scorecardresearch
Latest News

‘ഇന്ത്യ വിമോചകര്‍’; മാലദ്വീപിലേക്ക് സൈന്യത്തെ അയക്കണമെന്ന് ആവര്‍ത്തിച്ച് മുന്‍ പ്രസിഡന്റ്

1988ൽ ​ഇ​ന്ത്യ​ൻ സൈ​ന്യം മാ​ല​ദ്വീ​പ് പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട് പ​രി​ഹ​രി​ച്ച​ശേ​ഷം തി​രി​ച്ചു​പോ​യെ​ന്നും ഇ​ന്ത്യ കൈ​യേ​റ്റ​ക്കാ​ര​ല്ല വി​മോ​ച​ക​രാ​ണെ​ന്നും ന​ഷീ​ദ്

‘ഇന്ത്യ വിമോചകര്‍’; മാലദ്വീപിലേക്ക് സൈന്യത്തെ അയക്കണമെന്ന് ആവര്‍ത്തിച്ച് മുന്‍ പ്രസിഡന്റ്

മാ​ലെ: രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ മാ​ല​ദ്വീ​പി​ൽ ഇ​ന്ത്യ​യു​ടെ സൈ​നി​ക ഇ​ട​പെ​ട​ലി​നെ എ​തി​ർ​ക്കു​ന്ന ചൈ​ന​യു​ടെ നി​ല​പാ​ട് ത​ള്ളി പു​റ​ത്താ​ക്ക​പ്പെ​ട്ട മു​ൻ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ന​ഷീ​ദ്. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ “വി​മോ​ച​ക​രാ​യി’ ഇ​ന്ത്യ സൈ​നി​ക​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു.

ആ​ഭ്യ​ന്ത​ര​മാ​യി പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ചൈ​ന​യു​ടെ ആ​വ​ശ്യം കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ളി​ലേ​ക്കു മാ​ത്ര​മേ ന​യി​ക്കൂ എ​ന്നും ന​ഷീ​ദ് ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു. 1988ൽ ​ഇ​ന്ത്യ​ൻ സൈ​ന്യം മാ​ല​ദ്വീ​പ് പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട് പ​രി​ഹ​രി​ച്ച​ശേ​ഷം തി​രി​ച്ചു​പോ​യെ​ന്നും ഇ​ന്ത്യ കൈ​യേ​റ്റ​ക്കാ​ര​ല്ല വി​മോ​ച​ക​രാ​ണെ​ന്നും ന​ഷീ​ദ് കൂട്ടിച്ചേര്‍ത്തു.

അടിയന്തിരാവസ്ഥ തുടരുന്ന മാലദ്വീപിലേക്ക് ഇന്ത്യ സൈനിക സംഘത്തെ അയക്കണമെന്ന് നഷീദ് ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി ജഡ്ജിമാരെയും രാഷ്ട്രീയ നേതാക്കളെയും തടവിലാക്കിയ നിലവിലെ സർക്കാരിന്റെ അതിക്രമങ്ങൾ അവസാനിപ്പിക്കാനാണ് സൈനിക സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്.
ഇതിന് പുറമേ മാലിദ്വീപിലുളള നേതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വരുന്ന എല്ലാ പണമിടപാടുകളും മരവിപ്പിക്കാൻ അമേരിക്കയോടും ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ മാലിദ്വീപിലെ പ്രതിപക്ഷ നേതാവും സുപ്രീം കോടതിയിലെ രണ്ട് ജസ്റ്റിസുമാരും അറസ്റ്റിലായിരുന്നു.

ഇപ്പോഴത്തെ കേന്ദ്രസർക്കാർ തടവിലാക്കിയ നിരവധി രാഷ്ട്രീയ നേതാക്കൾക്ക് രാജ്യത്തെ പരമോന്നത കോടതി സ്വാതന്ത്ര്യം അനുവദിച്ചതിന് പിന്നാലെയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നും കൈക്കൂലി വാങ്ങിയെന്നുമുളള ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് മൗമൂൻ അബ്ദുൾ ഗയൂമിനെതിരെ ചുമത്തിയത്.

ഇദ്ദേഹത്തിന്റെ അഭിഭാഷകൻ മൗമൂൻ ഹമീദാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 1978 മുതൽ 2008 വരെ മാലിദ്വീപിന്റെ ഭരണാധികാരിയായിരുന്നു ഗയൂം. രാജ്യം ബഹുസ്വര ജനാധിപത്യമായതോടെയാണ് ഇദ്ദേഹത്തിന് ഭരണം നഷ്ടമായത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Ex maldives president snubs china asks india to play role of liberators