scorecardresearch
Latest News

5 കിലോ സ്വർണത്തിനായി മകളെ മാതാപിതാക്കൾ ബലി നൽകി; 15കാരിയുടെ മൃതദേഹത്തെ മന്ത്രവാദി ബലാത്സംഗം ചെയ്തു

മാതാപിതാക്കള്‍ സമീപത്ത് നില്‍ക്കുമ്പോള്‍ തന്നെയാണ് പെണ്‍കുട്ടിയുടെ മൃതദേഹത്തെ പീഢനത്തിനിരയാക്കിയത്

Murder

കാണ്‍പൂര്‍: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഉത്തര്‍ പ്രദേശിലെ കനൗജിൽ സ്വന്തം മകളെ മാതാപിതാക്കള്‍ ബലി നല്‍കി. 15 വയസ്സുകാരിയായ മകളെ ബലിയായി നല്‍കിയാല്‍ അഞ്ചു കിലോ സ്വര്‍ണ്ണം ലഭിക്കുമെന്ന മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ചാണ് ജ്വല്ലറി ഉടമയായ മഹാവീര്‍ പ്രസാദ്(55), പുഷ്പ(50) എന്നിവർ സ്വന്തം മകളെ അരും കൊല ചെയ്യാൻ സമ്മതം നൽകിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ബലിനല്‍കിയതിന് ശേഷം മന്ത്രവാദി പെണ്‍കുട്ടിയുടെ മൃതദേഹത്തെ ബലാത്സംഗം ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. മകളെ ബലിനല്‍കിയാല്‍ മണിക്കൂറുകള്‍ക്കകം സ്വര്‍ണം ലഭിക്കുമെന്നായിരുന്നു കൃഷ്ണ ശര്‍മ്മ എന്ന മന്ത്രവാദി മാതാപിതാക്കളെ ധരിപ്പിച്ചിരുന്നത്. ഇയാള്‍ മഹാവീര്‍ പ്രസാദിന്റെ ഡ്രൈവറായി ഇടക്ക് ജോലിചെയ്തിരുന്നു.

കഴിഞ്ഞ ചൊവാഴ്ച രാത്രി മഹാവീറും കുടുംബവും ശര്‍മ്മയോടൊപ്പം അന്ന പുര്‍ണ ക്ഷേത്രത്തിലെത്തി. പ്രാര്‍ത്ഥനകള്‍ക്കു ശേഷം ക്ഷേത്രത്തിനു സമീപമുള്ള ആല്‍മരച്ചുവട്ടിലേയ്ക്ക് പെണ്‍കുട്ടിയെ എത്തിച്ചു. അര്‍ധ ബോധാവസ്ഥയിലായ പെണ്‍കുട്ടിയെ മാതാപിതാക്കളുടെ മുന്നില്‍ വെച്ച് നഗ്നയാക്കിയാണ് പൂജകള്‍ ചെയ്തത്.

മാതാപിതാക്കള്‍ സമീപത്ത് നില്‍ക്കുമ്പോള്‍ തന്നെയാണ് പെണ്‍കുട്ടിയുടെ മൃതദേഹത്തെ പീഢനത്തിനിരയാക്കിയത്. പിന്നീട് കഴുത്ത് മുറിച്ചു കുട്ടിയുടെ ചോര കുല ദേവതയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തു. അവസാനം സമീപത്തുള്ള പാടത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

എന്നാല്‍ പൂജകള്‍ക്കു ശേഷവും സ്വര്‍ണം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മഹാവീര്‍ പ്രസാദ് തന്റെ മകളെ കൃഷ്ണ ശര്‍മ്മ തട്ടിക്കൊണ്ടുപോയതായി പോലീസില്‍ പരാതി നല്‍കി. ഇതേതുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് വ്യാഴാഴ്ച പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

തുടർന്ന് മന്ത്രവാദിയേയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Exorcist sacrifices girl rapes body in kannauj after promising parents gold

Best of Express