രാജ്യത്തെ വ്യോമഗതാഗത്തെ തന്നെ ഭാഗികമായി ബാധിക്കുന്നതായിരുന്നു എയർ ഇന്ത്യയിൽ ഫ്ലൈറ്റുകൾ പണിമുടക്കിയത്. സെർവർ തകരാറിലായതാണ് എയർ ഇന്ത്യയുടെ പ്രവർത്തനം നിശ്ചലമാക്കിയത്. അഞ്ച് മണിക്കൂറിലധികമാണ് യാത്രക്കാരേയും ജീവനക്കാരേയും മുൾമുനയിൽ നിർത്തി എയർ ഇന്ത്യയുടെ സ്തംഭനം.

വെളുപ്പിനെ 3.30 മുതൽ 8.50 വരെ എല്ലാ ആഭ്യന്തര – രാജ്യന്തര സർവീസുകളും മുടങ്ങി. ഇത് പിന്നീടുള്ള സർവീസുകളെയും ബാധിച്ചു.

എയർ ഇന്ത്യ ഫ്ലൈറ്റുകൾക്ക് എന്താണ് സംഭവിച്ചത്?

“അറ്റകുറ്റപണികൾക്കായി എസ്ഐടിഎയുടെ പാസഞ്ചർ സർവീസ് സിസ്റ്റം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോൾ മുതൽ സിസ്റ്റം തകരാർ കാണിക്കാൻ തുടങ്ങി, ഇത് എയർ ഇന്ത്യയുടെ തന്നെ എല്ലാ പ്രവർത്തനത്തെയും ബാധിക്കുകയായിരുന്നു. ” എയർ ഇന്ത്യ വക്താവ് പറഞ്ഞു. കഴിഞ്ഞ ജൂണിലും നെറ്റ്‌വർക്ക് തകരാറിലായതിനെ തുടർന്ന് എയർ ഇന്ത്യയുടെ ചെക്ക് – ഇൻ സോഫ്റ്റ്‌വയർ പ്രവർത്തനം നിലശ്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

എയർലൈൻസുകളെ ബന്ധിപ്പിക്കുന്ന സ്റ്റാർ അലയൺസിൽ എയർ ഇന്ത്യയും പങ്കാളിയായതുകൊണ്ട് തന്നെ മറ്റുള്ള എയർലൈൻസുകളുടെ പ്രവർത്തനത്തെയും ബാധിച്ചു. ലുഫ്ത്താൻസ, സിംഗപൂർ, എയർ കാനഡ, തായ്, യുണൈറ്റഡ്, തുർക്കിഷ് എയർലൈൻസ് എന്നീ എയർലൈൻസുകൾ വഴി എയർ ഇന്ത്യയിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്കും ഇത് തിരിച്ചടിയായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook