scorecardresearch

എക്സിറ്റ് പോള്‍ ഫലം: ത്രിപുരയില്‍ കാവിക്കൊടി പാറുമെന്ന് പ്രവചനം; കോണ്‍ഗ്രസിന് മേഘാലയ നഷ്ടമാകും

25 വര്‍ഷമായി ത്രിപുര ഭരിക്കുന്ന സിപിഎം 14 മുതല്‍ 23 സീറ്റ് വരെ മാത്രം നേടുമെന്നും പ്രവചനം

25 വര്‍ഷമായി ത്രിപുര ഭരിക്കുന്ന സിപിഎം 14 മുതല്‍ 23 സീറ്റ് വരെ മാത്രം നേടുമെന്നും പ്രവചനം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
എക്സിറ്റ് പോള്‍ ഫലം: ത്രിപുരയില്‍ കാവിക്കൊടി പാറുമെന്ന് പ്രവചനം; കോണ്‍ഗ്രസിന് മേഘാലയ നഷ്ടമാകും

അഗർത്തല: ത്രിപുരയിൽ സിപിഎമ്മിൽ നിന്നും ബിജെപി അധികാരം പിടിച്ചെടുക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ആക്സിസ് മൈ ഇന്ത്യ സർവേയിലാണ് ബി.ജെ.പി അധികാരം പിടിച്ചെടുക്കുമെന്ന റിപ്പോർട്ട് പുറത്ത് വന്നത്. ആകെയുള്ള 60 സീറ്റിൽ 45 മുതൽ 50 സീറ്റുകൾ ബി.ജെ.പി നേടുമെന്നും 9 മുതൽ 10 സീറ്റുകൾ സി.പി.എം നേടുമെന്നുമാണ് പ്രവചനം.

Advertisment

ന്യൂസ് എക്സ് എക്സിറ്റ് പോള്‍ ഫലവും ബിജെപിക്ക് അനുകൂലമാണ്. ബിജെപി-ഐപിഎഫ്ടി സഖ്യം 35 മുതല്‍ 45 വരെ സീറ്റ് നേടുമെന്നാണ് പ്രവചനം. 25 വര്‍ഷമായി ത്രിപുര ഭരിക്കുന്ന സിപിഎം 14 മുതല്‍ 23 സീറ്റ് വരെ മാത്രം നേടുമെന്നും പറയുന്നു.

നാഗാലാന്റില്‍ 27 മുതല്‍ 32 സീറ്റ് വരെ ബിജെപി- എന്‍ഡിപിപി സഖ്യം നേടുമെന്ന് ന്യൂസ് എക്സ് പ്രവചിക്കുന്നു. എന്‍പിഎഫിന് 20-25 സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസിന് 2 സീറ്റുകള്‍ മാത്രമാണ് ലഭിക്കുകയെന്നും പ്രവചനമുണ്ട്.

മേഘാലയയില്‍ ബിജെപി 60 സീറ്റുകള്‍ വരെ നേടുമെന്ന് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. ഭരണപാര്‍ട്ടിയായ കോണ്‍ഗ്രസിന് മേഘാലയയില്‍ 20 സീറ്റുകള്‍ മാത്രം ലഭിക്കും.

Tripura Exit Poll

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: