പീഡനദൃശ്യങ്ങൾ കണ്ണടയിലെ ക്യാമറയിൽ പകർത്തി; സ്വാമി ചിന്മയാനന്ദക്കെതിരായ തെളിവുകളുണ്ടെന്ന് പരാതിക്കാരി

വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന ചിന്മയാനന്ദ് തന്നെ വീഡിയോ ദൃശ്യങ്ങള്‍ കാട്ടി ഒരു വര്‍ഷത്തോളം പീഡിപ്പിച്ചതായി 23 കാരിയായ പെണ്‍കുട്ടി

chinmayanand case, ചിന്മയാനന്ദ്, evidence, തെളിവുകൾ, സ്വാമി ചിന്മയാനന്ദിനെതിരെ ലെെംഗികാരോപണം, sc hearing on chinmayanand case, ബിജെപി നേതാവിനെതിരെ ലെെംഗികാരോപണം, up police, woman found in rajasthan, IE Malayalam, ഐഇ മലയാളം

ന്യൂഡൽഹി: ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സ്വാമി ചിന്മയാനന്ദക്കെതിരായ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയെന്ന് പരാതിക്കാരി. കണ്ണടയിലെ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ പെൻഡ്രൈവിലാക്കി അന്വേഷണ സംഘത്തിന് കൈമാറിയെന്ന് നിയമവിദ്യാർത്ഥിനികൂടിയായ പരാതിക്കാരി വ്യക്തമാക്കി. വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന ചിന്മയാനന്ദ് തന്നെ വീഡിയോ ദൃശ്യങ്ങള്‍ കാട്ടി ഒരു വര്‍ഷത്തോളം പീഡിപ്പിച്ചതായി 23 കാരിയായ പെണ്‍കുട്ടി പറഞ്ഞു.

Also Read: സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കണം

സമൂഹ മാധ്യമത്തിലൂടെയായിരുന്നു നിയമ വിദ്യാര്‍ഥിനി മുന്‍ മന്ത്രി കൂടിയായ ചിന്മയാനന്ദിനെതിരെ ആരോപണം ഉന്നയിച്ചത്. ലോ കോളജ് പ്രവേശത്തിനായാണ് കോളെജ് മാനേജ്മെന്‍റ് പ്രസിഡന്‍റായ സ്വാമി ചിൻമയാനന്ദയെ കാണാൻ പോയത്. കോളെജിൽ പ്രവേശനം ലഭിക്കുകയും അവിടത്തെ ലൈബ്രറിയിൽ ജോലി നൽകുകയും ചെയ്തു. ഇതോടൊപ്പം തന്റെ താമസം ഹോസ്റ്റലിലേക്ക് മാറ്റാൻ സ്വാമി ചിന്മയാനന്ദ നിർദേശിക്കുകയായിരുന്നു എന്ന് പെൺകുട്ടി പറഞ്ഞു.

പിന്നീട് ഒരു ദിവസം ചിന്മയാനന്ദ തന്നെ വിളിപ്പിച്ച് താൻ കുളിക്കുന്ന ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തന്നാണ് പരാതി. ഇതോടെയാണ് ചിന്മയാനന്ദിന്റെ ദൃശ്യങ്ങൾ പകർത്താൻ തീരുമാനിച്ചതെന്ന് പെൺകുട്ടി പറഞ്ഞു.

സ്വാമി ചിന്മയാനന്ദ് തന്നെയും കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പോസ്റ്റ് ചെയ്ത വീഡിയോയിൽ ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സഹായം തേടിയാണ് യുവതി ഫെയ്സ്ബുക്കിൽ ലൈവ് വീഡിയോ ചെയ്തത്. എന്നാൽ ഫെയ്സ്ബുക്ക് പോസ്റ്റ് വന്നതിന്റെ പിറ്റേദിവസം മുതൽ യുവതിയെ കാണാനില്ലായിരുന്നു. പിന്നീട് പെൺകുട്ടിയെ രാജസ്ഥാനിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Evidence against bjp leader swamy chinmayanand in rape case

Next Story
ഗോസംരക്ഷണത്തെ എതിര്‍ക്കുന്നവരാണ് രാജ്യത്തെ നശിപ്പിക്കുന്നത്: പ്രധാനമന്ത്രിPM Modi, പ്രധാനമന്ത്രി നരേന്ദ്ര മോദി, cow protection, പശു സംരക്ഷണം, ഗോമാതാവ്, Modi on cow, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express