അഗർത്തല: ത്രിപുരയിൽ സിപിഎമ്മിൽ നിന്നും ബിജെപി അധികാരം പിടിച്ചെടുക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ആക്സിസ് മൈ ഇന്ത്യ സർവേയിലാണ് ബി.ജെ.പി അധികാരം പിടിച്ചെടുക്കുമെന്ന റിപ്പോർട്ട് പുറത്ത് വന്നത്. ആകെയുള്ള 60 സീറ്റിൽ 45 മുതൽ 50 സീറ്റുകൾ ബി.ജെ.പി നേടുമെന്നും 9 മുതൽ 10 സീറ്റുകൾ സി.പി.എം നേടുമെന്നുമാണ് പ്രവചനം.
ന്യൂസ് എക്സ് എക്സിറ്റ് പോള്‍ ഫലവും ബിജെപിക്ക് അനുകൂലമാണ്. ബിജെപി-ഐപിഎഫ്ടി സഖ്യം 35 മുതല്‍ 45 വരെ സീറ്റ് നേടുമെന്നാണ് പ്രവചനം. 25 വര്‍ഷമായി ത്രിപുര ഭരിക്കുന്ന സിപിഎം 14 മുതല്‍ 23 സീറ്റ് വരെ മാത്രം നേടുമെന്നും പറയുന്നു.
നാഗാലാന്റില്‍ 27 മുതല്‍ 32 സീറ്റ് വരെ ബിജെപി- എന്‍ഡിപിപി സഖ്യം നേടുമെന്ന് ന്യൂസ് എക്സ് പ്രവചിക്കുന്നു. എന്‍പിഎഫിന് 20-25 സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസിന് 2 സീറ്റുകള്‍ മാത്രമാണ് ലഭിക്കുകയെന്നും പ്രവചനമുണ്ട്.
മേഘാലയയില്‍ ബിജെപി 60 സീറ്റുകള്‍ വരെ നേടുമെന്ന് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. ഭരണപാര്‍ട്ടിയായ കോണ്‍ഗ്രസിന് മേഘാലയയില്‍ 20 സീറ്റുകള്‍ മാത്രം ലഭിക്കും.