/indian-express-malayalam/media/media_files/uploads/2017/06/bomb-attackblast-explosion-bomb-copy.jpg)
ഛത്തീസ്ഗഡ്: സ്റ്റീല്‍ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിൽ ആറ് പേര്‍ മരിച്ചു. ഛത്തീസ്ഗഡിലെ ബിലായ് സ്റ്റീല്‍ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. 14 പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റരെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റേതാണ് പ്ലാന്റ്.
Police say some more may be trapped and search is underway, but the smoke and gas after such an explosion makes situation difficult. Are hopeful that there are not too many more missing, but cant say categorically at the moment. Of those injured, some very serious @IndianExpress
— Dipankar Ghose (@dipankarghose31) October 9, 2018
രാവിലെ 11 മണിയോടെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. രായ്പൂരില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. അപകടത്തില്‍ ആറു പേര്‍ മരിക്കുകയും 14 പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തതായി ഐജി ജിപി സിങ് അറിയിച്ചു. പൊട്ടിത്തെറിയുണ്ടായ സമയത്ത് 24 പേരോളം സ്ഥലത്തുണ്ടായിരുന്നു.
കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. അതേസമയം, പുക കനക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.