് ന്യൂയോർക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നുണ

സ്ഫോടനത്തിന്റെ വീഡിയോ ദൃശ്യം

ആക്രമണം നടത്തിയയാൾക്കും പരിക്കേറ്റിരുന്നുവെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബ്രൂക്ക്‌ലിനിലാണ് അക്രമി താമസിച്ചിരുന്നത്. ഇയാളുടെ വീട്ടിൽ പൊലീസ് സംഘം തിരച്ചിൽ നടത്തി. സംഭവത്തിന് പിന്നിൽ ഏതെങ്കിലും ഭീകരസംഘടനയ്ക്ക് പങ്കുണ്ടോയെന്ന് വ്യക്തമല്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ