Latest News

ബംഗാളില്‍ ഒരു എംഎല്‍എ കൂടി തൃണമൂലില്‍; ബിജെപി വിടുന്ന നാലാമത്തെയാള്‍

ബിജെപി ടിക്കറ്റില്‍ കാളിഗഞ്ച് മണ്ഡലത്തില്‍നിന്ന് വിജയിച്ച സൗമന്‍ റോയിയാണ് തൃണമൂലിൽ തിരിച്ചെത്തിയത്

Soumen Roy rejoins TMC, West Bengal TMC, West Bengal BJ, West Bengal assembly polls, Biswajit Das, Tanmoy Ghosh, Mukul Roy, Mamata Banerjee, bjp indian express malayalam, ie malayalam

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപിയുടെ ഒരു എംഎല്‍എ കൂടി തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. സൗമന്‍ റോയ് ആണ് പുതുതായി തൃണമൂലിലേക്കു മടങ്ങിയത്. നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം തിരിച്ചെത്തുന്ന നാലാമത്തെ എംഎല്‍എയാണ് ഇദ്ദേഹം.

പാര്‍ട്ടി സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജിയുടെ സാന്നിധ്യത്തിലാണ് സൗമന്‍ റോയ് തൃണമൂലില്‍ ചേര്‍ന്നത്. ബിജെപി ക്യാമ്പില്‍ താന്‍ സന്തോഷത്തിലായിരുന്നില്ലെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വികസന സംരംഭങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞു.

സൗമന്‍ റോയ് ബിജെപി ടിക്കറ്റില്‍ കാളിഗഞ്ച് മണ്ഡലത്തില്‍നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹത്തിനു മുന്‍പ് എംഎല്‍എമാരായ ബിശ്വജിത് ദാസും തന്മയ് ഘോഷും ബിജെപിയില്‍നിന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു.

പ്രമുഖ നേതാവ് മുകുള്‍ റോയ്‌ക്കൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാക്കളാണ് ഇവരെല്ലാം. ബിജെപി സ്ഥാനാര്‍ഥിയായി കൃഷ്ണനഗര്‍ സൗത്തില്‍ വിജയിച്ച മുകുള്‍ റോയ് ആണ് ആദ്യം തൃണമൂലില്‍ തിരിച്ചെത്തിയത്. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് പദത്തിലിരിക്കെയാണു മുകുള്‍ റോയ് മകന്‍ ശുഭ്രാംശുവിനൊപ്പം തൃണമൂലിലേക്കു മടങ്ങിയത്.

”ഞാന്‍ ടിഎംസി വിട്ടിരുന്നെങ്കിലും എന്റെ മനസും ആത്മാവും ടിഎംസിക്കൊപ്പമായിരുന്നു. ഞാന്‍ അതിന്റെ (ബിജെപി) പ്രത്യയശാസ്ത്രത്തിന് കീഴടങ്ങില്ല,” സൗമന്‍ റോയ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

പാര്‍ട്ടി വിടുന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണെന്ന് സൗമന്‍ റോയ് തൃണമൂലിലേക്കു തിരിച്ചുപോയതിനെക്കുറിച്ചുള്ള പ്രതികരണമായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. ”എന്നാല്‍ പാര്‍ട്ടി അവരുടെ നിലപാട് തേടിയശേഷം അവരെ അയോഗ്യരാക്കുന്നത് ആരായും,” എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃണമൂലിലായിരിക്കെ മമതാ ബാനര്‍ജിയുടെ വലംകൈയായിരുന്ന സുവേന്ദു അധികാരിയെയും മുകുള്‍ റോയിയെയും മുന്നില്‍നിര്‍ത്തി ബംഗാളില്‍ അധികാരം പിടിക്കാനായിരുന്നു ബിജെപിയുടെ ലക്ഷ്യം. തിരഞ്ഞെടുപ്പിനു മുന്‍പ് ഇവര്‍ ഉള്‍പ്പെടെ നിരവധി എംഎല്‍എമാരെ ബിജെപി അടര്‍ത്തിയെടുത്തെങ്കിലും വിജയം 77 സീറ്റില്‍ ഒതുങ്ങുകയായിരുന്നു. അതേസമയം, സ്ഥിരം മണ്ഡലമായ ഭവാനിപ്പൂര്‍ വിട്ട് നന്ദിഗ്രാമില്‍ അഭിമാനപ്പോരാട്ടത്തിന് ഇറങ്ങിയ മമത ബാനര്‍ജിക്കു സുവേന്ദു അധികാരിയോട് തോറ്റു.

എംഎല്‍എ അല്ലാതെ മുഖ്യമന്ത്രി പദവിയിലിരിക്കുന്ന മമത ബാനര്‍ജി ഭവാനിപ്പൂര്‍ മണ്ഡലത്തില്‍ മത്സരത്തിനു തയാറെടുക്കുകയാണ്. ഇവിടെ സെപ്റ്റംബര്‍ 30നാണു വോട്ടെടുപ്പ്. മമതയ്ക്കു മത്സരിക്കാനായി തൃണമൂല്‍ കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍എ സോവന്‍ദേബ് ചതോപാധ്യായ് രാജിവച്ചതിനെത്തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബംഗാളിലെ സംഷെര്‍ഗഞ്ച്, ജംഗിപ്പൂര്‍ മണ്ഡലങ്ങൡും അന്ന് വോട്ടെടുപ്പ് നടക്കും. ഒക്ടോബര്‍ മൂന്നിനാണു വോട്ടെണ്ണല്‍.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെപ്പില്‍ 292ല്‍ 213 സീറ്റ് നേടിയാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ബംഗാളില്‍ അധികാരം നിലനിര്‍ത്തിയത്. ബിജെപി 77 സീറ്റ് നേടിയപ്പോള്‍ ഐഎസ്എഫ്, ജിജെഎം കക്ഷികള്‍ ഓരോ സീറ്റും നേടി. സിപിഎം, കോണ്‍ഗ്രസ് സഖ്യത്തിനു സീറ്റൊന്നും ലഭിച്ചിരുന്നില്ല.

എംഎല്‍എമാരെ കൂടാതെ നിരവധി പ്രാദേശിക ബിജെപി നേതാക്കളും കഴിഞ്ഞ മാസങ്ങളില്‍ ടിഎംസിയില്‍ ചേര്‍ന്നിട്ടുണ്ട്. ജൂണില്‍ എട്ട് ബിജെപി നേതാക്കള്‍ ടിഎംസിയിലേക്കു മാറിയിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Exodus continues as another bengal bjp mla rejoins trinamool congress

Next Story
അഫ്ഗാനിസ്ഥാൻ: ഭരണകൂടത്തെ കെട്ടിപ്പടുക്കുന്നതിനായി താലിബാനെ സഹായിക്കുമെന്ന് പാകിസ്ഥാൻ സൈനിക മേധാവിtaliban news, afghanistan news, afghanistan taliban latest news, taliban afghanistan news, taliban afghanistan, Taliban news today, Afghanistan crisis, Afghanistan taliban crisis, us afghanistan, us afghanistan news, us afghanistan, afghanistan taliban war, afghanistan taliban war latest news, afghanistan taliban war news today, അഫ്ഗാനിസ്താൻ, കാബൂൾ, താലിബാൻ, malayalam news, news in malayalam, in malayalam, malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com