scorecardresearch

Kerala Exit Poll 2024 Highlights: എക്സിറ്റ് പോളുകളിൽ മോദി തരംഗം; കേരളത്തിൽ യുഡിഎഫിനും മുൻതൂക്കം

Lok Sabha Election Exit Poll 2024 Live Updates: യഥാർത്ഥ ഫലം ചെവ്വാഴ്ച വരാനിരിക്കെ എല്ലാ കണ്ണുകളും എക്സിറ്റ് പോളിന്റെ ട്രെൻഡുകൾ എന്താണെന്ന് അറിയാൻ കാത്തിരിക്കുകയാണ്. തിരഞ്ഞെടുപ്പിൻ്റെ ഫലങ്ങൾ അളക്കാൻ ഏജൻസികൾ നടത്തുന്ന വോട്ടർമാരുടെ സർവേയാണ് എക്സിറ്റ് പോളുകൾ

Lok Sabha Election Exit Poll 2024 Live Updates: യഥാർത്ഥ ഫലം ചെവ്വാഴ്ച വരാനിരിക്കെ എല്ലാ കണ്ണുകളും എക്സിറ്റ് പോളിന്റെ ട്രെൻഡുകൾ എന്താണെന്ന് അറിയാൻ കാത്തിരിക്കുകയാണ്. തിരഞ്ഞെടുപ്പിൻ്റെ ഫലങ്ങൾ അളക്കാൻ ഏജൻസികൾ നടത്തുന്ന വോട്ടർമാരുടെ സർവേയാണ് എക്സിറ്റ് പോളുകൾ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
 Exit Poll Results

ലോക്സഭ തിരഞ്ഞെടുപ്പ് എക്സിറ്റ് പോൾ 2024 Live: Exit Poll Result 2024 Live Updates

indiamalayalam Exit Poll 2024 Highlights: രാജ്യമൊന്നടങ്കം കാത്തിരിക്കുന്ന ഫലമറിയാൻ ഇനി മൂന്ന് ദിവസം മാത്രമാണ് ശേഷിക്കുന്നത്. ശനിയാഴ്ച അവസാനഘട്ട വോട്ടെടുപ്പ് അവസാനിക്കുന്നതോടെ രാജ്യം കാത്തിരിക്കുന്ന ഫലത്തിന്റെ ആദ്യ സൂചനകളുമായി എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു.

Advertisment

350ലേറെ സീറ്റുകളുമായി എൻഡിഎ അധികാരം നിലനിർത്തുമെന്നാണ് കൂടുതൽ എക്സിറ്റ് പോളുകളും ഫലം പ്രവചിക്കുന്നത്. തെക്കേ ഇന്ത്യയിൽ ബിജെപി സീറ്റുകൾ വർധിപ്പിക്കുമെന്നും വിവിധ സർവേ റിപ്പോർട്ടുകൾ പ്രവചിക്കുന്നു.

കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞടിക്കുമെന്നും 15 മുതൽ 19 സീറ്റുകൾ വരെ യുഡിഎഫ് നേടുമെന്നും വിവിധ സർവേകൾ പറയുന്നു. തമിഴ്നാട്ടിൽ ഇന്ത്യ മുന്നണി 46% വരെ വോട്ടുകൾ നേടി മുന്നിലെത്തുമെന്നും എക്സിറ്റ് പോളുകൾ പറയുന്നു

2019ലെ എക്സിറ്റ് പോൾ ഫലം എത്രത്തോളം കൃത്യമായിരുന്നു?

2019ൽ ശരാശരി 13 എക്സിറ്റ് പോളുകൾ എൻഡിഎയുടെ  306 ഉം യുപിഎ 120 ഉം സീറ്റുകൾ നേടുമെന്നാണ് പ്രവചിച്ചത്. എന്നാൽ, ആകെ 353 സീറ്റുകൾ നേടിയ എൻഡിഎയുടെ ഇതിലും മികച്ച നേട്ടമാണ് സ്വന്തമാക്കിയത്. യുപിഎയ്ക്ക് 93 സീറ്റുകളും ലഭിച്ചു. ഇതിൽ ബിജെപി 303ഉം കോൺഗ്രസിന് 52ഉം സീറ്റുകൾ വീതമാണ് ലഭിച്ചത്.

Advertisment

എന്താണ് എക്സിറ്റ് പോളുകൾ?

വിജയിയെ പ്രവചിക്കാനും വോട്ടർ പാറ്റേണുകൾ മനസ്സിലാക്കാനും ലക്ഷ്യമിട്ട് ഒരു തിരഞ്ഞെടുപ്പിൻ്റെ ഫലങ്ങൾ അളക്കാൻ ഏജൻസികൾ നടത്തുന്ന വോട്ടർമാരുടെ സർവേയാണ് എക്സിറ്റ് പോളുകൾ. അവ എല്ലായ്പ്പോഴും കൃത്യമല്ലെങ്കിലും, ഒരു തിരഞ്ഞെടുപ്പിനെക്കുറിച്ച് അവർ ന്യായമായ സൂചന നൽകുന്നു.

  • Jun 01, 2024 21:18 IST

    Exit Poll Results 2024 Live: 'ഇന്ത്യ സഖ്യം പരാജയപ്പെട്ടു'; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

    “വോട്ടർമാരെ സ്വാധീനിക്കുന്നതിൽ അവസരവാദപരമായ നിലപാടുള്ള ഇന്ത്യ സഖ്യം പരാജയപ്പെട്ടു. അവർ ജാതിവാദികളും വർഗീയ വാദികളും അഴിമതിക്കാരുമാണ്. വിരലിലെണ്ണാവുന്ന രാജവംശങ്ങളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഈ കൂട്ടുകെട്ട്, രാഷ്ട്രത്തിന് വേണ്ടിയുള്ള ഒരു ഭാവി കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. കാമ്പെയ്‌നിലൂടെ അവർ തങ്ങളുടെ വൈദഗ്ധ്യം വർധിപ്പിച്ചത് മോദിയെ ഇകഴ്ത്തിക്കാട്ടുന്ന ഒരേയൊരു കാര്യത്തിലാണ്. ഇത്തരം പിന്തിരിപ്പൻ രാഷ്ട്രീയം ജനങ്ങൾ തള്ളിക്കളഞ്ഞിരിക്കുന്നു," മോദി എക്സിൽ കുറിച്ചു.



  • Jun 01, 2024 21:11 IST

    Exit Poll Results 2024 Live: ഗുജറാത്തിൽ ബി.ജെ.പിക്ക് സമ്പൂർണ്ണാധിപത്യമെന്ന് സർവേ

    ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ പോൾ പ്രകാരം എൻഡിഎ 25-26 സീറ്റുകൾ നേടി മധ്യപ്രദേശിനെ പോലെ ഗുജറാത്തും ബിജെപിക്ക് വോട്ട് ചെയ്യുന്നത് തുടരുന്നു. കൂടാതെ ഇന്ത്യാ ബ്ലോക്കിന് ഒരു സീറ്റ് മാത്രമേ നേടാനാകൂ.



  • Jun 01, 2024 21:08 IST

    Exit Poll Results 2024 Live: ഗോവയിൽ ഒപ്പത്തിനൊപ്പം ബിജെപിയും ഇന്ത്യ മുന്നണിയും

    ഗോവയിൽ ഒപ്പത്തിനൊപ്പം ബിജെപിയും ഇന്ത്യ മുന്നണിയും. ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ പോൾ പ്രകാരം ഗോവയിൽ ഒരു സീറ്റ് ബിജെപിക്കും ഒരെണ്ണം ഇന്ത്യ മുന്നണിക്കും ലഭിക്കുമെന്നാണ് പ്രവചനം.



  • Jun 01, 2024 20:58 IST

    Exit Poll Results 2024 Live: മധ്യപ്രദേശ് ഇപ്പോഴും ബിജെപിയുടെ കോട്ടയാണ്

    ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ വോട്ടെടുപ്പ് പ്രകാരം എൻഡിഎ 28-29 സീറ്റുകൾ നേടി മധ്യപ്രദേശ് ബിജെപിയുടെ കോട്ടയായി തുടരുന്നു. കൂടാതെ ഇന്ത്യാ ബ്ലോക്കിന് 1 സീറ്റ് മാത്രമാണ് നേടാനായത്.



  • Jun 01, 2024 20:48 IST

    Exit Poll Results 2024 Live: കേരളത്തിലെ എക്സിറ്റ് പോൾ ഫലം: വിവിധ സർവേകൾ

    Kerala Exit Poll Results Live: കേരളത്തിൽ യുഡിഎഫിന് സമ്പൂർണ്ണ മേധാവിത്തം ഉണ്ടാകുമെന്നും എൻഡിഎ അക്കൗണ്ട് തുറക്കുമെന്നുമാണ് രാജ്യത്ത് വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്.

    ഇന്ത്യ ടുഡെ - ആക്സിസ് മൈ ഇന്ത്യ: എൽഡിഎഫ് - 0-1, യുഡിഎഫ് - 17-18, എൻഡിഎ - 2-3 
    ടൈംസ് നൌ -ഇടിജി: എൽഡിഎഫ് - 4, യുഡിഎഫ് - 14-15, എൻഡിഎ - 1
    ഇന്ത്യ ടിവി - സിഎൻഎക്സ്: എൽഡിഎഫ് - 3-5, യുഡിഎഫ് - 13-15, എൻഡിഎ - 1-3
    എബിപി - സി വോട്ടർ: എൽഡിഎഫ് - 0, യുഡിഎഫ് - 17-19, എൻഡിഎ - 1-3



  • Jun 01, 2024 19:51 IST

    Exit Poll Results 2024 Live: ഛത്തീസ്ഗഡിൽ ബിജെപിക്ക് മുൻതൂക്കമെന്ന് പ്രവചനം

    ഛത്തീസ്ഗഢ് ബിജെപിയുടെ വഴിക്ക് പോകുന്നു. ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ വോട്ടെടുപ്പ് പ്രകാരം 11 സീറ്റുകളിൽ എൻഡിഎ 10-11 സീറ്റുകൾ നേടുന്നു. ഇന്ത്യ മുന്നണിക്ക് 1 സീറ്റ് മാത്രമാണ് ലഭിക്കുന്നത്.



  • Jun 01, 2024 19:48 IST

    Exit Poll Results 2024 Live: ബിഹാറിൽ എൻഡിഎ സഖ്യത്തിന് മുൻതൂക്കമെന്ന് എക്സിറ്റ് പോൾ പ്രവചനം

    ഇന്ത്യാ ടുഡേ - ആക്സിസ് മൈ ഇന്ത്യ വോട്ടെടുപ്പ് പ്രകാരം ബിഹാറിൽ എൻഡിഎ സഖ്യത്തിന് മുൻതൂക്കമെന്ന് എക്സിറ്റ് പോൾ പ്രവചനം. മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ പാർട്ടിയായ ജെഡിയു ഭാഗമായ എൻഡിഎ 29-33 സീറ്റുകൾ വരെ നേടും. പ്രതിപക്ഷമായ ഇന്ത്യ മുന്നണി 7-10 സീറ്റുകൾ വരെയും നേടുമെന്നാണ് പ്രവചനം.



  • Jun 01, 2024 19:45 IST

    Exit Poll Results 2024 Live: യുഡിഎഫിന് കേരളത്തിൽ 41% വോട്ട് ലഭിക്കുമെന്ന് പ്രവചനം

    യുഡിഎഫിന് കേരളത്തിൽ 41 ശതമാനം വോട്ട് ഷെയർ ലഭിക്കുമെന്നാണ് ഇന്ത്യ ടുഡെ - ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. രണ്ടാം സ്ഥാനക്കാരായ എൽഡിഎഫിന് 29 ശതമാനവും, എൻഡിഎയ്ക്ക് 27 ശതമാനവും വോട്ട് ലഭിക്കുമെന്നും അവരുടെ എക്സിറ്റ് പോൾ പ്രവചിക്കുന്നു. മറ്റുള്ളവർ മൂന്ന് ശതമാനവും വോട്ട് നേടുമെന്നാണ് പ്രവചനം.



  • Jun 01, 2024 19:38 IST

    Exit Poll Results 2024 Live: മോദി തുടരും, നാല് സർവേകളിൽ എൻഡിഎയ്ക്ക് മുൻതൂക്കം

    എക്സിറ്റ് പോൾ കണക്കുകൾ പുറത്തുവരുമ്പോൾ, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ 350ലധികം സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്ന് നാല് സർവേകൾ പ്രവചിക്കുന്നു.

    • ഇന്ത്യ ന്യൂസ്-ഡി ഡൈനാമിക്സ്: എൻഡിഎ - 371; ഇന്ത്യ മുന്നണി - 125; മറ്റുള്ളവർ - 47
    • ജൻ കി ബാത്ത്: എൻഡിഎ 362-392; ഇന്ത്യ മുന്നണി - 141-161; മറ്റുള്ളവർ - 10-20
    • റിപ്പബ്ലിക് ഭാരത്-മാട്രൈസ്: എൻഡിഎ - 353-368; ഇന്ത്യ മുന്നണി-118-133; മറ്റുള്ളവർ - 43-48
    • റിപ്പബ്ലിക് ടിവി-പി മാർക്ക്: എൻഡിഎ - 359; ഇന്ത്യ മുന്നണി - 154; മറ്റുള്ളവർ - 30



  • Jun 01, 2024 19:31 IST

    Exit Poll Results 2024 Live: ഇന്ത്യ ന്യൂസ് സർവേ പ്രവചനം എൻഡിഎയ്ക്ക് അനുകൂലം

    ഇന്ത്യ ന്യൂസ് സർവേ പ്രവചിച്ച കണക്കുകൾ പ്രകാരം, 371 സീറ്റുകളുമായി എൻഡിഎ വീണ്ടും സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുകയാണ്. അതേസമയം പ്രതിപക്ഷമായ ഇന്ത്യാ മുന്നണിക്ക് 125 സീറ്റുകൾ മാത്രമേ നേടാനാകൂ.



  • Jun 01, 2024 19:30 IST

    Exit Poll Results 2024 Live: കർണാടകയിൽ ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലം

    കർണാടകയിൽ ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ. എക്സിറ്റ് പോൾ കണക്കുകൾ പുറത്തുവരുമ്പോൾ കർണാടകയിൽ എൻഡിഎ 23 മുതൽ 25 ​​സീറ്റുകൾ നേടുമെന്നാണ് പ്രവചനം. വലിയ മുൻതൂക്കം ബിജെപി നേടുന്നുണ്ടെന്നാണ് ഫലം സൂചിപ്പിക്കുന്നത്. ഇന്ത്യാ മുന്നണി 3-5 സീറ്റുകളിൽ ഒതുങ്ങുമെന്നും ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ പോൾ പറയുന്നു.



  • Jun 01, 2024 19:24 IST

    Exit Poll Results 2024 Live: ഇതുവരെ പുറത്തുവന്ന എക്സിറ്റ് പോളുകളുടെ ശരാശരി

    ഇതുവരെ പുറത്തുവന്ന നാല് എക്സിറ്റ് പോൾ ഫലങ്ങളുടെ ശരാശരി പരിശോധിച്ചാൽ, 365 സീറ്റുകൾ നേടിയാണ് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുന്നത്. പ്രതിപക്ഷമായ ഇന്ത്യാ മുന്നണിക്ക് 142 സീറ്റ് ലഭിക്കുമ്പോൾ മറ്റ് പാർട്ടികൾക്ക് 36ന് അടുത്ത് സീറ്റുകൾ ലഭിക്കും.



  • Jun 01, 2024 19:20 IST

    Exit Poll Results 2024 Live: എബിപി സർവേയിൽ എൽഡിഎഫിന് പൂജ്യം സീറ്റുകൾ

    എബിപി സർവേയിൽ കേരളത്തിൽ എൽഡിഎഫിന് ഒരൊറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് എക്സിറ്റ് പോൾ സർവേ ഫലം. യുഡിഎഫ് 17 മുതൽ 19 സീറ്റുകൾ വരെയും, എൻഡിഎ ഒന്നു മുതൽ മൂന്ന് സീറ്റുകൾ വരെയും നേടുമെന്നാണ് പ്രവചനം.



  • Jun 01, 2024 18:58 IST

    Kerala Exit Poll 2024 Live Updates: എബിപി ന്യൂസ്-സീ വോട്ടര്‍ സര്‍വേ: യുഡിഎഫിന് 17 മുതല്‍ 19 സീറ്റ് കിട്ടും

    എബിപി ന്യൂസ്-സീ വോട്ടര്‍ സര്‍വേ എക്സിറ്റ് പോള്‍ പ്രകാരം കേരളത്തില്‍ യുഡിഎഫിന് മേല്‍കൈയെന്ന് പ്രവചനം. യുഡിഎഫിന് 17 മുതല്‍ 19 സീറ്റ് കിട്ടുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് സീറ്റൊന്നും കിട്ടില്ല. ബിജെപി ഒരു സീറ്റു മുതല്‍ മൂന്ന് സീറ്റ് നേടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.



  • Jun 01, 2024 18:57 IST

    Kerala Exit Poll 2024 Live Updates: യുഡിഎഫിന് മേല്‍ക്കൈയെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ സര്‍വ്വേ പ്രവചനം

    ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ സര്‍വ്വേ എക്സിറ്റ് പോള്‍ ഫലപ്രകാരവും കേരളത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മേല്‍കൈയെന്ന് പ്രവചനം. യുഡിഎഫിന് 17 മുതല്‍ 18 സീറ്റ് കിട്ടുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് 0 -1. എന്‍ഡിഎ രണ്ട് സീറ്റു മുതല്‍ മൂന്ന് സീറ്റ് നേടുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു. 

    യുഡിഎഫിന് കേരളത്തിൽ 41 ശതമാനം വോട്ട് ഷെയർ ലഭിക്കുമെന്നാണ് ഇന്ത്യ ടുഡെ - ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. രണ്ടാം സ്ഥാനക്കാരായ എൽഡിഎഫിന് 29 ശതമാനവും, എൻഡിഎയ്ക്ക് 27 ശതമാനവും വോട്ട് ലഭിക്കുമെന്നും അവരുടെ എക്സിറ്റ് പോൾ പ്രവചിക്കുന്നു. മറ്റുള്ളവർ മൂന്ന് ശതമാനവും വോട്ട് നേടുമെന്നാണ് പ്രവചനം.



  • Jun 01, 2024 18:55 IST

    Kerala Exit Poll 2024 Live Updates: റിപ്പബ്ലിക് പിഎംആർക്യു - എക്സിറ്റ് പോൾ സർവേ ഫലം

    റിപ്പബ്ലിക് പിഎംആർക്യു - എക്സിറ്റ് പോൾ സർവേ ഫലം

    ഇന്ത്യ മുന്നണി - 154 സീറ്റുകൾ
    എൻഡിഎ - 359 സീറ്റുകൾ
    മറ്റുള്ളവർ - 30 സീറ്റുകൾ



  • Jun 01, 2024 18:42 IST

    Kerala Exit Poll 2024 Live Updates: ഇന്ത്യൻ എക്സ്‌പ്രസ് വായനക്കാർ പ്രവചിക്കുന്ന ഫലം

    വിവിധ ഏജൻസികൾ അവരുടെ പ്രവചനങ്ങളുമായി ഉടൻ പുറത്തുവരുമ്പോൾ, രാജ്യത്തെ ഈ വോട്ടെടുപ്പുകളുടെ ഫലം എന്തായിരിക്കുമെന്ന് ഇന്ത്യൻ എക്സ്‌പ്രസ് വായനക്കാരും പ്രവചിച്ചിട്ടുണ്ട്. 

    ഇന്ത്യ മുന്നണി - 158 സീറ്റുകൾ
    എൻഡിഎ - 256 സീറ്റുകൾ
    മറ്റുള്ളവർ - 129 സീറ്റുകൾ



  • Jun 01, 2024 18:35 IST

    Kerala Exit Poll 2024 Live Updates: കേരളത്തിൽ യുഡിഎഫിന് മുൻതൂക്കം പ്രവചിച്ച് ആക്സിസ് മൈ ഇന്ത്യ

    ആക്സിസ് മൈ ഇന്ത്യ - എക്സിറ്റ് പോൾ ഫലം

    കേരളത്തിൽ യുഡിഎഫിന് 15 വരെ സീറ്റ് ലഭിക്കുമെന്ന് ടൈംസ് നൌ പ്രവചനം. യുഡിഎഫ് തരംഗമാണ് കേരളത്തിൽ അവർ പ്രവചിക്കുന്നത്. ബിജെപി അക്കൌണ്ട് തുറക്കുമെന്നാണ് പ്രവചിക്കുന്നത്.

    യുഡിഎഫ് - 14-15

    എൽഡിഎഫ് - 4

    എൻഡിഎ - 1



  • Jun 01, 2024 18:33 IST

    Kerala Exit Poll 2024 Live Updates: തമിഴ്നാട്ടിൽ ഇന്ത്യ സഖ്യത്തിന് വൻ മുൻതൂക്കം

    തമിഴ്നാട്ടിൽ ഇന്ത്യ സഖ്യത്തിന് വൻ മുൻതൂക്കം പ്രഖ്യാപിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ഇന്ത്യ മുന്നണിക്ക് 46 ശതമാനം വരെ വോട്ടുകൾ പ്രഖ്യാപിച്ച് ആക്സിസ് മൈ ഇന്ത്യ ഫലം.



  • Jun 01, 2024 18:31 IST

    Kerala Exit Poll 2024 Live Updates: 295 സീറ്റുകൾ നേടുമെന്ന് ഇന്ത്യ മുന്നണിയുടെ പ്രവചനം

    ലോക്സഭ തിരഞ്ഞെടുപ്പിൽ 295 സീറ്റുകൾ നേടുമെന്ന് ഇന്ത്യ മുന്നണിയുടെ പ്രവചനം. ഇന്ന് മല്ലികാർജ്ജുന ഖാർഗെയുടെ വസതിയിൽ ചേർന്ന ഇന്ത്യ മുന്നണിയുടെ യോഗത്തിലാണ് പ്രതിപക്ഷ മുന്നണിയുടെ ഈ വിലയിരുത്തൽ.



  • Jun 01, 2024 18:27 IST

    Kerala Exit Poll 2024 Live Updates: ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെ പ്രവചനം ഇങ്ങനെയാണ്

    വോട്ടെടുപ്പ് അവസാനിച്ച് എക്‌സിറ്റ് പോളുകൾ വരാനിരിക്കെയാണ് ബിജെപി അധ്യക്ഷൻ ജെപി നദ്ദ തൻ്റെ ഫലപ്രവചനവുമായി രംഗത്തെത്തിയിരിക്കുന്നത്. ബിജെപി ഒറ്റയ്ക്ക് 370ൽ അധികം സീറ്റുകളും എൻഡിഎ 400ൽ അധികം സീറ്റുകളും നേടുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.



  • Jun 01, 2024 18:25 IST

    Kerala Exit Poll 2024 Live Updates: 'ഇന്ത്യ മുന്നണി ഭരണം നേടും'; തേജസ്വി യാദവിന്റെ പ്രവചനം

    എക്സിറ്റ് പോളുകൾ വരുന്നതിന് മുമ്പായി ആർജെഡി നേതാവ് തേജസ്വി യാദവ് രാജ്യത്തെ പൊതു തിരഞ്ഞെടുപ്പിനെ കുറിച്ച് തൻ്റേതായ ഒരു പ്രവചനം നടത്തി. തൻ്റെ പാർട്ടിയുടെ ഭാഗമായ ഇന്ത്യാ മുന്നണി അടുത്ത സർക്കാർ രൂപീകരിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. "ജൂൺ 4ന് ഫലം പുറത്തുവന്നതിന് ശേഷം ഇന്ത്യൻ സഖ്യം സർക്കാർ രൂപീകരിക്കും. എൻഡിഎ പുറത്താക്കപ്പെടും," 34കാരനായ നേതാവ് അവകാശപ്പെട്ടു.



  • Jun 01, 2024 18:17 IST

    Kerala Exit Poll 2024 Live Updates: 2019ൽ ഏതൊക്കെ എക്സിറ്റ് പോൾ ഫലങ്ങൾ കൃത്യമായി?

    2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ 353 സീറ്റുകളാണ് എൻഡിഎ നേടിയത്. ഈ സംഖ്യയോട് അടുത്തുവന്നത് ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ, ന്യൂസ് 24 തുടങ്ങിയവരുടെ പ്രവചനങ്ങൾ മാത്രമാണ്. ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ സർവേ 339 മുതൽ 365 സീറ്റുകളാണ് എൻഡിഎയ്ക്ക് പ്രവചിച്ചത്. ന്യൂസ് 24 എൻഡിഎയ്ക്ക് 350 സീറ്റുകളാണ് പ്രവചിച്ചത്. റിപ്പബ്ലിക്ക്-സി വോട്ടർ സർവേ 287 സീറ്റുകളാണ് എൻഡിഎയ്ക്ക് പ്രവചിച്ചത്. ന്യൂസ് എക്സ് 242 സീറ്റുകൾ പ്രവചിച്ചപ്പോൾ ഇന്ത്യ ടിവി 300 സീറ്റുകൾ പ്രവചിച്ചു. ഇവയൊന്നും യഥാർത്ഥ ഫലത്തിന്റെ അടുത്തുപോലും വന്നില്ല.



  • Jun 01, 2024 17:54 IST

    Kerala Exit Poll 2024 Live Updates: 2019ലെ എക്സിറ്റ് പോൾ ഫലം എത്രത്തോളം കൃത്യമായിരുന്നു?

    2019ൽ ശരാശരി 13 എക്സിറ്റ് പോളുകൾ എൻഡിഎ 306, യുപിഎ 120 സീറ്റുകൾ വീതം നേടുമെന്നാണ് പ്രവചിച്ചത്. എന്നാൽ, ആകെ 353 സീറ്റുകൾ നേടിയ എൻഡിഎയുടെ ഇതിലും മികച്ച നേട്ടമാണ് സ്വന്തമാക്കിയത്. യുപിഎയ്ക്ക് 93 സീറ്റുകളും ലഭിച്ചു. ഇതിൽ ബിജെപി 303ഉം കോൺഗ്രസിന് 52ഉം സീറ്റുകൾ വീതമാണ് ലഭിച്ചത്.



  • Jun 01, 2024 17:49 IST

    Kerala Exit Poll 2024 Live Updates: 2014ലെ എക്സിറ്റ് പോൾ ഫലം എത്രമാത്രം ശരിയായിരുന്നു? 

    2014ലും 2019ലും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 7നും മെയ് 12നും ഇടയിൽ നടന്നപ്പോൾ, മെയ് 16ന് ഫലങ്ങൾ പ്രഖ്യാപിച്ചു. 2019 പതിപ്പ് ഏപ്രിൽ 11 മുതൽ മെയ് 19 വരെ ആയിരുന്നു. ഫലങ്ങൾ മെയ് 23ന് പുറത്തുവന്നു.

    2014ൽ, ശരാശരി 8 എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ 283 സീറ്റുകളും കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎ 105 സീറ്റുകളും നേടുമെന്നാണ് പ്രവചിച്ചത്. ആ വർഷം 'മോദി തരംഗ'ത്തിൻ്റെ വ്യാപ്തി കണക്കാക്കുന്നതിൽ എക്സിറ്റ് പോളുകൾ പരാജയപ്പെട്ടു. യഥാർത്ഥ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എൻഡിഎ 336 സീറ്റുകളോടെയാണ് കുതിപ്പ് അവസാനിപ്പിച്ചത്. യുപിഎയ്ക്ക് 60 സീറ്റുകളും ലഭിച്ചു. ഇതിൽ ബിജെപി 282ഉം കോൺഗ്രസ് 44ഉം സീറ്റുകൾ നേടി.



  • Jun 01, 2024 17:39 IST

    Kerala Exit Poll 2024 Live Updates: എക്സിറ്റ് പോൾ ഫലങ്ങൾ വൈകിട്ട് 6 മണിയോടെ

    ശനിയാഴ്ച അവസാനഘട്ട വോട്ടെടുപ്പ് അവസാനിക്കുന്നതോടെ രാജ്യം കാത്തിരിക്കുന്ന ഫലത്തിന്റെ ആദ്യ സൂചനകളുമായി എക്സിറ്റ് പോൾ ഫലങ്ങൾ വൈകിട്ട് 6 മണിയോടെ പുറത്തുവരും.



  • Jun 01, 2024 17:33 IST

    Kerala Exit Poll 2024 Live Updates: എന്തുകൊണ്ടാണ് കോൺഗ്രസ് ബഹിഷ്‌ക്കരണ ആഹ്വാനം പിൻവലിച്ചത്?

    എന്തുകൊണ്ടാണ് കോൺഗ്രസ് എക്സിറ്റ് പോൾ ചർച്ചയിന്മേൽ പ്രഖ്യാപിച്ച ബഹിഷ്‌ക്കരണ ആഹ്വാനം പിൻവലിച്ചത് എന്നാണ് ഇപ്പോൾ പലരും ചിന്തിക്കുന്നത്. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് വക്താവ് പവൻ ഖേര. "എക്സിറ്റ് പോളുകളുമായി ബന്ധപ്പെട്ട ബിജെപിയെയും അതിൻ്റെ സംവിധാനത്തെയും തുറന്നുകാട്ടേണ്ടത് ആവശ്യമാണെന്ന് ഇന്ത്യ മുന്നണി യോഗത്തിൽ തീരുമാനിച്ചു. എക്സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കുന്നതിന് അനുകൂലമായും പ്രതികൂലമായും എല്ലാ വശങ്ങളും ചർച്ച ചെയ്ത ശേഷം, എക്സിറ്റ് പോൾ ചർച്ചകളിൽ ഇന്ത്യാ സഖ്യത്തിലെ എല്ലാ അംഗ പാർട്ടികളും പങ്കെടുക്കാൻ ഏകകണ്ഠമായി തീരുമാനിച്ചു,” അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചു.



  • Jun 01, 2024 17:22 IST

    Kerala Exit Poll 2024 Live Updates: ഇന്ത്യയിലെ എക്സിറ്റ് പോളുകളെ നിയന്ത്രിക്കുന്ന നിയമങ്ങൾ

    എക്സിറ്റ് പോളുകൾ എപ്പോൾ പ്രസിദ്ധീകരിക്കാൻ അനുവദിക്കണമെന്ന വിഷയം മൂന്ന് തവണ വിവിധ രൂപങ്ങളിൽ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. നിലവിൽ, വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് മുതൽ അവസാന ഘട്ടം അവസാനിക്കുന്നത് വരെ എക്സിറ്റ് പോളുകൾ സംപ്രേക്ഷണം ചെയ്യാൻ കഴിയില്ല.



  • Jun 01, 2024 17:19 IST

    Kerala Exit Poll 2024 Live Updates: ധ്യാനം പൂർത്തിയാക്കി മോദി ഡൽഹിയിലേക്ക് പറന്നു

    45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിൽ നിന്ന് മടങ്ങി. തിരുവള്ളുവരുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. കന്യാകുമാരിയിൽ നിന്ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ ശേഷമാണ് പ്രധാനമന്ത്രി പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങിയത്.



  • Jun 01, 2024 17:11 IST

    Kerala Exit Poll 2024 Live Updates: എക്സിറ്റ് പോൾ ചർച്ചയിൽ ഇന്ത്യ മുന്നണി പങ്കെടുക്കും; ബിജെപിയെ തുറന്നുകാട്ടും

    എക്സിറ്റ് പോൾ ചർച്ചയിൽ ഇന്ത്യ മുന്നണി പങ്കെടുക്കുമെന്ന് ഇന്ത്യ മുന്നണിയുടെ ചെയർമാനായ മല്ലികാർജ്ജുന ഖാർഗെ. ഇന്നത്തെ ചർച്ചകളിൽ ബിജെപി സർക്കാരിനെ തുറന്നുകാട്ടുമെന്ന് ഖാർഗെ കൂട്ടിച്ചേർത്തു. ഇന്ന് വൈകിട്ട് ചേർന്ന മുന്നണിയുടെ യോഗത്തിന് ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന ഇന്ത്യ മുന്നണിയുടെ സഖ്യകക്ഷി യോഗത്തിന് ശേഷം പ്രതിപക്ഷ നേതാക്കളെല്ലാം വിജയപ്രതീക്ഷ പങ്കുവച്ചു. 



Lok Sabha Election 2024 Live Exit Poll

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: