Latest News
ക്രൂയിസ് കപ്പല്‍ ലഹരിമരുന്ന് കേസ്: ആര്യന്‍ ഖാന് ജാമ്യം

ഗ്വാളിയര്‍ മുന്‍ മേയര്‍ സമീക്ഷ ഗുപ്ത ബിജെപി വിട്ടു

സമീക്ഷ ഗ്വാളിയാര്‍ സൗത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഗ്വാളിയര്‍ മുന്‍ മേയറും ബിജെപി നേതാവുമായിരുന്ന സമീക്ഷ ഗുപ്ത പാര്‍ട്ടി വിട്ടു. നവംബര്‍ 28ന് നടക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സമീക്ഷാ ഗുപ്ത അറിയിച്ചു.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ അനുനയ ശ്രമം നടത്തുന്നതിനിടെയാണ് സമീക്ഷ ഗുപ്തയുടെ രാജി. 2009 മുതല്‍ 2015 വരെ ഗ്വാളിയര്‍ മേയറായിരുന്നു സമീക്ഷ. മൂന്ന് തവണ എംഎല്‍എയായ നാരായണ്‍ സിങ് കുശ്‌വാഹയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി.

”പാര്‍ട്ടിയില്‍ അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ അവഗണിക്കപ്പെടുകയാണ്. അതിനാലാണ് ഞാന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കുന്നത്” അവര്‍ വ്യക്തമാക്കി. ദീന്‍ദയാല്‍ ഉപാധ്യായയുടേയും ശ്യാമപ്രസാദ് മുഖര്‍ജിയുടെയും പ്രത്യയശാസ്ത്രങ്ങള്‍ ബിജെപി കൈവെടിഞ്ഞിരിക്കുകയാണെന്നും സമീക്ഷ കുറ്റപ്പെടുത്തി. ഗ്വാളിയാര്‍ സൗത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുകയാണ് ഇവര്‍.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Ex gwalior mayor sameeksha gupta quits bjp ahead of assembly polls

Next Story
പാമ്പാട്ടിയുടെ വാക്ക് കേട്ട് മൂര്‍ഖനെ കഴുത്തില്‍ ചുറ്റിയ യുവാവിന് ദാരുണാന്ത്യം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X