/indian-express-malayalam/media/media_files/uploads/2023/10/raid.jpg)
ന്യൂഡല്‍ഹി: ന്യൂസ്‌ക്ലിക്കിന്റെ സ്ഥാപകനും സ്ഥാപകനും എഡിറ്റര്‍-ഇന്‍-ചീഫുമായ പ്രബീര്‍ പുര്‍കയസ്തയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം, ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ്. ന്യൂസ്‌ക്ലിക്കിന്റെ ഓഫീസ് ഡല്‍ഹി പൊലീസ് സീല്‍ ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ അമിത് ചക്രവര്‍ത്തിയും ഇതേ കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു
ഡല്‍ഹി പൊലീസിന്റെ പ്രസ്താവന പ്രകാരം, 'സംശയിക്കപ്പെടുന്ന 37 പുരുഷന്മാരെ ചോദ്യം ചെയ്തു, 9 സ്ത്രീകളെ അവരുടെ സ്ഥലങ്ങളില്‍ എത്തി ചോദ്യം ചെയ്തു.' ന്യൂസ് പോര്‍ട്ടലുമായും മാധ്യമപ്രവര്‍ത്തകരുമായും ബന്ധപ്പെട്ട മുപ്പതോളം സ്ഥലങ്ങളില്‍ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ഇന്ന് തിരച്ചില്‍ നടത്തി. മാധ്യമപ്രവര്‍ത്തകരായ ഊര്‍മിലേഷ്, ഔനിന്ദ്യോ ചക്രവര്‍ത്തി, അഭിസാര്‍ ശര്‍മ്മ, പരഞ്‌ജോയ് ഗുഹ താകുര്‍ത്ത, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി എന്നിവരും ചോദ്യം ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് ചൈനീസ് ഫണ്ട് സ്വീകരിച്ചെന്നാരോപിച്ചാണ് ന്യൂസ്‌ക്ലിക്കിനെതിരെ യു.എ.പി.എ ചുമത്തി കേസെടുക്കുകയും സ്ഥാപനം പൂട്ടി മുദ്രവെക്കുകയും ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തിരുന്നു. പിന്നാലെയാണ് പ്രബീറിനെ പുർകായസ്തയെ കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് യുഎപിഎ നിയമപ്രകാരം പുർകായസ്തയെ അറസ്റ്റ് ചെയ്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.