/indian-express-malayalam/media/media_files/JGLnD6Ec92YzKWVkBWL7.jpg)
Exit Poll Results 2023: തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോൾ 2023 തത്സമയ അപ്‌ഡേറ്റുകൾ: ആദ്യ എക്‌സിറ്റ് പോളുകൾ മധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത മത്സരവും ഛത്തീസ്ഗഡിൽ ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന് മുൻതൂക്കവും പ്രവചിക്കുന്നു. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ എക്‌സിറ്റ് പോളുകൾ ബിജെപിക്ക് മുൻതൂക്കം പ്രവചിക്കുന്നു.
മാസങ്ങൾ നീണ്ട പ്രചാരണത്തിനൊടുവിൽ നവംബർ ഏഴിന് ആരംഭിച്ച അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് കഴിഞ്ഞ മാസം ആരംഭിച്ചു. രാജസ്ഥാനിലും ഛത്തീസ്ഗഡിലും അധികാരം നിലനിർത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. മധ്യപ്രദേശിൽ വീണ്ടും അധികാരത്തിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. 2018 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിഞ്ഞിരുന്നു, എന്നാൽ 2020 ൽ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ നടന്ന കോൺഗ്രസിലെ ആഭ്യന്തര കലാപം ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചു. ബിആർഎസ് അധ്യക്ഷൻ കെ ചന്ദ്രശേഖർ റാവുവിന്റെ ഹാട്രിക് തടയാൻ കോൺഗ്രസും ബിജെപിയും തമ്മിൽ ത്രികോണ മത്സരമാണ് തെലങ്കാനയിൽ നടക്കുന്നത്. മിസോറാമിൽ, സാധാരണ മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്)-കോൺഗ്രസ് പോരാട്ടത്തിന് ഒരു പുതിയ വെല്ലുവിളിയുണ്ട് - സോറാമിന്റെ പീപ്പിൾ മൂവ്‌മെന്റ് (ZPM).
ഈ അഞ്ച് സംസ്ഥാന തിരഞ്ഞെടുപ്പുകൾ ബിജെപിക്കും കോൺഗ്രസിനും നിർണായകമാണ്, കാരണം രണ്ട് പാർട്ടികളും പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വിജയത്തിനായുള്ള തീവ്രശ്രമത്തിലാണ്. അഞ്ച് സംസ്ഥാനങ്ങളിലുമായി 83 ലോകസഭാ അംഗങ്ങളാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി, കേന്ദ്രത്തിന്റെ ക്ഷേമ പദ്ധതികൾ, ഈ സംസ്ഥാനങ്ങളിലെ പാർട്ടിയുടെ സംഘടനാ ശക്തി എന്നിവയെയാണ് ബിജെപി ആശ്രയിക്കുന്നത്.
Exit Poll Results 2023: രാജസ്ഥാനിൽ ബിജെപിക്ക് മുൻതൂക്കം, കോൺഗ്രസിന് തുടർഭരണസാധ്യതയില്ലെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ
എക്സിറ്റ് പോൾ കണക്കുകളനുസരിച്ച് രാജസ്ഥാനിൽ കോൺഗ്രസിന് ഭരണം നഷ്ടമായേക്കും. ഇവിടെ നിന്ന് പുറത്തുവരുന്ന എല്ലാ പ്രവചനങ്ങളും ബിജെ പി ക്ക് ആണ് മുൻ തൂക്കം പ്രവചിക്കുന്നത്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ ബി.ജെ.പിക്ക് 100-122 സീറ്റുകളും കോൺഗ്രസിന് 62-85 സീറ്റുകളും ലഭിക്കുമെന്ന് ജാൻ കി ബാത്ത് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നു. ബിജെപിക്ക് 100-110 സീറ്റുകളും കോൺഗ്രസിന് 90-100 സീറ്റുകളും ടിവി9 ഭാരത വർഷ്-പോൾസ്ട്രാറ്റ് നടത്തുന്ന പ്രവചനം ടൈംസ് നൗ-ഇടിജി ബിജെപിക്ക് 108-128 സീറ്റുകളും കോൺഗ്രസിന് 56-72 സീറ്റുകളും പ്രവചിച്ചിട്ടുണ്ട്.
Exit Poll Results 2023: ഛത്തീസ്ഗഡിൽ കോൺഗ്രസ് നിലനിർത്തും
ഛത്തീസ് ഗഡിൽ തുടർഭരണമായിരിക്കുമെന്ന സൂചനയാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്നത്. ഭരണകക്ഷിയായ കോൺഗ്രസിന് മുൻതൂക്കം ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. ഇന്ത്യ ടുഡേയുടെ കണക്ക് പ്രകാരം ഛത്തീസ്ഗഡിൽ ബിജെപിക്ക് 36-46 സീറ്റുകളും കോൺഗ്രസിന് 40-50 സീറ്റുകളും ലഭിക്കും. എബിപി ന്യൂസ് സി-വോട്ടർ ബിജെപിക്ക് 36-48 സീറ്റുകളും കോൺഗ്രസിന് 41-53 സീറ്റുകളും കിട്ടാം. ഇന്ത്യാ ടിവി ബിജെപിക്ക് 30-40 സീറ്റുകളും കോൺഗ്രസിന് 46-56 സീറ്റുകളും പ്രവചിക്കുന്നു. ജൻ കി ബാത്ത് ബിജെപിക്ക് 34-45 സീറ്റുകളും കോൺഗ്രസിന് 42-53 സീറ്റുകളും ലഭിക്കാമെന്ന് പറയുന്നു. ബിജെപിക്ക് 35-45 സീറ്റുകളും കോൺഗ്രസിന് 46-55 സീറ്റുകളുമാണ് ദൈനിക് ഭാസ്‌കർ നടത്തുന്ന പ്രവചനം.
Exit Poll Results 2023: മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് മത്സരം
മധ്യപ്രദേശിൽ കോൺഗ്രസും ബി ജെ പിയും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നതെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നു. നാല് ഗ്രൂപ്പുകൾ പ്രവചനം നടത്തിയതിൽ മൂന്ന് ഗ്രൂപ്പുകൾ കോൺഗ്രസിന് ബിജെ പിയേക്കാൾ കൂടുതൽ സീറ്റ് കിട്ടാനുള്ള സാധ്യത പ്രവചിക്കുമ്പോൾ,ഒരു ഗ്രൂപ്പ് മാത്രം ബി ജെപിക്ക് കൂടുതൽ സീറ്റ് കിട്ടാനുള്ള സാധ്യത പ്രവചിക്കുന്നു.
ബിജെപി 100-123 സീറ്റുകളും കോൺഗ്രസിന് 102-125 സീറ്റുകളും ലഭിക്കുമെന്ന് ജാൻ കി ബാത്ത് എക്സിറ്റ് പോൾ ഫലം പറയുന്നു. ബിജെപിക്ക് 106-116 സീറ്റുകളും കോൺഗ്രസിന് 111-121 സീറ്റുകളുമാണ് ടിവി9 ഭാരത് വർഷ-പോൾസ്ട്രാറ്റ് നടത്തുന്ന പ്രവചനം. റിപ്പബ്ലിക് ടിവി-മാട്രൈസ് ബിജെപിക്ക് 118-130 സീറ്റുകളും കോൺഗ്രസിന് 97-107 സീറ്റുകളും എന്നാണ് പ്രവചിക്കുന്നത്. ദൈനിക് ഭാസ്‌കർ ബിജെപിക്ക് 95-115 സീറ്റുകളും കോൺഗ്രസിന് 105-120 സീറ്റുകളും ലഭിക്കാമെന്ന് പറയുന്നു.
Exit Poll Results 2023: തെലങ്കാനയിൽ ബിആർഎസും കോൺഗ്രസും തമ്മിൽ കടുത്ത മത്സരം
തെലങ്കാനയിൽ, ഭരണകക്ഷിയായ ബിആർഎസും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്, ഇന്ത്യ ടിവി-സിഎൻഎക്‌സ് നടത്തി എക്സിറ്റ് പോളിൽ ബിആർഎസിന് 31-47 സീറ്റുകളും കോൺഗ്രസിന് 63-79 സീറ്റുകളും പ്രവചിക്കുന്നു; ബിജെപിക്ക് രണ്ട് മുതൽ നാല് സീറ്റുകളും എഐഎംഐഎമ്മിന് അഞ്ച് മുതൽ ഏഴ് സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം.
ജൻ കി ബാത്ത് സർവേ പ്രകാരം ബിആർഎസിന് 40-55 സീറ്റുകളും കോൺഗ്രസിന് 48-64 സീറ്റുകളും ലഭിക്കാം; ബിജെപി ഏഴ് മുതൽ13 സീറ്റുകളും എഐഎംഐഎം നാല് മുതൽ ഏഴ് സീറ്റുകൾ വരെയും നേടിയേക്കാമെന്നും പ്രവചിക്കുന്നു. ബിആർഎസിന് 46-56 സീറ്റുകളും കോൺഗ്രസിന് 58-68 സീറ്റുകളും ബിജെപിക്ക് നാല് മുതൽ ഒമ്പത് സീറ്റുകളും എഐഎംഐഎമ്മിന് അഞ്ച് മുതൽ ഏഴ് സീറ്റുകളുമാണ് റിപ്പബ്ലിക് ടിവിയുടെ പ്രവചിച്ചനം. ടിവി9 ഭാരത് വർഷ് പോൾസ്റ്റാർട്ട് കണക്കുകൾ പ്രകാരം ബിആർഎസിന് 48-58 സീറ്റുകളും കോൺഗ്രസിന് 49-59 സീറ്റുകളും ബിജെപിക്ക് അഞ്ച് മുതൽ 10 വരെ സീറ്റുകളും എഐഎംഐഎമ്മിന് ആറ് മുതൽ എട്ട് വരെ സീറ്റുകളും ലഭിക്കാം.
മിസോറാമിൽ സോറാം പീപ്പിൾസ് മൂവ്‌മെന്റ്(ZPM) ഉം മിസോ നാഷണൽ ഫ്രണ്ടുമും തമ്മിൽ കടുത്ത മത്സരം
മിസോറാമിൽ, സോറാം പീപ്പിൾസ് മൂവ്‌മെന്റ് (സെഡ് പി എം ) മിസോ നാഷണൽ ഫ്രണ്ടുമായി (എംഎൻഎഫ്) കടുത്ത മത്സരത്തിൽ കോൺഗ്രസും ബിജെപിയും പിന്നിലാണ്.
എംഎൻഎഫിന് 14-18, സെഡ് പി എമ്മിന് (ZPM) 12-16, കോൺഗ്രസ് 8-10, ബിജെപി 0-2 എന്നിങ്ങനെ ഇന്ത്യ ടിവി-സിഎൻഎക്‌സ് എക്സിറ്റ് പോൾ പറഞ്ഞപ്പോൾ, എംഎൻഎഫിന് 15-21, ZPM 12-18, കോൺഗ്രസ് 2- 8എന്നിങ്ങനെ എബിപി ന്യൂസ്-സി വോട്ടർ നടത്തുന്ന പ്രവചനം . എംഎൻഎഫിന് 10-14 സീറ്റുകളും ZPM 15-25 സീറ്റുകളും കോൺഗ്രസിന് 5-9 സീറ്റുകളും ബിജെപി 0-2 സീറ്റുകളും നേടുമെന്ന് ജാൻ കി ബാത്ത് സർവ്വേ പറയുന്നു
നിയമസഭാ തിരഞ്ഞെടുപ്പ്: 2018ലെ എക്‌സിറ്റ് പോളുകൾ എത്ര കൃത്യമായിരുന്നു?
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഞായറാഴ്‌ച വരുമ്പോൾ, ഇന്ന് വൈകുന്നേരം പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പല വിശകലനങ്ങളും. എന്നാൽ എക്‌സിറ്റ് പോളുകളുടെ കാര്യത്തിൽ കൃത്യതയ്ക്ക് യാതൊരു ഉറപ്പുമില്ലെന്നാണ് അനുഭവം കാണിക്കുന്നത് -
2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, എക്‌സിറ്റ് പോളുകള്‍ രാജസ്ഥാനിലും മധ്യപ്രദേശിലും വിരലിലെണ്ണാവുന്ന സീറ്റുകൾ മാത്രമേ വ്യത്യാസം ഉണ്ടായിരുന്നുള്ളൂ. എന്നാൽ തെലങ്കാന, ഛത്തീസ്ഗഡ്, മിസോറാം എന്നിവിടങ്ങളിൽ ഗണ്യമായ വ്യത്യാസത്തിൽ അവരുടെ പ്രവചനങ്ങൾ തെറ്റായിരുന്നു.
Read More: Assembly elections: How accurate were exit polls in 2018?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.