ജക്കാര്‍ത്ത:വിവാഹേതര ലൈംഗിക ബന്ധം നിരോധിക്കുന്ന ക്രിമിനല്‍ കോഡിന് ഇന്തോനേഷ്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്കി. പുതിയ നിയമപ്രകാരം വിവാഹേതര ലൈംഗിക ബന്ധത്തിന് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ലോകത്തിലെ മൂന്നാമത്തെ വലിയ ജനാധിപത്യ രാജ്യമായ ഇന്ന്തോനേഷ്യയില് പൗരസ്വാതന്ത്ര്യത്തെ തുരങ്കം വയ്ക്കുന്ന നിയമപരമായ മാറ്റങ്ങളുണ്ടാകുന്നുവെന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നടപടി.
രാജ്യത്തെ ജനങ്ങള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ബാധകമാകുന്നതാണ് നിയമം.പുതിയ നിയമപ്രകാരം പ്രസിഡന്റിനെ വിമര്‍ശിക്കുന്നതടക്കമുള്ളവ കുറ്റകൃത്യമായി പരിഗണിക്കും. വിനോദസഞ്ചാരികളില്‍ ആശങ്കയുണ്ടാക്കുന്നതും നിക്ഷേപ പദ്ധതികളെ പ്രതികൂലമായി ബാധിക്കുമെന്ന വ്യവസായ ഗ്രൂപ്പുകളുടെ മുന്നറിയിപ്പ് അവഗണിച്ചാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് ക്രിമിനല്‍ കോഡ് പാസാക്കിയത്.
പ്രസിഡന്റിനെയോ സര്‍ക്കാര്‍ സ്ഥാപനങ്ങളെയോ അപമാനിക്കുക, ഭരണകൂട പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കുക, അറിയിപ്പില്ലാതെ പ്രതിഷേധം സംഘടിപ്പിക്കുക എന്നിവയും പുതിയ ക്രിമിനല്‍ ചട്ടപ്രകാരം കുറ്റകരമാണ്.