scorecardresearch

ഇവിഎം ഹാക്കിങ്: കോണ്‍ഗ്രസ് സ്‌പോണ്‍സര്‍ ചെയ്ത പരിപാടിയെന്ന് ബിജെപി

നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വരാന്‍ പോകുന്ന തോല്‍വിക്ക് ഇപ്പോളേ കാരണങ്ങള്‍ കണ്ടെത്തുകയാണ് കോണ്‍ഗ്രസെന്നും രവി ശങ്കര്‍ പ്രസാദ് പരിഹസിച്ചു.

bjp, congress

ന്യൂഡല്‍ഹി: 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ അട്ടിമറി നടന്നെന്ന ഹാക്കറുടെ ആരോപണത്തിനു മറുപടിയുമായി ബിജെപി. അത് കോണ്‍ഗ്രസ് സ്‌പോണ്‍സര്‍ ചെയ്ത പരിപാടിയായിരുന്നുവെന്ന് കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് വിമര്‍ശിച്ചു.

ലണ്ടണില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ സാന്നിദ്ധ്യത്തെയും രവി ശങ്കര്‍ പ്രസാദ് ചോദ്യം ചെയ്തു. പരിപാടിക്കു മേല്‍നോട്ടം വഹിക്കാന്‍ കോണ്‍ഗ്രസ് പ്രതിനിധിയായി കപില്‍ സിബല്‍ ലണ്ടനു പോവുകയായിരുന്നുവെന്ന് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. 2019ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വരാന്‍ പോകുന്ന തോല്‍വിക്ക് ഇപ്പോളേ കാരണങ്ങള്‍ കണ്ടെത്തുകയാണ് കോണ്‍ഗ്രസെന്നും രവി ശങ്കര്‍ പ്രസാദ് പരിഹസിച്ചു.

ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രവിശങ്കര്‍ പ്രസാദ് കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയത്. 2014ലെ ജനവിധിയെ കോണ്‍ഗ്രസ് അപമാനിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ ലണ്ടനില്‍ സംഘടിപ്പിച്ച ‘ഹാക്കത്തോണ്‍’ എന്ന പരിപാടിലാണ് സെയ്ദ് സുജ എന്ന ഹാക്കര്‍, ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ അട്ടിമറി നടന്നുവെന്ന് ആരോപണം നടത്തിയത്. വീഡിയോ കോളിങ് ആപ്പ് ആയ സ്‌കൈപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഇവിഎമ്മില്‍ ഹാക്കിങ് നടത്താന്‍ റിലയന്‍സ് ജിയോ ബിജെപിയെ സഹായിച്ചതായും ഹാക്കര്‍ ആരോപിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Evm hacking congress sponsored event party finding excuses before 2019 polls says bjp